Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
നവംബര്‍ 22ന് ഇവരുടെ ഭാഗ്യം തെളിയും; 50 വര്‍ഷത്തിന് ശേഷം ശനിയും ശുക്രനും ശുഭസ്ഥാനങ്ങളില്‍
വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ യഥാസമയങ്ങളില്‍ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടിയില് വരികയും അങ്ങനെ ശുഭയോഗങ്ങളും അശുഭയോഗങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വലിയ സ്വാധീനം അതുണ്ടാക്കുന്നു. നവംബര്‍ 22ന് ശുക്രനും ശനിയും തങ്ങളുടെ ഭ്രമണത്തിനിടയില്‍ അന്യോന്യം 60, 300 ഡിഗ്രി കോണളവുകളില്‍ എത്തും. രണ്ട് ഗ്രഹങ്ങള്‍, പരസ്പരം തൃതീയ, ഏകാദശി ഭാവങ്ങളില്‍ വരുമ്പോള്‍ ഒരു പ്രത്യേക കോണ്‍ അവയ്ക്കിടയില്‍ സൃഷ്ടിക്കപ്പെടും. ശനിയ്ക്കും ശുക്രനും ഇടയില്‍ അത്തരമൊരു കോണ്‍ സൃഷ്ടിക്കപ്പെടുന്നതിനെ ലാഭ ദൃഷ്ടി എന്നാണ് ജ്യോതിഷത്തില്‍ വിളിക്കുന്നത്. ഇത് ചില രാശികള്‍ക്ക് വളരെയധികം സൗഭാഗ്യങ്ങളേകും. ചിലയാളുകള്‍ക്ക് ജീവിതത്തിലെ നല്ലകാലം തുടങ്ങാന്‍ ലാഭ ദൃഷ്ടി നിദാനമാകും. ഇവര്‍ക്ക് സമ്പത്തും ധനവും സമ്പാദിക്കാനും സുഖസൗകര്യങ്ങളോടെ ജീവിതം നയിക്കാനും കഴിയും. ഡിസംബര്‍ 22 ഓടെ അത്തരമൊരു ഭാഗ്യം ആര്‍ക്കെല്ലാമാണ് വരാന്‍ പോകുന്നത് എന്നറിയാം.

ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയും ശുക്രന്റെയും ലാഭദൃഷ്ടിയിലൂടെ ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ഈ കാലയളവില്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതികളില്‍ മാറ്റം വരും. കൂടുതല്‍ മികവോടെ കാര്യങ്ങള്‍ ചെയ്യാനാകും. വിചാരിച്ച കാര്യങ്ങളെല്ലാം സഫലമാകും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ലഭിച്ചേക്കും. വളരെ നല്ല കമ്പനിയില്‍ ജോലി ലഭിക്കാനുള്ള ഭാഗ്യമുണ്ടാകും.ശമ്പളവര്ധന്ക്കും പ്രമോഷനും സാധ്യതകളുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ ജീവിതനിലവാരം ഉയരും. കൂടുതല്‍ സുഖസൗകര്യങ്ങള്‍ ജീവിതത്തിലേക്ക് വന്നെത്തും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ സാമ്പത്തിക ലാഭം വര്‍ധിക്കും. ഇവര്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും.
തുലാം
ശനിയുടെയും ശുക്രന്റെയും ലാഭദൃഷ്ടിയിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന മറ്റൊരു രാശിയാണ് തുലാം. ഇവര്‍ക്ക് ഇക്കാലയളവില്‍ അടിക്കടി ആകസ്മികമായ സാമ്പത്തികലാഭം ഉണ്ടാകും. കൂടാതെ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും അതിലൂടെ ലാഭം ആകര്‍ഷിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് ഈ രാശിക്കാര്‍ക്ക് മുന്‍ഗണനയും സ്വീകാര്യതയും വര്‍ധിക്കും. ഇവര്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ടോ ബിസിനസുമായി ബന്ധപ്പെട്ടോ യാത്രകള്‍ നടത്താനുള്ള അവസരം വന്നുചേരും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം ലഭിച്ചുതുടങ്ങും. ആഗ്രഹങ്ങളെല്ലാം പൂര്ത്തീകരികകാന് കഴിയുന്ന നല്ല സമയമായിരിക്കും ഇത്.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെയും ശനിയുടെയും ലാഭദൃഷ്ടി വന്‍ലാഭങ്ങള്‍ നല്‍കും. ഇക്കാലയളവില്‍ ഇവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നും. ഇവരുടെ നേതൃഗുണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകും. ജോലിയില്‍ പ്രമോഷന് ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. മാത്രമല്ല ഇക്കാലയളവില്‍ ഇവരുടെ ധൈര്യവും തന്റേടവും വര്‍ധിക്കുകയും ധൈര്യത്തോടെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. പ്രോപ്പര്‍ട്ടിയോ മറ്റെന്തെങ്കിലും സ്വത്തുവകകളോ വാങ്ങാന്‍ വളരെ അനുകൂലമായ സമയമാണ്. ഇവരുടെ സമ്പാദ്യത്തില്‍ കാര്യമായ വര്‍ധന ഇക്കാലയളവില്‍ ഉണ്ടാകും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ആഡംബര ജീവിതം ആസ്വദിക്കാനാകും. കുടുംബത്തൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications