Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
ഭാഗ്യമായി ശനിയുടെ നക്ഷത്രമാറ്റം, പൂരുരുട്ടാതി നക്ഷത്രത്തിലെ ശനി ആര്‍ക്കെല്ലാം അനുഗ്രഹം ചൊരിയും
ജ്യോതിഷത്തില്‍ രാശിമാറ്റത്തിനോളം തന്നെ പ്രാധാന്യം നക്ഷത്ര മാറ്റത്തിനും കല്‍പ്പിക്കപ്പെടുന്നു. ഗ്രഹങ്ങള്‍ നക്ഷത്രങ്ങളിലൂടെ മാറിമാറി സഞ്ചരിക്കുമ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഭൂമിയിലും ആളുകളുടെ ജീവിതത്തിലും ഉണ്ടാകും. ആഗസ്റ്റ് 18ന് കര്‍മ്മഫല ദാതാവും, സൂര്യപുത്രനുമായ ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടാം.

ശനിയുടെ നക്ഷത്രമാറ്റം ചില രാശികള്‍ക്ക് വളരെയധികം ഗുണകരമാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ശനിയുടെ നക്ഷത്രമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണകരമാകും. കാരണം ശനി ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നക്ഷത്രമാറ്റം നടത്തുന്നത്. അതിനാല്‍ ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകും. കൂടാതെ ഈ കാലയഴലില് അപ്രതീക്ഷിതമായി പണം കൈവരും. ബിസിനസുകാര്‍ക്കും വ്യവസായികള്‍ക്കും ഈ കാലയളവ് ലാഭത്തിന്റെ സമയമായിരിക്കും. ശനിയുടെ അനുഗ്രഹത്താല്‍ എല്ലാ മേഖലകളിലും വിജയം നേടാനാകും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. നിരവധി പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും.
ഇടവം
ശനിയുടെ പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റം ഇടവം രാശിയില്‍ പെട്ടവര്‍ക്കും ലാഭപ്രദമായിരിക്കും. കാരണം ശനി ഇവരുടെ ഗ്രഹനിലയിലെ കര്‍മ്മ ഭാവത്തിലാണ് രാശിമാറ്റം നടത്തുന്നത്. അതുകൊണ്ട് ഉദ്യോഗസ്ഥരായ ഇടവം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഈ കാലയളവില്‍ ഉണ്ടാകും. തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനും അതിലൂടെ കര്‍മ്മരംഗത്ത് ശോഭിക്കാനും ഇവര്‍ക്ക് സാധിക്കും. വ്യാപാരികള്‍ക്ക് ക്രയവിക്രയത്തിലൂടെ വളരെയധികം ലാഭമുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലിക്കുള്ള നല്ല അവസരങ്ങള്‍ വന്നുചേരും. ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി ഏറെ മെച്ചപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കീഴുദ്യോഗസ്ഥരുമായും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധം പുലരും.
കുംഭം
ശനി ദേവന്റെ നക്ഷത്ര പരിവര്‍ത്തനം കുംഭം രാശിയില്‍ ജനിച്ചവര്‍ക്കും നേട്ടമാകും. കാരണം ശനിയുടെ സ്വരാശിയാണ് കുംഭം. ഇവരുടെ ലഗ്നഭാവത്തിലാണ് ശനി നക്ഷത്രമാറ്റം നടത്തുന്നത്. കൂടാതെ കുംഭം രാശിക്കാര്‍ക്ക് ശനി ശശ രാജയോഗത്തിന്റെ സൗഭാഗ്യവും നല്‍കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കുംഭം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്യും. കൂടാതെ നിക്ഷേപം നടത്താനും വളരെ അനുകൂലമായ സമയമാണിത്. ഭാവിയില്‍ ഈ നിക്ഷേപങ്ങളിലൂടെ ലാഭം തേടിയെത്തും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ മധുരതരമാകും. എല്ലാ കാര്യങ്ങളിലും ജീവിതപങ്കാളിയുടെ സഹകരണവും പിന്തുണയും ഉണ്ടാകും. അവിവാഹിതര്‍ക്ക് നല്ല പങ്കാളിയെ കണ്ടെത്താന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
