Latest Updates
-
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
ഏഴരശനിയും കണ്ടകശനിയും അവസാനിക്കും; ശനിയുടെ രാശിമാറ്റത്തോടെ ഇവര്‍ക്ക് സുവര്‍ണ്ണകാലം
ജ്യോതിഷത്തില്‍ ക്രൂരനായ ഗ്രഹമെന്ന് ശനിയെ വിളിക്കാറുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ നീതിയുടെ ദൈവമാണ് ശനി. ആവശ്യങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും അനുസരിച്ചാണ് ശനി ഫലം നല്‍കുന്നത്. കഠിനാധ്വനം ചെയ്യുന്ന ഒരാള്‍ക്ക് ശനിയുടെ അനുഗ്രഹമുണ്ടാകും എന്നാല്‍ അസത്യത്തെ തുണയ്ക്കുന്നവര്ക്ക് ശനി ജീവിതത്തില്‍ വെല്ലുവിളികളും കഷ്ടകാലങ്ങളും നല്‍കും.

നിലവില്‍ ശനി സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ സംക്രമണം നടത്തുകയാണ്. നവംബര്‍ പകുതിയോടെ സ്വരാശിയില്‍ ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. അതിനുശേഷം 2025 മാര്‍ച്ച് 29ന് ശനി കുംഭം രാശി വിട്ട് മീനത്തിലേക്ക് പ്രവേശിക്കും. ശനി കുംഭം രാശിയില്‍ നിന്നും പുറത്ത് കടക്കുന്നത് മൂന്ന് രാശിക്കാര്‍ക്ക് വളരെയധികം ഗുണകരമാണ്. ഈ രാശിമാറ്റത്തിലൂടെ അവര്‍ക്ക് സമ്പത്ത് ഉണ്ടാകുകയും ജീവിതത്തില്‍ ഇതുവരെ കാണാത്ത വിജയം ഉണ്ടാകുകയും ചെയ്യും.
ഈ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്നും അവരെ കാത്തിരിക്കുന്ന ശുഭഫലങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.
മകരം
ശനിയുടെ രാശിമാറ്റത്തോടെ മകരം രാശിക്കാര്‍ക്ക് ഏഴരശനിയില്‍ നിന്നും മോചനം ലഭിക്കും. ഏഴരശനിക്കാലം അവസാനിക്കുന്നത് ഇവര്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടമുണ്ടാക്കും. കരിയറില്‍ ഇവര്‍ വലിയ പുരോഗതി നേടും. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ കാലയളവില്‍ അതില്‍ നിന്നും മുക്തി ലഭിക്കും. അവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുകയും ജോലിസ്ഥലത്ത് അവര്‍ വിജയഗാഥ രചിക്കുകയും ചെയ്യും. ഏറെക്കാലമായി അവര്‍ ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം ചെയ്യുകയും ആഗ്രഹങ്ങളെല്ലാം സഫലമാക്കുകയും ചെയ്യും.
കര്‍ക്കടകം
നിലവില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് കണ്ടകശനി നടന്നുകൊണ്ടരിക്കുകയാണ്. എന്നാല്‍ ശനി കുംഭം രാശി വിട്ട് മാനത്തിലേക്ക് പ്രവേശിക്കുന്നതോടെ കര്‍ക്കടകം രാശിക്കാര്‍ക്ക് കണ്ടകശനിയില്‍ നിന്നും മോചനം ലഭിക്കും. ഇവര്‍ക്ക് കരിയറില്‍ വിജയം ഉണ്ടാകുകയും ജോലിസ്ഥലത്ത് ഇവര്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. ഇത് മേലുദ്യോഗസ്ഥരുടെ മതിപ്പ് പിടിച്ചുപറ്റാന്‍ സഹായിക്കും. ഇവരുടെ സാമ്പത്തികനിലയും ആരോഗ്യവും ഈ സമയത്ത് ഭദ്രമായിരിക്കും. ഇക്കാരണങ്ങളാല്‍ പൊതുവേ ഈ രാശികളില് ജനിച്ചവര്‍ സന്തോഷമുള്ളവരായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും നിലവില്‍ കണ്ടകശനിക്കാലമാണ്. പക്ഷേ ശനി മീനം രാശിയില്‍ എത്തുന്നതോടെ ഇവരുടെ കഷ്ടകാലം അവസാനിക്കം. ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ സാമ്പത്തികമായി വളരെയധികം മുന്നേറും. പലവിധ മാനസികമായ പിരിമുറുക്കങ്ങളില്‍ നിന്നും കരകയറാനും വൃശ്ചികം രാശിക്കാര്‍ക്ക് കഴിയും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാക്കാന്‍ അനുയോജ്യമായ കാലമാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
