Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
മഹാശനിമാറ്റത്തിനൊപ്പം സൂര്യഗ്രഹണവും; ജീവിതത്തിലിനി തിരിഞ്ഞുനോട്ടമില്ല ഈ രാശികള്‍ക്ക്, ഭാഗ്യം കൈവിടില്ല
2025-ല്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ ജ്യോതിഷ പ്രതിഭാസം, അതാണ് മഹാശനിമാറ്റം. രണ്ടരവര്‍ഷത്തിന് ശേഷം ഗ്രഹങ്ങളുടെ രാജാവായ ശനി രാശിമാറ്റം നടക്കുകയാണ്. സ്വരാശിയില്‍ നിന്നും മീനം രാശിയിലേക്കാണ് ശനി എത്തുന്നത്. മാര്‍ച്ചിലാണ് ശനി കുംഭം രാശിയില്‍ നിന്നും പുറത്തിറങ്ങി മീനത്തില്‍ എത്തുന്നത്. അതോടൊപ്പം തന്നെ സൂര്യഗ്രഹണവും സംഭവിക്കുന്നുണ്ട്.

സൂര്യഗ്രഹണവും ശനിമാറ്റവും ഒരേ ദിവസം നടക്കുന്നത് കൊണ്ട് ചില രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. ഈ രാശികളില് ജനിച്ചവര്‍ക്ക് കരിയര്‍, ബിസിനസ്, സാമ്പത്തികസ്ഥിതി തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശനിയുടെയും സൂര്യന്റെയും അനുഗ്രഹം ലഭ്യമാകും. പുതുവര്‍ഷത്തില്‍ സൂര്യന്റെയും പുത്രനായ ശനിയുടെയിും അനുഗ്രഹം നേടുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് സൂര്യഗ്രഹണവും ശനിമാറ്റവും ഒന്നിച്ച് സംഭവിക്കുന്നത് അത്യപൂര്‍വ്വ ഭാഗ്യങ്ങള്‍ക്ക് നിമിത്തമാകും. ഈ കാലയളവില്‍ ആകസ്മികമായി ധാരാളം പണം ഇവരെ തേടിയെത്തും. സാമ്പത്തികമായ പ്രയാസങ്ങളെല്ലാം അകലും. അപ്രതീക്ഷിതമായി പണം കയ്യില്‍ വന്നുചേരും .ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും പ്രമോഷനും ശമ്പളക്കയറ്റവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ കഴിയും. 2025-ല്‍ ഇവരുടെ അധ്വാനത്തിന് അര്‍ഹിക്കുന്ന പ്രതിഫലവും അംഗീകാരവും ലഭിക്കും. 2025-ല്‍ ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാകും.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകുന്ന സമയമാണ് 2025. ഇതിനുള്ള ഊര്‍ജ്ജവും ശക്തിയും സൂര്യഗ്രഹണവും ശനിമാറ്റവും കൊണ്ട് ലഭിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് പദവിയും അംഗീകാരവും തേടിയെത്തും. ബിസിനസ് വിപുലപ്പെടുത്തുന്നതിന് ഏറ്റവും അനുകൂലമായ സമയമാണിത്. രപുതിയ വസ്തുക്കളും ആഡംബരവും സുഖസൗകര്യങ്ങളും ജീവിതത്തില്‍ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യം കൂടുതല്‍ സന്തോഷകരവും സമാധാനപൂര്‍ണ്ണവും ആകും. ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. ബിസിനസുകാര്‍ക്ക് 2024-ല്‍ അനുഭവിച്ച എല്ലാവിധ പ്രശ്നങ്ങളും ഈ വര്‍ഷം മാറിപ്പോകും.
മകരം
സൂര്യഗ്രഹണവും ശനിമാറ്റവും ഒന്നിച്ച് എത്തുന്നതിന്റെ നേട്ടം അനുഭവിക്കാന്‍ പോകുന്ന അടുത്ത രാശി മകരമാണ്. മകരം രാശിക്കാര്‍ക്ക് 2025 വളരെ ശുഭകരമായ വര്‍ഷമാകും. ഇവര്‍ക്ക് അടുത്ത വര്‍ഷം പാരമ്പര്യ സ്വത്ത് കയ്യില്‍ വന്നുചേരും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് പ്രമോഷന് ലഭിക്കും. കര്‍മ്മരംഗത്ത് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. അനാവശ്യ ചിലവുകള്‍ ഒഴിവാകും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും. സമൂഹത്തില്‍ സ്വീകാര്യത വര്‍ധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ജോലി അവസരങ്ങള്‍ തന്നെ മുമ്പില്‍ വരും. ധാര്‍മ്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications