Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
മഹാഗ്രഹങ്ങളുടെ സംഗമം; ശനി-ശുക്ര അര്‍ദ്ധകേന്ദ്ര യോഗം, ഡിസംബര്‍ 5 മുതല്‍ തലവര തെളിയും
ജ്യോതിഷത്തില്‍ ഏവരും ഭയക്കുന്ന ഗ്രഹമാണ് ശനി. ശനിദോഷം പേടിച്ച് ശനിയെന്ന് കേട്ടാല്‍ പോലും ഭയക്കുന്നവരുണ്ട്. കര്മ്മത്തിന് അണുകിട വ്യത്യാസം വരാതെ ഫലം നല്‍കുന്നത് കൊണ്ടാണ് ശനിയെ എല്ലാവരും ഭയക്കുന്നത്. അതേസമയം ശുക്രനെന്ന് കേട്ടാല്‍ മുഖം തെളിയുകയും ചെയ്യും. കാരണം ജീവിത സൗഭാഗ്യങ്ങളും ഉയര്‍ച്ചയും സമ്പത്തുമെല്ലാം നല്‍കുന്നത് ശുക്രനാണ്. ജ്യോതിശഷത്തിലെ രണ്ട് പ്രധാന ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം മിത്രഭാവം പുലര്‍ത്തുന്ന ഗ്രഹങ്ങളും ആണ്. ശുക്രന് ഭാഗ്യത്തിന്റെ കാരണഭൂതനെങ്കില് ശനി ന്യായത്തിന്റെ കാരണഭൂതനാണ്.

ശനി നിലവില്‍ തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് സഞ്ചരിക്കുന്നത്. അല്‍പ്പകാലം കൂടി മാത്രമാണ് ശനി കുംഭത്തില്‍ ഉണ്ടായിരിക്കുകയുള്ളു. രണ്ടരവര്‍ഷത്തിന് ശേഷം 2025ല്‍ ശനി രാശിമാറ്റത്തിന് തയ്യാറെടുക്കുകയാണ്. ശുക്രന് നിലവില്‍ മകരം രാശിയിലാണ് ഭ്രമണം ചെയ്യുന്നത്. ഡിസംബര്‍ അഞ്ചിന് വൈകുന്നേരം 7.7ന് ശുക്രനും ശനിയും പരസ്പരം 45 ഡിഗ്രി കോണളവില്‍ വന്നുചേരും. അര്‍ദ്ധകേന്ദ്ര ദൃഷ്ടി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ശുഭയോഗമായാണ് ഇതിനെ ജ്യോതിഷത്തില്‍ കരുതുന്നത്. ഈ സവിശേഷ യോഗത്തിലൂടെ ആര്‍ക്കെല്ലാമാണ് നേട്ടങ്ങള്‍ കൈവരിക എന്ന് നോക്കാം.
മേടം
മേടം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ശുക്രന് ഉള്ളത്. പതിനൊന്നാമത്തെ ഭാവത്തില്‍ ശനിയും നില്ക്കുന്നു. പൊതുവേ നേട്ടം നല്കുന്ന സ്ഥാനമാണിത്. അര്‍ദ്ധകേന്ദ്ര യോഗകാലത്ത് ഈ രാശിയില്‍ ജനിച്ചവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയകരമായിരിക്കും. ഏറെക്കാലമായി ചെയ്യാന്‍ മടിച്ചിരുന്നതും പൂര്‍ത്തിയാക്കാതെ പോയതുമായ ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി സാമ്പത്തികലാഭം ഉണ്ടാകും. ഈ കാലം മുഴുവന്‍ ഭാഗ്യം ഇവര്‍ക്കൊപ്പം ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടതായി വരും. പക്ഷേ അതെല്ലാം നേട്ടമായി വരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് കാലങ്ങള്‍ക്ക് ശേഷം ലാഭം വന്നെത്തുന്ന സമയമാണിത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമ്പാദ്യം വളരും. പുതിയ സ്വത്തുവകകള്‍ വാങ്ങാന്‍ സാധിക്കും.
കന്നി
അര്ദ്ധകേന്ദ്രയോഗം കന്നി രാശിയില്‍ ജനിച്ചവര്‍ക്കും ഗുണകരമാണ്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഏറെക്കാലമായി അലട്ടിയിരുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. കരിയറില്‍ വളര്‍ച്ച വന്നെത്തും. പുതിയ ജോലി അവസരങ്ങളും ചെയ്യുന്ന ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങളും വന്നെത്താം. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പുതിയ ആശയങ്ങളിലൂടെ എതിരാളികളെ പരാജയപ്പെടുത്താനും മുന്നേറാനും സാധിക്കും. സാമ്പത്തികലാഭം ഇരട്ടിയാകും. ദാമ്പത്യജീവിതവും പ്രണയവും കൂടുതല്‍ സന്തോഷകരമാകും. പങ്കാളിയുടെ സാമീപ്യവും സഹകരണവും ആശ്വാസമേകും. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകളില്‍ ഈ കാലയളവില്‍ ശുക്രന്റെയും ശനിയുടെയും സവിശേഷ കൃപ വന്നുചേരും. വായ്പകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും കൂടാതെ വായ്പ ലഭിക്കും. ശുക്രന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് ഈ കാലയളവില്‍ നിരവധി യാത്രകള്‍ നടത്താന്‍ സാധിക്കും. ആഗ്രഹിച്ച പല സ്ഥലങ്ങളും കാണാനുള്ള ഭാഗ്യമുണ്ടാകും. കരിയറില്‍ മകരം രാശിക്കാര്ക്ക്് വഴിത്തിരിവാകുന്ന സമയമാണ് മുന്നിലുള്ളത്. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിച്ചേരും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. കഴിവുകള്‍ ജോലിയില്‍ പ്രയോജനപ്പെടും. ഇക്കാലയളവില്‍ ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാകും. അപ്രതീക്ഷിതമായി പലവഴികളിലൂടെ പണം കയ്യിലെത്തും. ദാമ്പത്യജീവിതത്തിലും സന്തോഷത്തിന്റെ നാളുകളാണ് മുന്നിലുള്ളത്. പങ്കാളിയോടൊപ്പം ദാമ്പത്യജീവിതത്തില്‍ സന്തോഷനിമിഷങ്ങള്‍ പങ്കിടും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
