Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Saturn Transit: 2025-ല്‍ ശനി കാത്തുവെക്കുന്ന ഇരട്ടരാജയോഗം: വര്‍ഷം മുഴുവന്‍ നില്ക്കുന്ന സൗഭാഗ്യം ശനി നല്‍കും
ശനിയുടെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. നേട്ടങ്ങളോടൊപ്പം തന്നെ ദോഷഫലങ്ങളും ശനി നല്കുന്നു. രണ്ടര വര്‍ഷത്തിനിടയിലാണ് ശനി അതിന്റെ രാശിമാറ്റുന്നത്. കര്‍മ്മത്തിന്റെ ദേവനാണ് ശനി എന്നത് കൊണ്ട് തന്നെ പലപ്പോഴും ശനിയുടെ മാറ്റങ്ങള്‍ നിങ്ങളില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നോക്കാം. കുംഭം രാശിയിലാണ് ഇപ്പോള്‍ ശനി സഞ്ചരിക്കുന്നത്. 2025 മാര്‍ച്ച് 23 വരെ ശനി കുംഭം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു.
എന്നാല്‍ അതിന് ശേഷം ശനി മീനം രാശിയിലേക്ക് മാറുന്നു. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റങ്ങള്‍ മൂലം പലപ്പോഴും ചില രാശിക്കാര്‍ക്ക് ഇരട്ട രാജയോഗം രൂപം കൊള്ളുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ലഭിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം നല്കുന്ന ഇരട്ട രാജയോഗം നിസ്സാരമായ ഫലങ്ങളല്ല നല്‍കുന്നത്. അതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്നു എന്നതാണ് സത്യം. സന്തോഷകരമായ ജീവിതത്തിലേക്ക് എത്തുന്നതിന് യാതൊരു തടസ്സവും ഇവര്‍ക്കുണ്ടാവുന്നില്ല. എല്ലാ തരത്തിലും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതം മാറി മറിയുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ക്ക് അറുതി വരുന്നതിനാല്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ക്കുള്ള തുടക്കമാണ് ഇനി വരുന്ന സമയം. ബിസിനസിലും ജോലിയിലും നേട്ടങ്ങളും ഉയരങ്ങളും ഉണ്ടാവും. സാമ്പത്തികനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിലെ സന്തോഷം എന്തുകൊണ്ടും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും ചിങ്ങം രാശിക്കാരെ തേടി എത്തുന്നു. ജീവിതം എപ്പോഴും സന്തോഷകരമായി മാറുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനും അതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും സാധിക്കുന്നു.
തുലാം രാശി
തുലം രാശിക്കാര്‍ക്ക് ധനലാഭം ഉണ്ടാവുന്നു. ശനി മീനം രാശിയിലേക്ക് മാറിവരുന്നതിന്റെ ഫലമായി പലപ്പോഴും അറിയാത്ത കാര്യങ്ങളില്‍ പോലും നേട്ടങ്ങളുണ്ടാവുന്നു. ധനലാഭം നിങ്ങള്‍ക്ക് എല്ലാ പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസിലുണ്ടാവുന്ന വളര്‍ച്ച അപ്രതീക്ഷിതമായിരിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി വരുന്ന ഒരു സമയമായതിനാല്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിത്തതില്‍ സന്തോഷവും പ്രണയിക്കുന്നവര്‍ക്ക് വിവാഹയോഗവും ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശനിയുടെ ഇരട്ട രാജയോഗം എല്ലാ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും. മറ്റുള്ളവരുടെ മനസ്സ് കീഴടക്കുന്നതിനും സാമ്പത്തിക നേട്ടത്തിനും ഉള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളെയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മകരം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സംസാരത്തിലൂടെ മറ്റുള്ളവരുടെ മനസ്സ് കീഴടക്കുന്നതിനുള്ള സാധ്യത നിങ്ങള്‍ക്കുണ്ട്. ജോലിയില്‍ പ്രമോഷനും സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇരട്ട രാജയോഗം കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
