Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ശനിയുടെ അപൂര്‍വ്വ ദൃഷ്ടി, ശുക്രനൊപ്പം നല്‍കും അര്‍ദ്ധകേന്ദ്ര യോഗം, മണിക്കൂറുകള്‍ക്കുള്ളില്‍ ഭാഗ്യം
ജ്യോതിഷത്തില്‍ മിത്രഗ്രഹങ്ങളും ശത്രുഗ്രഹങ്ങളും ഉണ്ട്. മിത്രഗ്രഹങ്ങളുടെ സംയോഗമുണ്ടായാല്‍ പൊതുവെ ഗുണഫലങ്ങളാണ് ലഭിക്കുക. അതേസമയം ശത്രുഗ്രഹങ്ങള്‍ ഒന്നിച്ച് വന്നാല്‍ ദോഷങ്ങളും ഉണ്ടാകും. ഇ്ന്ന് വൈകുന്നരം ശനിയും ശുക്രനും ചേര്‍ന്ന് ഒരു സവിശേഷ യോഗം സൃഷ്ടിക്കുന്നുണ്ട്. ശനിയും ശുക്രനും മിത്രഗ്രഹങ്ങള്‍ ആയതുകൊണ്ട് ഈ യോഗഫലങ്ങള്‍ പൊതുവെ ശുഭകരമായിരിക്കും.

നിലവില്‍ ശുക്രന് മകരം രാശിയിലാണ് ഉള്ളത്. ശനി കുംഭം രാശിയിലും. ഇന്ന് വൈകുന്നേരം (ഡിസംബര്‍ 5) 7.45ന് ഇരുഗ്രഹങ്ങളും 45 ഡിഗ്രിയില്‍ നിലകൊള്ളും. ഈ പ്രത്യേക രകോണളവ് അര്‍ദ്ധകേന്ദ്ര ദൃഷ്ടി എന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. അര്‍ദ്ധകേന്ദ്ര ദൃഷ്ടി യോഗം പൊതുവെ ഗുണകരമാണ്. ഏതെല്ലാം രാശികള്‍ക്കാണ് ശനിയും ശുക്രനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഈ യോഗം ഗുണകരമാകുക എന്നറിയാം.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയും ശുക്രനും നല്കുന്ന അര്ദ്ധകേന്ദ്രയോഗം ശുഭഫലദായകമാണ്. ഇവര്‍ക്ക് ഏറെക്കാലമായി തടസ്സപ്പെട്ടിട്ടുള്ള ജോലികള്‍ പുനരാരംഭിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കും. മാത്രമല്ല, ഏറെക്കാലമായി വലിയ അധ്വാനവും പ്രതയ്നവും കാഴ്ചവെക്കുന്ന ജോലികളില്‍ നിന്ന് അര്‍ഹിക്കുന്ന പ്രതിഫലവും അംഗീകാരവും തേടിവരും. ഇത് മാനസികമായ സന്തോഷവും സംതൃപ്തിയും നല്‍കും. ജോലിയില്‍ ഉയര്‍ച്ചയും മറ്റ് നേട്ടങ്ങളും ഉണ്ടാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിയെത്തുകയും അതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ശനിയുടെ പ്രത്യേക അനുഗ്രഹം ഉള്ളതുകൊണ്ട് ഈ രാശിക്കാര്‍ എല്ലാ കാര്യങ്ങളിലും വിജയം നേടും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിക്കും. പങ്കാളികള്‍ക്കിടയില്‍ ഐക്യം വളരും. ആരോഗ്യവും മെച്ചപ്പെടും. ഏറെക്കാലമായി അലട്ടിയിരുന്ന രോഗങ്ങള്‍ ശമിക്കും.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്കും അര്ദ്ധകേന്ദ്രയോഗം ഗുണകരമാണ്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തീര്‍ത്ഥയാത്രകള്‍ പോകാനുള്ള സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങള്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കും. ജോലിയില്‍ നിരവധി അവസരങ്ങളും ഉത്തരവാദിത്തങ്ങളും വന്നുചേരും. അവ കരിയറില്‍ ആഗ്രഹിച്ച രീതിയിലുള്ള വളര്‍ച്ചയും ഉയര്‍ച്ചയും നല്‍കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് എല്ലാ രംഗങ്ങളിലും നേട്ടമുണ്ടാക്കാന്‍ സാധിക്കും. ബിസിനസ് പുതിയ ഉയരങ്ങളിലേക്ക് വളരും. നിരവധി യാത്രകള്‍ പോകാന്‍ ഇടയുണ്ട്. ചിലവുകള്‍ വര്‍ധിക്കുന്നത് കൊണ്ട് സാമ്പത്തികസ്ഥിതിയില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാകാനിടയില്ല. എങ്കിലും ചിലവുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം
ശനി-ശുക്ര അര്‍ദ്ധകേന്ദ്ര യോഗം കാരണം ജീവിതത്തില്‍ നേട്ടങ്ങള്‍ ലഭിക്കുന്ന അടുത്ത രാശി കുംഭം രാശിയാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് കുടുംബസുഖവും സമാധാനവും വര്‍ധിക്കുന്ന നാളുകളാണ് അര്‍ദ്ധകേന്ദ്ര യോഗത്തിലൂടെ വന്നെത്തുന്നത്. ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടതായി വരും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. സാമ്പത്തികസ്ഥിതി പൊതുവെ ഗുണകരമായിരിക്കും. ആരോഗ്യകാര്യത്തില്‍ ജാഗ്രത ആവശ്യമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
