Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
മഹാശനിമാറ്റം 2025: ശനി തൊടാന്‍ ഭയക്കും ഈ നാളുകാരെ, 365 ദിനവും അതിഗംഭീര നേട്ടങ്ങള്‍
2025-ല്‍ ഏറ്റവും വലിയ ജ്യോതിഷ മാറ്റത്തിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. ശനി കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. രണ്ടര വര്‍ഷത്തോളമാണ് ശനി ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. കുംഭം രാശിയിലെ സംക്രമണത്തിന് ശേഷം ശനി മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. മാര്‍ച്ച് 29-നാണ് ശനിയുടെ മഹാരാശി മാറ്റം സംഭവിക്കുന്നത്. ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് ശനി ദോഷം ചെയ്യുന്നു, ചിലര്‍ക്കാകട്ടെ ശനി ഗുണം ചെയ്യുന്നു.
ചിലരുടെ കണ്ടകശനി മാറി നല്ല ദിനങ്ങള്‍ തെളിയുന്നു. അതുപോലെ തന്നെ ചിലര്‍ ഏഴരശനിയിലേക്കും കണ്ടകശനിയിലേക്കും അടുക്കുന്നു. എന്നാല്‍ ശനി മീനം രാശിയിലേക്ക് എത്തുമ്പോള്‍ ഗുണഫലങ്ങള്‍ നിറയുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവരെ ഒരു കാരണവശാലും ശനിയുടെ ദോഷഫലങ്ങള്‍ ബാധിക്കുകയില്ല എന്ന് മാത്രമല്ല ഗുണഫലങ്ങള്‍ ധാരാളം ഫലത്തില്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് ശനി ഗുണാനുഭവങ്ങള്‍ ചൊരിയുന്നത് എന്ന് നോക്കാം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കണ്ടകശനി അവസാനിക്കുന്ന ഘട്ടമാണ് വരുന്നത്. മാത്രമല്ല ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് നിങ്ങളുടെ ജീവിതം എത്തുകയും ചെയ്യും. കൂടാതെ ശനി നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് വര്‍ഷം മുഴുവന്സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ എല്ലാ ദോഷങ്ങളേയും ശനിമാറ്റത്തിലൂടെ മറികടക്കാന്‍ സാധിക്കുന്നു. കൂടാതെ ഇവരില്‍ നിലനിന്നിരുന്ന അഷ്ടമശനിക്ക് അവസാനവും കുറിയ്ക്കുന്നു. എല്ലാ തരത്തിലുള്ള ദോഷഫലങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വര്‍ഷം മുഴുവന്‍ ഐശ്വര്യത്തോടേയും സന്തോഷത്തോടേയും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളാണ് നിലനില്‍ക്കുന്നത്. മാത്രമല്ല ഇതുവരെ അവരെ അലട്ടിയിരുന്ന കണ്ടകശനിക്ക് അവസാനം കുറിയ്ക്കുകയും എല്ലാ സമയദോഷവും ഇല്ലാതാവുകയും ചെയ്യുന്നു. വര്‍ഷം മുഴുവന്‍ ഐശ്വര്യം നിലനില്‍ക്കുന്നതിന് സാധിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അതുകാെണ്ട് തന്നെ സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇവര്‍ക്കുണ്ടാവുന്നില്ല. കൂടാതെ ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും നിറയുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളും ഈ സമയത്തോടെ അവസാനിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കണ്ടകശനിക്ക് അവസാനം കുറിയ്ക്കുന്ന സമയമാണ് മാര്‍ച്ച് 29. ഇവരില്‍ കണ്ടകശനി ഒഴിഞ്ഞ് പോവുകയും ശനിയുടെ ശുഭദൃഷ്ടി നിറയുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ഐശ്വര്യത്തോടെ വര്‍ഷം മുഴുവന്‍ മുന്നോട്ട് പോവുന്നതിനും സാധിക്കും.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഏഴരശനിയുടെ അവസാനമാണ് ഈ മഹാശനിമാറ്റത്തോടെ സംഭവിക്കുന്നത്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അവസാനം കുറിയ്ക്കുകയും അത് വഴി നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യും. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ആരംഭിക്കുന്ന സമയം കൂടിയാണ് പുതുവര്‍ഷം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
