Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
ശനിയുടെ രണ്ടാം ഘട്ട നക്ഷത്രമാറ്റം പൂരുരുട്ടാതിയില്‍; അന്തസ്സ്, സമ്പത്ത്, ആരോഗ്യം ഗുണഫലങ്ങള്‍ ധാരാളം
ശനി പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ശനിയുടെ സംക്രമവും ദശയും തന്നെയാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ അല്ലെങ്കില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും നശിപ്പിക്കുന്നതിനും ശനി കാരണക്കാരനാവുന്നു. ഒരു വ്യക്തിയുടെ അന്തസ്സ്, സമ്പത്ത്, ആരോഗ്യം, പുരോഗതി, ബിസിനസ് എന്നിവയെല്ലാം ശനിയുടെ സ്വാധീന വലയത്തില്‍ വരുന്നതാണ്.
ശനിയുടെ രാശിമാറ്റം അല്ലെങ്കില്‍ നക്ഷത്രമാറ്റം ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല തരത്തിലാണ് സ്വാധീനിക്കുന്നത്. പൂരുരുട്ടാതി നക്ഷത്രത്തിന്റെ ആദ്യ പാദത്തിലാണ് ശനി ഇപ്പോള്‍ സഞ്ചരിക്കുന്നത്. എന്നാല്‍ മെയ് 12-ന് ശേഷം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് ശനി കടക്കുന്നു. മെയ് 12 മുതല്‍ ഓഗസ്റ്റ് 18 വരെ ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ സ്ഥിതി ചെയ്യുന്നു.

പൂരുരുട്ടാതി നക്ഷത്രം
പൂരുരുട്ടാതി നക്ഷത്രത്തിന്റെ അവസാന ഘട്ടത്തിലേക്ക് ശനി സഞ്ചരിക്കുമ്പോള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളില്‍ 25-ാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഈ നക്ഷത്രം ഇനി പറയുന്ന മൂന്ന് രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല സ്നേഹവും ഭക്തിയും എല്ലാം ശനി ഈ നക്ഷത്രത്തിന് പ്രദാനം ചെയ്യുന്നു. പൂരുരുട്ടാതി നക്ഷത്രത്തില്‍ ശനി പ്രവേശിക്കുന്നതിലൂടെ മൂന്ന് രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവുന്നു. പല കോണില്‍ നിന്നും ധനലാഭം ഉണ്ടാവുകയും ചെയ്യുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ കിട്ടും. ഇതോടൊപ്പം നല്ല ഭാവി മുന്നില്‍ കണ്ട് പണം ചിലവാക്കുന്നതിനും പണം നിക്ഷേപിച്ച് വെക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള നിലയും വിലയും വര്‍ദ്ധിക്കുന്നു. എല്ലാ മേഖലകളിലും വിജയം നിങ്ങള കാത്തിരിക്കുന്നു. വസ്തുവകകളില്‍ നിക്ഷേപിക്കുന്നത് ലാഭകരമായ ഒന്നാണ്.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ഭാഗ്യം ലഭിക്കുന്ന ഒരു സമയമാണ്. ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാവും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലി ചെയ്യുന്നവരില്‍ ശമ്പള വര്‍ദ്ധനവും ബോണസും തേടി എത്തും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് ഇത് വരെ ലഭിച്ചതിനേക്കാള്‍ ഇരട്ടി ലാഭം ലഭിക്കുന്നു. ബിസിനസിലെ സാമ്പത്തിക നഷ്ടത്തെ എന്നന്നേക്കുമായി നികത്തുന്നതിനും പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. നഷ്ടങ്ങളെ എന്നന്നേക്കുമായി നിങ്ങള്‍ ഇല്ലാതാക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം ഭാവത്തില്‍ ഉണ്ടാവുന്ന ശനിയുടെ മാറ്റം ഏറെക്കാലമായി നടക്കാതിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. ബുദ്ധിശക്തി കൊണ്ട് തന്നെ സാമ്പത്തിക മേഖലകളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കും. സന്തോഷത്തോടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപം നിങ്ങളെ കൂടുതല്‍ സന്തോഷമുള്ളവരാക്കുന്നു. കാരണം അത്രയധികം ലാഭം നിങ്ങളെ തേടി എത്തും. ബിസിനസില്‍ വിജയം ലഭിക്കുകയും സാമ്പത്തിക പരാധീനതകള്‍ മാറുകയും ചെയ്യുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ കാഠിന്യം കുറയുന്ന സമയമാണ്. ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ മാറ്റം. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ഒരു സമയമാണ്. നിക്ഷേപങ്ങളില്‍ നിന്ന് അതിഗംഭീര സാമ്പത്തിക ലാഭം ലഭിക്കുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications