Latest Updates
-
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം
മഹാശനിമാറ്റം 2025: 6 ദിവസങ്ങള്‍ക്ക് ശേഷം ശനിയുടെ കാത്തിരുന്ന മാറ്റം തുലാം, വൃശ്ചികം ഫലങ്ങള്‍
Saturn Transit 2025:ശനീശ്വരന്‍ എന്നാണ് സംസ്‌കൃതത്തിലും ഹിന്ദിയിലും ശനി ഗ്രഹം അഥവാ ശനി ദേവന്‍ അറിയപ്പെടുന്നത്. പതുക്കെ സഞ്ചരിക്കുന്നത് എന്നാണ് ശനൈ എന്നതിന്റെ അര്‍ത്ഥം. ഒരു രാശിയില്‍ സുദീര്‍ഘമായ 27 മാസങ്ങളാണ് ശനി സ്ഥിതി ചെയ്യുന്നത്. ആകെ 12 രാശികളാണ് ഉള്ളത്. അതുപ്രകാരം 12 രാശികളിലൂടെ സഞ്ചരിച്ച് വീണ്ടും രാശിചക്രം ആരംഭിക്കാന്‍ ശനി 30 വര്‍ഷം എടുക്കുന്നു. ഒരു രാശിയിലൂടെ സഞ്ചരിക്കുന്ന 27 മാസ കാലയളവില്‍ ശനി നേര്‍ഗതിയിലും വക്രഗതിയിലും സഞ്ചരിക്കാറുണ്ട്.

ഒരു ഗ്രഹം എന്ന നിലയില്‍ മനുഷ്യരെ കഠിനമായി പരീക്ഷിക്കുന്ന ഗ്രഹമെന്ന നിലയിലും കഠിനാധ്വാനം, പ്രതിസന്ധികള്‍, വെല്ലുവിളികള്‍, ക്രൂരത, കാലതാമസം, താല്‍പ്പര്യമില്ലായ്ക എന്നിവയുടെയെല്ലാം പ്രതീകമായാണ് ശനിയെ കാണുന്നത്. ഒരു ക്രൂര ഗ്രഹമായി തന്നെയാണ് ജ്യോതിഷത്തില്‍ പൊതുവെ ശനിയെ അവതരിപ്പിക്കാറ്. എന്നാലത് ന്യയീകരിക്കാവുന്ന ഒന്നല്ല. ശനി ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഗ്രഹമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തത് പലതും സംഭവിപ്പിക്കുന്ന ഗ്രഹമാണ്. ജീവിതത്തിന്റെ പല മേഖലകളിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതും ശനി ആണ്.
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം
മാര്‍ച്ച് 29ന് മഹാശനിമാറ്റം നടക്കുകയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ശനി മീനം രാശിയില്‍ എത്തുന്നു. ഈ രാശിമാറ്റം 12 രാശികളെയും എങ്ങനെ സ്വാധീനിക്കുമെന്നറിയാം. തുലാം, വൃശ്ചികം രാശികള്‍ക്ക് ശനിമാറ്റം എങ്ങനെയാകുമെന്നതിന്റെ വിശദാംശങ്ങള്‍ അറിയാം.
ശനി ഒരാളുടെ ജന്മരാശിയില്‍ നിന്ന് ആറാം ഭാവത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അത് ജോലിയില്‍ വിജയവും വെല്ലുവിളികളില്‍ നിന്ന് ആശ്വാസവും എതിരാളികളെ തോല്‍പ്പിക്കാനുള്ള ആര്‍ജ്ജവവും നല്‍കുമെന്നാണ് ജ്യോതിഷശാസ്ത്രത്തില്‍ പറയുന്നത്. ശനിമാറ്റത്തെ തുടര്‍ന്നുള്ള രണ്ടര വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ കാലയളവ് ഇവര്‍ക്ക് പ്രത്യേക സന്തോഷം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. തുലാം രാശിക്കാര്‍ക്ക്, മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം പ്രത്യേകമായി ഗുണകരമാകുമെന്ന് കരുതുന്നു.
2025 മാര്‍ച്ച് 29 മുതല്‍, തുലാം രാശിക്കാര്‍ക്ക് ശത്രുക്കളുടെ പരാജയം കാണാനാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള അവസരം ഇവരെ തേടിയെത്തും. ആഗ്രഹിച്ച സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനം ഉണ്ടാകും. തൊഴില്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കാനും പ്രമോഷനുകള്‍ക്കും സാധ്യതയുണ്ട്. ബിസിനസില്‍ ലാഭം വര്‍ധിക്കും. കടങ്ങള്‍ വീട്ടാന്‍ കഴിയും. ബിസിനസുകാര്‍ക്ക്് വലിയ ബിസിനസുകാരുമായി ബന്ധപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും അവസരം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രത്യേക പിന്തുണ ലഭിച്ചേക്കാം. അനാവശ്യ ചെലവുകള്‍ നിയന്തിക്കാനാകും. പുരോഗതിക്കുള്ള സാധ്യതകള്‍ ഇവരില്‍ ശക്തമാണ്.
കാലം മുന്നോട്ട് പോകെ ശനിമാറ്റത്തിന്റെ ഫലമായി തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍ വന്‍ സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നിക്ഷേപങ്ങള്‍ നടത്താന്‍ പരിഗണിക്കുന്നവര്‍ പരമാവധി ലാഭം നേടാന്‍ ഈ സമയത്ത് തന്നെ അത് ചെയ്യുന്നത് നല്ലതാണ്. ഈ കാലയളവില്‍ എടുത്ത തീരുമാനങ്ങള്‍ വിജയത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. വീടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.ജീവിതകാലത്തിനിടയില്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് ഈ കാലഘട്ടം. അതിനെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണം. കണക്കുകൂട്ടിയ റിസ്‌കുകള്‍ എടുക്കുകയും ആവശ്യമായ തീരുമാനങ്ങള്‍ നടത്തുകയും ചെയ്താല്‍ ഉറപ്പായ വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ജാതകത്തില്‍ അനുകൂല ഗ്രഹകാലങ്ങള്‍ ഒത്തുചേരുന്നുവെങ്കില്‍, ഓഹരി വിപണിയില്‍ നിന്ന് ലാഭം നേടാന്‍ കഴിയും. ഈ സമയത്ത് ശനി പരിഹാരങ്ങള്‍ നടത്തുന്നത് പോസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കും; നിങ്ങളുടെ സമയം അനുകൂലമാണെങ്കിലും മികച്ച ഫലങ്ങള്‍ക്ക് ഈ പരിഹാരങ്ങള്‍ നിര്‍വ്വഹിക്കുക.
തുലാം രാശിക്കാര്‍ക്കുള്ള പ്രത്യേക പരിഹാരങ്ങള്‍
ശനിയാഴ്ചകളില്‍ തുലാ രാശിയില്‍ ജനിച്ചവര്‍ ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും ഹനുമാന്‍ ഭജനകള്‍ പാരായണം ചെയ്യുകയും വേണം. ഇവര്‍ ആറുമുഖം രുദ്രാക്ഷം ധരിക്കുന്നതും നല്ലതാണ്. ശനിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സംഭാവനകള്‍ അല്ലെങ്കില്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം.
വൃശ്ചികം രാശിക്കാര്‍ക്ക് കരുതല്‍ വേണം
വൃശ്ചികം രാശിക്കാര്‍ക്ക് 2025 മാര്‍ച്ച് 29 മുതല്‍ പുതിയ വരുമാന അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ എതിരാളികള്‍ക്ക് മേല്‍ മേല്‍ക്കൈ നിലനിര്‍ത്തും. എതിരാളികളെ അടിച്ചമര്‍ത്തും. അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിയും. വിവാഹിതര്‍ക്ക് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കഴിയും. ഇപ്പോഴത്തെ വീട്ടില്‍ നിന്ന് താമസം മാറ്റാനുള്ള സാധ്യതയും ഉണ്ട്. മാര്‍ച്ച് 29ന് ശേഷം ശനിയുടെ കണ്ടകശനിയില്‍ നിന്ന് ആശ്വാസം പ്രതീക്ഷിക്കാം, പക്ഷേ അഞ്ചാം ഭാവത്തിലെ ശനിയുടെ സാന്നിധ്യം ചില വെല്ലുവിളികള്‍ ഉണ്ടാക്കും.
ഇതുവരെ നേരിട്ടിരുന്ന കണ്ടകശനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മോചിതരാകും, എന്നാല്‍ പെട്ടെന്ന് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായെന്ന് വരില്ല. വേണ്ടപ്പെട്ട ഒരാള്‍ വഞ്ചിച്ചേക്കാം. അനാവശ്യ സാമ്പത്തിക നഷ്ടങ്ങള്‍, യാത്രാ ബുദ്ധിമുട്ടുകള്‍, സമൂഹത്തില്‍ മാന്യതയും ബഹുമാനവും കുറയുക, കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പിന്തുണയുടെ അഭാവം, അനാവശ്യമായ ആശങ്കകള്‍, ശത്രുഭയം എന്നിവ സംഭവിക്കാം. ദുഷ്പ്രവൃത്തികളും നെഗറ്റീവ് സ്വാധീനങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. അപകടകരമായ ഓഹരികളിലും സംരംഭങ്ങളിലും നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ഈ കാലയളവില്‍ ജീവിത പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, കുട്ടികളെക്കുറിച്ചുള്ള ആശങ്കകള്‍, അത്ര നല്ലതല്ലാത്ത ആരോഗ്യസ്ഥിതി എന്നിവ പ്രതീക്ഷിക്കാം. തലവേദന, ദഹനശേഷി കുറയുക, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ സംഭവിക്കാം.
കോപവും അസഹിഷ്ണുതയും നിയന്ത്രിക്കുക. നിരാശയോ തളര്‍ച്ചയോ ഉണ്ടാകാതെ ശ്രദ്ധിക്കുക. നിങ്ങളുടെ ജാതകത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ ചെയ്താല്‍ വിജയവും ആത്മവിശ്വാസവും നേടാന്‍ കഴിയും. വിചാരിച്ചാല്‍ ചെലവുകള്‍ നിയന്ത്രിക്കാനാകും. എതിരാളികളുടെ എണ്ണം വര്‍ദ്ധിച്ചാലും അതിലൂടെ വലിയ നാശമോ നഷ്ടമോ ഉണ്ടാകില്ല. നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍ ദുര്‍ബലനാണെങ്കില്‍ മാനസികമായ ടെന്‍ഷനുകള്‍ വര്‍ദ്ധിച്ചേക്കാം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും. അതിനാല്‍ ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ഇത് സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ ശനിയുടെ സ്വാധീനം അനുസരിച്ച് വളരെയധികം ആലോചിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ. ശരിയായ തീരുമാനങ്ങള്‍ വിജയത്തിലേക്ക് നയിക്കും, തെറ്റായ തിരഞ്ഞെടുപ്പുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ക്ഷണിക്കും. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുകയും ജോലിയില്‍ ജാഗ്രത പാലിക്കുകയും ചെയ്യുക.
വൃശ്ചികം രാശിക്കാര്‍ക്കുള്ള പ്രത്യേക പരിഹാരങ്ങള്‍
തുളസിദാസിന്റെ 'ശ്രീരാമചരിതമാനസം' എന്ന ഗ്രന്ഥത്തിലെ 'സുന്ദരകാണ്ഡം' അല്ലെങ്കില്‍ 'ശ്രീ ഹനുമാന്‍ ചാലിസ' ശനിയാഴ്ചയോ ചൊവ്വാഴ്ചയോ വായിക്കുക.
സന്തോഷവും സമൃദ്ധിയും നേടാന്‍ നിങ്ങളുടെ ജാതക പ്രകാരമു്ള്ള രത്‌നം ധരിക്കുന്നത് പരിഗണിക്കുക.
നാലുമുഖമുള്ള രുദ്രാക്ഷം ധരിക്കുക.
ശനിയാഴ്ചകളില്‍ കറുത്ത എള്ള്, കറുത്ത വസ്ത്രങ്ങള്‍, ഉപയോഗപ്രദമായ ഇരുമ്പു സാധനങ്ങള്‍ എന്നിവ ദാനം ചെയ്യുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











