Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനി-ശുക്ര സംയോജനം: കോടാനുകോടി വര്‍ഷത്തെ സൗഭാഗ്യം വര്‍ഷാവസാനം ഒരുമിച്ച്: ജന്മനാള് ഇതാണോ?
നക്ഷത്രമാറ്റവും ഗ്രഹമാറ്റവും രാശിമാറ്റവും എന്നും ജ്യോതിഷത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. പലപ്പോഴും ഇത് മനുഷ്യ ജീവിതത്തേയും പ്രപഞ്ചത്തേയും വളരെയധികം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അത് പോസിറ്റീവ് മാറ്റങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ ചില അവസരങ്ങളില്‍ അത് നെഗറ്റീവ് മാറ്റത്തിന് തിരി കൊളുത്തുന്നു. ശനി പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശുക്രനാവട്ടെ എപ്പോഴും ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായും കണക്കാക്കുന്നു.
ഈ രണ്ട് ഗ്രഹങ്ങളും വര്‍ഷാവസാനത്തില്‍ ഒരുമിച്ച് സഞ്ചരിക്കുകയാണ് അതും ശനിയുടെ രാശിയായ കുംഭം രാശിയില്‍. ഈ സമയം അത് ഓരോ നക്ഷത്രക്കാരിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഇതിനെക്കുറിച്ച് പലരും ചിന്തിക്കാതെ വിടുന്നു. എന്നാല്‍ സ്ഥിരമായുണ്ടാവുന്ന ഗുണഫലങ്ങള്‍ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരിലലാണ് ഇത്തരത്തില്‍ ശനി- ശുക്രസംയോജനം ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോജനം വളരെയധികം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശുക്രനാവട്ടെ ഭാഗ്യ സ്ഥാനമായ ഒന്പതിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് ലോട്ടറി ഭാഗ്യവും ചിട്ടി അടിക്കുന്നതിനുള്ള സാധ്യതയേയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ വിദേശത്ത് താമസിക്കുന്നവര്‍ക്ക് ജന്മനാട്ടില് നിന്ന് നല്ലൊരു വാര്‍ത്ത കേള്‍ക്കാന്‍ ഇടവരുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ശുക്രനും ശനിയും ഗുണഭാവത്തില് സ്ഥിതി ചെയ്യുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നു. കൂടാതെ ദാമ്പത്യത്തിലെ എല്ലാ പിണക്കങ്ങളും മറന്ന് സ്നേഹത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു, സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വഴി നേട്ടങ്ങള്‍ തേടി എത്തും. എല്ലാ ആപത്തുകളില്‍ നിന്നും നിങ്ങള്‍ രക്ഷ നേടുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ശുക്ര-ശനി സ്ഥാനം അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പലപ്പോഴും ജോലിയ്ക്ക് വേണ്ടിയുള്ള അലച്ചില്‍ അവസാന ഘട്ടത്തിലേക്ക് എത്തും. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. തൊഴിലില്‍ വരുമാനം വര്‍ദ്ധിക്കുകയും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. വര്‍ഷങ്ങളായി തട്ടി മാറിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ കണ്ടെത്തുന്നതിനും സാധിക്കും. ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് മാതാവിന്റെ സ്നേഹം തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഇതിലും മികച്ച സമയം വരാനില്ല എന്നതാണ് സത്യം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ആത്മീയ ശാന്തി നേടുന്നതിനും അനുകൂല സമയമാണ്, സൗഹൃദങ്ങള്‍ എന്നും മികച്ചതായി തീരുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും അതില്‍ നേട്ടങ്ങള്‍ നിറയുന്നതിനും യോഗമുണ്ട്. വാഹനയോഗം കാണുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും നേട്ടങ്ങള്‍ വളരെയധികം അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുള്ളില്‍ വന്ന് ചേരുന്നു. പലപ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ശരിയായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. സ്ത്രീകളോടുള്ള നിങ്ങളുടെ പെരുമാറ്റത്തില്‍ അവര്‍ നിങ്ങളെ ബഹുമാനിക്കുന്നു. പലപ്പോഴും ഊഹക്കച്ചവടം നടത്തുന്നത് വഴി സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്കും ശനി ശുക്ര സംയോജനം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ വളരെയേറെ സന്തോഷിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ മത്സരങ്ങളില്‍ എല്ലാം തന്നെ വിജയിക്കുന്നതിനും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ഉണ്ടാവും. കരിയറും ജോലിയും പൂര്‍ണമായും നിങ്ങളുടെ കൈപ്പിടിയിലാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications