Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ശനിയുടെ കൃപയില്‍ ജീവിതത്തില്‍ നല്ലകാലം വന്നണയാന്‍ പോകുന്ന മൂന്ന് രാശികള്‍
വേദ ജ്യോതിഷത്തിലെ അശുഭ ഗ്രഹങ്ങളില്‍ ഒന്നായാണ് ശനിയെ കരുതുന്നത്. കുംഭം രാശിയുടെയും മകരം രാശിയുടെയും അധിപനാണ് ശനി. 2.46 വര്‍ഷമാണ് ശനി ഒരു രാശിയില്‍ നിലകൊള്ളുന്നത്. കര്‍മ്മത്തിന്റെയും നീതിയുടെയും ദേവനെന്നാണ് ജ്യോതിഷം ശനിയെ വാഴ്ത്തുന്നത്. ജീവിതത്തിലെ നീതി, കരിയര്‍, മൂല്യങ്ങള്‍, നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശനിദശ, കണ്ടകശനി, ഏഴരശനി എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിലെ ദുരിതകാലമായാണ് അറിയപ്പെടുന്നത്. എന്നാല്‍ ജീവിതത്തില്‍ നല്ലതും ചീത്തതും തമ്മില്‍ വിജയം പരാജയവും തമ്മിലുള്ള ഒരു ബാലന്‍സിംഗ് ആണ് ശനി നടത്തുന്നതെന്നതാണ് വാസ്തവം.
ശനിയുടെ നക്ഷത്രമാറ്റം
രണ്ടര വര്‍ഷം കൂടുമ്പോള്‍ രാശി മാറുന്നതിനൊപ്പം ശനി സമയാസമയങ്ങളില്‍ നക്ഷത്രവും മാറുന്നു. മെയ് 12ന് ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ഇതിലൂടെ ചില രാശികളില് ജനിച്ചവരുടെ ജീവിതത്തില്‍ ശുഭഫലങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം രാശി
ശനിയുടെ മാറ്റം ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനവധി നേട്ടങ്ങള്‍ നല്‍കും. ഇവരുടെ വ്യക്തിത്വം മെച്ചപ്പെടുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. വിചാരിച്ച ആഗ്രഹങ്ങളെല്ലാം നടക്കുമെന്നതാണ് മറ്റൊരു നേട്ടം. കരിയറില്‍ പുരോഗതിയും സാമ്പത്തിക അഭിവൃദ്ധിയും ദൃശ്യമാകും. നേരത്തേ തുടങ്ങിവെച്ച ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക് ലാഭം കൊയ്യാന്‍ അനുയോജ്യമായ സമയമാണ്. മാത്രമല്ല, പുതിയ ബിസിനസ് കരാറുകളില്‍ ഒപ്പുവെക്കാനും അത് ലാഭകരമായി മാറാനുമുള്ള സാധ്യതയുണ്ട്. ബിസിനസില്‍ പുതിയ ആളുകളെ പരിചയപ്പെടാനും ആ ബന്ധം ഗുണകരമാകാനും സാധ്യതയുണ്ട്.
കന്നി
ശനിയുടെ മാറ്റം കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ ശുഭഫലങ്ങളേകും. കര്‍മ്മരംഗത്ത് ഏറെ പുരോഗതി ദൃശ്യമാകും. ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങും. ഈ സമയത്ത് ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കാനുള്ള ഭാഗ്യം വന്നുചേരും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. സന്താനങ്ങളുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ സന്തോഷം വന്നുചേരും. വരുമാനം വര്‍ദ്ധിക്കുകയും അതിലൂടെ സാമ്പത്തികസ്ഥിതി പുഷ്ടിപ്പെടുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം ഗുണകരമായി ഭവിക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്കും ഈ സമയം ശനിയുടെ അനുഗ്രഹം സിദ്ധിക്കും. സമൂഹത്തില്‍ ഈ രാശിയില്‍ ജനിച്ചവരുടെ നിലയും വിലയും വര്‍ദ്ധിക്കും. കൂടാതെ ജീവിതത്തില്‍ ഭാഗ്യത്തെ അനുഭവിച്ചറിയാനുള്ള യോഗം വന്നുചേരും. കരിയറില്‍ ഏറെ ദൂരം മുന്നോട്ടുപോകാന്‍ സാധിക്കും. പ്രമോഷനും ശമ്പളവര്‍ദ്ധനയ്ക്കും സാധ്യതയുണ്ട്. ഉദ്യോഗകാര്യങ്ങളില്‍ ഏറെക്കാലമായി ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹം ചെയ്യാന്‍ പറ്റിയ സമയമാണ് മുന്നിലുള്ളത്. വിവാഹിതര്‍ക്ക് ജീവിതത്തില്‍ പങ്കാളിയുമൊന്നിച്ച് വളരെ സന്തോഷകരമായ ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം വന്നണയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications