Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ശനിയുടെ രാശിമാറ്റം, മാര്‍പാപ്പയുടെ മരണം; ഇനി വരാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാം
Saturn Transit Impacts:2025 മാര്‍ച്ച് 29-ന് പ്രപഞ്ചത്തില്‍ സുപ്രധാനമായ ഒരു ജ്യോതിഷ പ്രതിഭാസം നടന്നു. ശനി ഗ്രഹം കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്ക് കടന്നു. നീതിയുടെ ദേവനും കര്മ്മഫലദാതാവുമായ ശനിയുടെ രാശിമാറ്റം ആഗോളതലത്തില്‍ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. വ്യക്തിജീവിതത്തിലും സമൂഹത്തിലും രാജ്യങ്ങളിലും രാഷ്ട്രീയത്തിലും ലോക സംഘര്‍ഷങ്ങളിലും പല മാറ്റങ്ങളും ഉണ്ടാകുമെന്ന് പല പ്രവചനങ്ങളും ഉണ്ടായി.

വത്തിക്കാനില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയോ അദ്ദേഹത്തിന്റെ പിന്‍ഗാമിയോ സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്യുമെന്നും അതെത്തുടര്‍ന്ന് വലിയ ചില മാറ്റങ്ങള്‍ സഭയില്‍ ഉണ്ടാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ശനിയുടെ രാശിമാറ്റം നടന്ന് ഒരു മാസം തികയുന്നതിന് മുമ്പ് അത് സത്യമായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ശനിയുടെ രാശിമാറ്റത്തിന്റെ ആഗോള, ദേശീയ പ്രത്യാഘാതങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. എന്തെല്ലാം മാറ്റങ്ങളാണ് ശനിയുടെ രാശിമാറ്റത്തിലൂടെ ലോകത്ത് വരാന്‍ പോകുന്നതെന്ന് നോക്കാം.
മീനം രാശിയിലെ ശനി
ഘടന, അച്ചടക്കം, അധികാരം എന്നിവയുടെ പ്രതീകമാണ് ശനി. മീനം രാശി ആത്മീയത, മതപരമായ കാര്യങ്ങള്‍ എന്നിവയെയും അര്‍ത്ഥമാക്കുന്നു. ഈ രണ്ട് ഊര്‍ജങ്ങള്‍ ഒന്നിക്കുമ്പോള്‍ സംഘടനാപരമായ മാറ്റങ്ങളാണ് പ്രധാനമായും പ്രതീക്ഷിക്കേണ്ടത്.
മാര്‍പാപ്പയുടെ മരണം
ശനിയുടെ രാശിമാറ്റത്തിലൂടെ മാര്‍പാപ്പയുടെ മരണത്തിനോ സ്ഥാനമാറ്റത്തിനോ സാധ്യതയുണ്ടെന്ന പ്രവചനത്തിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. മതം, തത്വചിന്ത എന്നിവയുമായി ബന്ധപ്പെട്ട ഒമ്പതാം ഭാവത്തിലെ ശനിയുടെ സ്ഥാനവും വ്യാഴത്തിന്റെ രാശിയിലൂടെയുള്ള സഞ്ചാരവുമാണ് ഈ പ്രവചനത്തിന്റെ കാരണം. വേദ ജ്യോതിഷം അനുസരിച്ച്, കര്‍മ്മവുമായി ബന്ധപ്പെട്ട ഗ്രഹം ആത്മീയ ഗുരുവിന്റെ (വ്യാഴം) അധികാരപരിധിയിലേക്ക് വരുമ്പോള്‍ ആത്മീയ നേതൃത്വങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാം.
മറ്റ് പ്രവചനങ്ങള്‍
ഒരു പ്രവചനം സത്യമായതോടെ ശനിയുടെ രാശിമാറ്റത്തിന്റെ മറ്റ് ചില പ്രവചനങ്ങള്‍ കൂടി പരിശോധിക്കാം.
അഴിമതികള്‍
മീനം രാശിയിലെ ശനി ആഗോള സാമ്പത്തിക മേഖലകളെയും സ്വാധീനിക്കും. മീനം രാശിയുടെ മറഞ്ഞിരിക്കുന്ന സ്വഭാവവും ശനിയുടെ നീതിയില്‍ അധിഷ്ഠിതമായ സ്വഭാവവും ഒന്നിക്കുന്നത് കോര്‍പ്പറേറ്റ്, രാഷ്ട്രീയ മേഖലകളില്‍ ചില അഴിമതികള്‍ക്ക് കാരണമാകും. അടുത്ത 4-6 മാസത്തിനുള്ളില്‍ തന്നെ ചില പ്രധാന സ്ഥാപനങ്ങളില്‍ അഴിമതി ഉണ്ടാകാമെന്നാണ് പ്രവചനങ്ങള്‍.
ജനിതക കണ്ടുപിടിത്തങ്ങള്‍
ഗവേഷണം, കണ്ടുപിടിത്തം എന്നിവയുമായി ബന്ധപ്പെട്ട ഭാവങ്ങളില്‍ ശനിയുടെ രാശിമാറ്റത്തിന്റെ സ്വാധീനം അനുഭവപ്പെടുന്നതിനാല്‍ ജനിതക ഗവേഷണ രംഗത്ത് ചില കണ്ടെത്തലുകള്‍ ഉണ്ടായേക്കും. ചിലപ്പോള്‍ അത് പ്രായമാകല്‍, രോഗപ്രതിരോധം എന്നിവ സംബന്ധിച്ചാകാം.
എഐ നിയന്ത്രണ ചട്ടക്കൂട്
ശനി നിയന്ത്രണങ്ങളുടെയും പരിധികളുടെയും ദേവനാണ്. മീനം രാശി സാങ്കേതിക, സര്‍ഗാത്മക മേഖലകളുടെയും. ഈ സംയോഗം സൂചിപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ എഐ സാങ്കേതികവിദ്യയില്‍ ചില നിയന്ത്രണ ചട്ടക്കൂടുകള്‍ വരാമെന്നാണ്. ചില രാജ്യങ്ങള്‍ സംയുക്തമായി 2025 ഒടുവിലോടെ ഇക്കാര്യത്തില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കാം.
മതപരമായ ദുരന്തങ്ങള്‍
മതനേതൃത്വങ്ങളിലെ മാറ്റത്തിനൊപ്പം അതേ സ്വാധീനം വലിയ ആത്മീയ ഒത്തുചേരലുകളെയും ദോഷകരമായി ബാധിച്ചേക്കും. ജനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചേക്കാം.
സാധ്യതകള്‍ മാത്രം
ഈ പ്രവചനങ്ങള്‍ എല്ലാം സത്യമാകുമെന്ന് പറയാന്‍ കഴിയില്ല. പക്ഷേ ശനിയുടെയും മീനം രാശിയുടെയും സ്വാധീനിക്കപ്പെടുന്ന ഭാവങ്ങളുടെയും പ്രത്യേകത കണക്കിലെടുക്കുമ്പോള്‍ ഇവയ്ക്ക് സാധ്യതയുണ്ടെന്ന് പറയാം.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ജ്യോതിഷ ഗ്രന്ഥമായ ബൃഹത സംഹിതയില്‍ പറയുന്നത് ഗ്രഹങ്ങള്‍ ഒരു സംഭവങ്ങള്‍ സൃഷ്ടിക്കുന്നില്ല, എന്നാല്‍ മ്രനുഷ്യരുടെ കര്‍മ്മവും അത് പ്രപഞ്ചത്തിന്റെ വിന്യാസത്തിലുണ്ടാക്കുന്ന ആഘാതവും അനുസരിച്ച് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന സൂചന നല്‍കുക മാത്രമാണ് എന്നാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
