വരുന്നത് ശനി മാറ്റം: 2026-ല്‍ 12 രാശിക്കാരിലും ശനി സ്വാധീനിക്കുന്നത് ഇങ്ങനെ, നിങ്ങളുടെ ഫലമറിയാം

പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൂടിയാണ് സംഭവിക്കുന്നത്. അതില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ജ്യോതിഷ പരമായ മാറ്റങ്ങള്‍ കൂടി വളരെയധികം പ്രധാനപ്പെട്ടതാണ്. ശനിയാണ് ഓരോ മാറ്റത്തിന് പിന്നിലും അതീവ ശ്രദ്ധ വേണ്ട ഒരു ഗ്രഹം. വേദജ്യോതിഷ പ്രകാരം ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റങ്ങള്‍ ഓരോ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.

2025 മാര്‍ച്ചില്‍ ശനി മീനം രാശിയിലേക്ക് പ്രവേശിച്ചിരുന്നു. ഏറ്റവും വലിയ ഗ്രഹമാറ്റത്തിനാണ് ഈ സമയം ജ്യോതിഷ ലോകം സാക്ഷ്യം വഹിച്ചത്. 2026-ല്‍ ശനി മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പുതുവര്‍ഷം മുഴുക്കെ ശനി മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ഏഴരശനിയും മേടം, മീനം, കുംഭം രാശിക്കാരിലാണ് സംഭവിക്കുന്നത്. അത് കൂടാതെ ശനിദോഷം ധനു രാശിക്കാരിലും ചിങ്ങം രാശിക്കാരില്‍ കണ്ടകശനിയും സംഭവിക്കുന്നു. എന്നാല്‍ ഇത് 12 രാശിക്കാരിലും ഇത് എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ഗുണമാണോ ദോഷമാണോ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എന്ന് നോക്കാം.

Saturn Transit 2026

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ശനിയുടെ മാറ്റം നിമിത്തം നിങ്ങളില്‍ അല്‍പം പ്രയാസം ഈ സമയം നേരിടേണ്ടി വരും. അത് കൂടാതെ ഏഴരശനിയുടെ ദോഷഫലങ്ങളും നിങ്ങളെ ബാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ക്ഷമയും പരിശ്രമവും അനിവാര്യമാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല ദീര്‍ഘകാല മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുകയും ചെയ്യും. പലപ്പോഴും ദീര്‍ഘകാല നിക്ഷേപങ്ങള്‍ പലതും ഗുണകരമായി വരാം. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ശനിയുടെ മാറ്റം പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കും. അത് മാത്രമല്ല ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളിലുണ്ടാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. മാനസിക സമ്മര്‍ദ്ദം വളരെയധികം നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കരുത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കരിയറില്‍ സ്ഥിരത ലഭിക്കുന്ന വര്‍ഷമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല കരിയറിലെ എല്ലാ മാറ്റങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അഹങ്കാരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിക്കും. അതിന് പലപ്പോഴും ശനി കാരണമാകുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യ കാര്യങ്ങളില്‍ വരുന്ന വര്‍ഷം അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. അത് മാത്രമല്ല അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. ശീലങ്ങളില്‍ എല്ലാം മാറ്റം വരുന്നതിനാല്‍ അതാണ് ആരോഗ്യത്തെ ബാധിക്കുന്നത്. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. നിസ്സാരമല്ല ഓരോ മാറ്റവും എന്നത് ആദ്യം മനസ്സിലാക്കണം.

Saturn Transit 2026

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സഹനവും സത്യസന്ധതയും നിങ്ങള്‍ക്ക് ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് തൊഴില്‍ മാറ്റത്തിനും ഉയര്‍ച്ചക്കും സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്കുള്ളത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കാര്യത്തില്‍ മന്ദഗതി സംഭവിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ശനിയുടെ അനുഗ്രഹം ശക്തമായിരിക്കും. നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും അംഗീകാരം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തേടി എത്തും. പഴയ കാര്യങ്ങള്‍ എല്ലാം തന്നെ ഉപേക്ഷിക്കേണ്ട സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ചിലവുകള്‍ ഇരട്ടിയാവുന്നു. ആത്മീയ കാര്യങ്ങള്‍ക്ക് പെട്ടെന്ന് താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്‌നങ്ങളിലേക്ക് എത്തും. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് വഴി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.

X
Desktop Bottom Promotion