Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
2025 എത്തുക സവിശേഷ നേട്ടത്തോടെ; കുംഭം രാശിയില്‍ മംഗളസംയോഗം
കര്‍മ്മഫലദാതാവായ ശനി നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. ഒരു രാശിയില്‍ ഏകദേശം രണ്ടരവര്‍ഷമാണ് ശനി സംക്രമണം ചെയ്യുക. അതുകൊണ്ട് ശനിയുടെ രാശിമാറ്റം 12 രാശികളിലും ആഴത്തിലുള്ള, ദീര്‍ഘമായ സ്വാധീനം ഉണ്ടാക്കും. നവഗ്രഹങ്ങളില്‍ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഗ്രഹമായാണ് ശുക്രന് അറിയപ്പെടുന്നത്. ശുക്രന്റെ രാശിമാറ്റം ശാരീരികവും മാനസികവും സാമ്പത്തികവും കുടുംബപരവുമായ മാറ്റങ്ങള്‍ നല്‍കും.

ശനിയെ ക്രൂരഗ്രഹമെന്നും ശുക്രനെ ഐശ്വര്യദാതാവെന്നുമാണ് വിശേഷിപ്പിക്കുന്നത്. ആകര്‍ഷണം. പ്രേമം. ധനം, വൈഭവം, സുഖ-സമൃദ്ധി എന്നിവയുടെ കാരണഭൂതനായാണ് ശുക്രന് അറിയപ്പെടുന്നത്. ശുക്രന്റെ രാശിമാറ്റവും 12 രാശികളിലും സാരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ശനി ഗ്രഹം ഇപ്പോള്‍ തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് സ്ഥിതിചെയ്യുന്നത്. വര്‍ഷാവസാനത്തോടെ ശുക്രനും കുംഭം രാശിയിലേക്ക് എത്തും. അങ്ങനെ കുംഭത്തില്‍ ഇരുഗ്രഹങ്ങളുടെയും സംയോഗത്തിന് കളമൊരുങ്ങും. ശനിയുടെയും ശുക്രന്റെയും ഒന്നുചേരല്‍ ചില രാശികള്‍ക്ക് വളരെ നല്ല സമയത്തിന് തുടക്കമേകും. 2024 അവസാനം അതായത് ഡിസംബര്‍ 28നാണ്് ശുക്രന് കുംഭം രാശിയില്‍ എത്തുന്നത്. 2025 ജനുവരി 28വരെ ശുക്രന് അവിടെ തുടരും. ശനിയുടെ കൂടെ ശുക്രന് നിലകൊള്ളുന്നത് ഏതെല്ലാം രാശികള്‍ക്കാണ് നേട്ടമാകുക എന്ന് നോക്കാം.
തുലാം
തുലാം രാശിയില്‍ ശനിയും ശുക്രനും തമ്മിലുള്ള സംയോഗം അഞ്ചാമത്തെ ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് പ്രത്യേകമായ നേട്ടങ്ങള്‍ ലഭിക്കും. ഏറെക്കാലമായി ചെയ്യാന്‍ കഴിയാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. സമ്പത്തും സന്തോഷവും വര്‍ധിക്കും. സര്ഗാത്മകകാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ധിക്കും. കരിയറില്‍ വളര്‍ച്ച പ്രകടമാകും. ഉന്നതാധികാരികള്‍ ജോലിയില്‍ തൃപ്തരാകുകയും തന്മൂലം ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകുകയും ചെയ്യും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ബിസിനസില്‍ വളര്‍ച്ച പ്രകടമാകും. കോടതികാര്യങ്ങളില്‍ അനുകൂലസ്ഥിതിയുണ്ടാകും. പാരമ്പര്യസ്വത്ത് കൈവരും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. മാനസികമായ ക്ലേശങ്ങളില്‍ നിന്ന മുക്തി ലഭിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ഒമ്പതാം ഭാവത്തിലാണ് സൂര്യന്റെയും ശനിയുടെയും സംയോഗം നടക്കുന്നത്. അതുകൊണ്ട് ഈ രാശികള്‍ക്ക് ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയവും സഫലതയും കൈവരും. ഭാഗ്യത്തിന്റെ എല്ലാ അനുഗ്രഹവും ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാരെ തേടിയെത്തും. ദാമ്പത്യ ജീവിതവും പ്രൊഫഷണല്‍ ജീവിതവും സന്തോഷത്തോടെ നീങ്ങും. കരിയറില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഈ രാശിക്കാരുടെ കഴിവുകളില്‍ സംതൃപ്തരാകുകയും പുതിയ ഉത്തരവാദിത്തങ്ങള്‍ ഇവര്‍ക്ക് നല്‍കുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പുതിയ ജോലി ലഭിക്കും. അപ്രതീക്ഷിതമായ ധനലാഭവും സാമ്പത്തികനേട്ടങ്ങളും കാരണം സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ജീവിതത്തില്‍ പല നല്ല കാര്യങ്ങളും ഈ കാലയളവില്‍ സംഭവിക്കും. ഭൗതികസുഖം പ്രാപ്തമാകും. ജീവിതത്തില്‍ സന്തോഷകാലം വന്നെത്തും. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടും. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
