Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനിയും ശുക്രനും ഒന്നിച്ച് നല്കുന്ന സൗഭാഗ്യം; കൈനീട്ടി ഏറ്റുവാങ്ങിയാല്‍ ഈ വര്‍ഷത്തില്‍ ഇവര്‍ ശോഭിക്കും
ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റവും സ്ഥാനമാറ്റവും വളരെ പ്രധാനപ്പെട്ടതാണ്. വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ശുക്രനും ശനിയും. ഇരു ഗ്രഹങ്ങളും ഓരോ രാശിക്കാര്‍ക്കും ശുഭകരമായി നിന്നാല്‍ ഒട്ടനവധി നേട്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ വന്ന് ഭവിക്കുന്നതാണ്. ഇരു ഗ്രഹങ്ങളും ജനുവരി അവസാന വാരത്തോടെ രാശിമാറ്റത്തിനായി ഒരുങ്ങുകയാണ്. ഈ രാശിമാറ്റം 3 രാശിക്കാരില്‍ ഒട്ടനവധി നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിയെ ഭരിക്കുന്നത് ശുക്രനാണ്. അതിനാല്‍ തന്നെ ശുക്രന്റെയും ശനിയുടെയും രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായി ഭവിക്കുന്നു. ജ്യോതിഷമനുസരിച്ച്, ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇടവം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ മികവ് കാണിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഉചിതമായതും, ശമ്പളമുള്ളതുമായ ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ഇടവം രാശിക്കാര്‍ക്ക് നല്ല വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ മൂലം സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിത്തതില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. പുതിയ ബന്ധങ്ങള്‍ ജീവിതത്തില്‍ വഴിത്തിരിവ് നല്‍കുന്നതാണ്. പുതിയ ബിസിനസ്സ് ആശയങ്ങളിലേയ്ക്ക് ഇവര്‍ എത്തിപ്പെടുന്നതായിരിക്കും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, ആകസ്മികമായി പണം കയ്യില്‍ വന്നു ചേരാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം രൂപപ്പെടുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
ശനിയും ശുക്രനും വഴി മകരം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള വളര്‍ച്ച ജീവിതത്തില്‍ ഉണ്ടാകുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ വന്നു ചേരുന്നതാണ്. ജോലിയിലും ഇവര്‍ക്ക് ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മുന്പുണ്ടായിരുന്നതിനേക്കാള് മികച്ച വരുമാനം വന്നു ചേരാനുള്ള യോഗം ഇവരില്‍ രൂപപ്പെടുന്നതാണ്. ബിസിനസ്സില്‍ വന്‍ പുരോഗതി ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക അന്തരീക്ഷം നെച്ചപ്പെടുന്നതായിരിക്കും. പുതിയ ബിസിനസ്സ് പ്ലാന്‍ നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എല്ലാ കാര്യത്തിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ബന്ധുക്കൡ നിന്നും പൂര്‍ണ്ണ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാരില്‍ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയിലൊരു വളര്‍ച്ച ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ആഭരണങ്ങള്‍, വാഹനം എന്നിവ വാങ്ങാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ് നിലവില്‍ ഉള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications