Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മഹാശനിമാറ്റം മണിക്കൂറുകള്‍ക്കുള്ളില്‍; ശനി രാശി മാറുമ്പോള്‍ ദോഷം വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
Saturn Transit and Solar Eclipse on Amavasya:ജ്യോതിഷലോകത്ത് ഏറെക്കാലമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മഹാശനിമാറ്റം സമാഗതമായിരിക്കുകയാണ്. മാര്‍ച്ച് 29-ന് രാത്രി പത്തരയോടെ നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനും നീതിമാനുമായ ശനി സ്വന്തം മൂലത്രികോണ രാശിയായ കുംഭം വിട്ട് മീനം രാശിയിലേക്ക് കടക്കുകയാണ്. മീനം രാശിയില്‍ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന സംക്രമണമാണ് ശനിയുടേത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനീശ്വരനെന്ന പേരിലും ആരാധിക്കുന്ന ശനി ഗ്രഹം വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് എത്തുന്നത്.

മീനത്തില്‍ ശനി എത്തുമ്പോള്‍
അച്ചടക്കത്തിന്റെയും കര്‍മ്മത്തിന്റെയും ഗ്രഹമെന്ന് ഖ്യാതിയുള്ള ശനി മീനം രാശിയിലേക്ക് എത്തുന്നത് ജീവിതത്തില്‍ മാറ്റങ്ങളുടെ കാലത്തിന് തുടക്കമിടുമെന്നാണ് കരുതപ്പെടുന്നത്. മീനം രാശിക്കാരില്‍ പ്രത്യേകിച്ചും മാറ്റങ്ങള്‍ പ്രകടമാകും. നെപ്റ്റിയൂണ്‍ ഗ്രഹത്തിന് ആധിപത്യമുള്ള മീനം രാശിയില്‍ ജനിച്ചവര്‍ അവരുടേതായ വികാരങ്ങളുടെയും സ്വപ്നങ്ങളുടെയും സര്‍ഗാത്മകതയുടെയും ലോകത്ത് വിഹരിക്കുന്നവരാണ്. എങ്കിലും നാളെ മുതല്‍ അവരുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇവരുടെ കര്‍മ്മരംഗത്തും ഉത്തരവാദിത്തങ്ങളിലും മാറ്റമുണ്ടാകും. കര്‍ക്കശസ്വഭാവമുള്ള ഒരു ഗുരുവിനെ പോലെ വേണം ശനിയെ കാണാന്‍. നാളെ മുതല്‍ മീനം രാശിക്കാരില്‍ ശനിയുടെ പ്രഭാവം കൂടുതലായിരിക്കും. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മീനം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമ കാലത്ത് സ്വയം വളരാനും വിജയം കൈവരിക്കാനും സാധിക്കും.
ശനിയുടെ രാശിമാറ്റവും സൂര്യഗ്രഹണവും നടക്കുന്ന ദിവസം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ നോക്കാം.
വിഗ്രഹങ്ങളില്‍ തൊടാതിരിക്കുക
ഹൈന്ദവ വിശ്വാസം അനുസരിച്ച്, വിഗ്രഹങ്ങളും മൂര്‍ത്തീരൂപങ്ങളും കേവലം പ്രതീകങ്ങള്‍ മാത്രമല്ല, അവയില്‍ ദൈവികമായ ഊര്‍ജം കുടികൊള്ളുന്നു. ശനിമാറ്റം നടക്കുമ്പോള്‍ വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കുന്നത് ഗുണകരമല്ല. ഈ സമയത്ത് അവ ചുവപ്പോ മഞ്ഞയോ തുണികള്‍ കൊണ്ട് മൂടണമെന്നാണ് വിശ്വാസം. സൂര്യഗ്രഹണവും ശനിമാറ്റവും പൂര്‍ത്തിയായതിന് ശേഷം പുണ്യാഹം കൊണ്ട് ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ ഈ വിഗ്രഹങ്ങളിലും രൂപങ്ങളിലും ആരാധന തുടരാവൂ എന്നാണ് വിശ്വാസം.
വഴക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുക
സൂര്യഗ്രഹണ ദിവസം തന്നെയാണ് ശനി രാശി മാറുന്നതും. ഇവ രണ്ടും അമാവാസി തിഥിയിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസം വളരെയധികം ശ്രദ്ധിക്കണം. നെഗറ്റീവ് ആയ ഒരു കാര്യങ്ങളുടെയും ഭാഗമാകരുത്. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ഗുണകരമല്ലാത്ത ചര്‍ച്ചകളുടെ ഭാഗമാകുകയും ചെയ്യരുത്. ഈ ദിവസം ധനം, ആത്മീയത, ബന്ധങ്ങള്‍ എന്നിവയെ കുറിച്ചുള്ള വാക്കുതര്‍ക്കങ്ങളും വഴക്കുകളും വളരെ മോശം രീതിയില്‍ അവസാനിച്ചേക്കും.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുത്
ഹൈന്ദവ വിശ്വാസവും പാരമ്പര്യവും അനുസരിച്ച്, ഗ്രഹണം നടക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് ദഹനപ്രശ്നങ്ങള്‍ക്കും ക്ഷീണത്തിനും പ്രതിരോധ ശേഷി പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് വഴിയോരത്ത് നിന്നും തുറന്നുവെച്ചിരിക്കുന്ന ആഹാരസാധനങ്ങള്‍ വാങ്ങി കഴിക്കാതിരിക്കുക.
ഇരുണ്ട വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക
ഇരുണ്ട നിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള വസ്ത്രങ്ങള്‍ ഈ ദിവസം ധരിക്കാതിരിക്കുക. കറുപ്പ് ശനിയുമായി ബന്ധപ്പെട്ട നിറമാണ്. ഈ നിറം നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യുകയും നിലനിര്‍ത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനിയെ പ്രീതിപ്പെടുത്താന്‍ കറുത്ത വസ്ത്രം ധരിക്കണമെന്നാണ് പറയാറുള്ളതെങ്കിലും, ശനിയുടെ രാശിമാറ്റം നടക്കുന്ന ദിവസം കറുത്ത വസ്ത്രം ധരിക്കുന്നത് ശനിയുടെ കഠിനമായ സ്വാധീനം കൂടാന്‍ കാരണമാകുമെന്ന് പറയപ്പെടുന്നു. ഇത് മാനസിക സമ്മര്‍ദ്ദവും കാലതാമസവും വൈകാരിക ബുദ്ധിമുട്ടുകളും വരുത്തിവെക്കും. ഈ ദിവസം വെള്ളയോ മഞ്ഞയോ പോലുള്ള നിറങ്ങള്‍ ധരിക്കുക.
യാത്രകള്‍ പരമാവധി ഒഴിവാക്കുക
ശനിയുടെ സഞ്ചാരം കാലതാമസം, തടസ്സം, അപ്രതീക്ഷിത വെല്ലുവിളികള്‍ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് ശനിമാറ്റം നടക്കുമ്പോള്‍ യാത്രകള്‍ പരമാവധി ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications