Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
മഹാശനിമാറ്റം 2025: 9 നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് 29 മുതല്‍ രാജയോഗം, ഏഴരശനി വിട്ടൊഴിയുന്നത് രാജയോഗത്തിലേക്ക്
2025ല്‍ ജ്യോതിഷലോകം കാത്തിരിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ശനിയുടെ രാശിമാറ്റമാണ്. കര്‍മ്മഫലദാതാവാണ് ശനി. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹവും. രണ്ടരവര്‍ഷം കൂടുമ്പോഴാണ് ശനി രാശി മാറുന്നത്. ഇപ്പോള്‍ തന്റെ മൂലത്രികോണരാശിയും ഇഷ്ടരാശിയും ആയ കുംഭം രാശിയിലൂടെയാണ് ശനി സഞ്ചരിക്കുന്നത്. അവിടെ നിന്നും 2025 മാര്‍ച്ച് 29ന് രാത്രി 10.39ന് ശനി മീനം രാശിയിലേക്ക് സംക്രമിക്കും.

2025 മുതല്‍ രാജയോഗം തുടങ്ങുന്നവര്‍
വ്യാഴത്തിന്റെ രാശിയായ മീനം രാശിയിലേക്കുള്ള ശനിയുടെ പ്രയാണം ഗുണകരമാകുമോ ദോഷമാണോ ചെയ്യുക എന്നറിയാനാണ് പലരും കാത്തിരിക്കുന്നത്. ഇപ്പോള്‍ ഏഴരശനിയും കണ്ടകശനിയുമടക്കം ശനിദോഷം അനുഭവിക്കുന്ന നിരവധി രാശികള്‍ ഉണ്ട്. ഇവര്‍ക്ക് അവരുടെ ഗ്രഹനിലയിലെ ശനിയുടെ സ്ഥാനം അനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും. എന്തായാലും മീനം രാശിയിലേക്കുള്ള ശനിയുടെ സംക്രമണത്തിലൂടെ ചില രാശികള്‍ക്ക് രാജയോഗം തന്നെ വന്നുചേരും. ജാതകത്തില്‍ 3,6, 11 ഭാവങ്ങളിലൂടെ ശനി സഞ്ചരിക്കുകയാണെങ്കില്‍ രാജയോഗത്തിന് കളമൊരുങ്ങും. എതെല്ലാം നാളുകാര്ക്കാണ് 2025 മാര്‍ച്ച് മുതല്‍ രാജയോഗം തുടങ്ങുന്നത് എന്ന് നോക്കാം.
ഇടവം രാശി (കാര്‍ത്തിക അവസാന പകുതി, രോഹിണി, മകീര്യം ആദ്യ പകുതി)
ഇടവം രാശിയില്‍ ഉള്‍പ്പെട്ട നാളുകാര്ക്കാണ് മഹാശനിമാറ്റത്തിലൂടെ ഏറ്റവും കൂടുതല്‍ ഭാഗ്യാനുഭവങ്ങള്‍ ലഭിക്കാന്‍ പോകുന്നത്. ഇടവം രാശിയുടെ 9, 10 ഭാവങ്ങളുടെ അധിപനാണ് ശനി. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്കാണ് ശനി വന്നെത്തുന്നത്. ഇതുമൂലം ഇവരുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ തന്നെ കാണാനാകും. ഇത്രയും കാലം അനുഭവിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും. പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്ത് മുന്നേറാന്‍ സാധിക്കും. കര്‍മ്മരംഗത്ത് വളര്‍ച്ചയും വരുമാനവര്‍ധനയും ഉണ്ടാകും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധ്യമാകും. ബിസിനസുകാര്‍ക്ക് വന്‍ലാഭം വന്നുചേരും. നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂലമായ സമയമാണിത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം സാമ്പത്തികനേട്ടം കൈവരും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ജോലിയില്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ എല്ലാം സംഭവിക്കും. കുടുംബജീവിതം സന്തോഷകരമാകും. ദാമ്പത്യം അഭിവൃദ്ധിപ്പെടും. ആരോഗ്യം മെച്ചപ്പെടും. പുതിയ വീട, വാഹനം, മറ്റ് സ്വത്തുവകകള്‍ എന്നിവ വാങ്ങുന്നതിന് അനുയോജ്യമായ സമയമാണ്.
തുലാം രാശി (ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാല്‍ ഭാഗം)
ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് മഹാശനിമാറ്റത്തിലൂടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. തുലാം രാശിയുടെ 4,5 ഭാവങ്ങളുടെ അധിപനാണ് ശനി. ഇവരുടെ ആറാം ഭാവത്തിലേക്കാണ് ശനി വന്നെത്തുന്നത്. ഈ മാറ്റത്തിലൂടെ ഇവര്‍ക്ക് അപ്രതീക്ഷിതമായ ശമ്പളവര്‍ധന ഉണ്ടാകും. ശത്രുക്കള്‍ ഇല്ലാതാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ആഗ്രഹിച്ച വിവാഹം നടന്നേക്കും. സന്താനഭാഗ്യം ലഭിക്കും. ദാമ്പത്യപ്രശ്നങ്ങള്‍ മാറും. മാനസികമായി സന്തോഷം അനുഭവപ്പെടും. പൊതുവെ വഴക്കുകള്‍ കുറയുന്ന സമയമാണിത്. വസ്തുവകകള്‍ വാങ്ങാനും നിക്ഷേപം നടത്താനും നല്ല സമയമാണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട് വന്നുചേരുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ ചെയ്തുതീര്‍ക്കും. കര്‍മ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കും. പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയും സ്ഥാനമാനങ്ങളും ലഭിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തികാലാഭം കൈവരും. ബിസിനസ് വളര്‍ച്ചയുണ്ടാകും. സ്വത്തുക്കള്‍ കൈവശം വന്നുചേരും. വീട് വെക്കുന്നവര്‍ക്ക് ഈ വര്‍ഷം തന്നെ വീട്ടിലേക്ക് താമസം മാറാന്‍ സാധിക്കും. പൊതുവെ ശനിമാറ്റം തുലാംരാശിക്കാര്‍ക്ക് രാജയോഗം നല്‍കും.
മകരം (ഉത്രാടം അവസാനമൂന്ന് ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതി)
ഈ നക്ഷത്രക്കാര്‍ക്ക് സ്വന്തം രാശിയുടെയും രണ്ടാം ഭാവത്തിന്റെയും അധിപനായ ശനിയുടെ രാശിമാറ്റം ഗുണകരമാണ്. രാശിയുടെ മൂന്നാമത്തെ ഭാവത്തിലേക്കാണ് ശനി വന്നെത്തുന്നത്. ഈ സമയത്ത് മകരം രാശിക്കാരുടെ ഏഴരശനി അവസാനിക്കും. കഷ്ടകാലം മാറും. ഏഴരവര്‍ഷമായി ഇവര്‍ അനുഭവിച്ചുവരുന്ന കഷ്ടകാലത്തിനും പ്രതിസന്ധികള്‍ക്കും വിരാമമാകുകയാണ്. ഇവരുടെ ഏഴരശനി പൂര്‍ണ്ണമായും വിട്ടുമാറും. ഇവരുടെ ധൈര്യം, ആത്മവിശ്വാസം, എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലേക്കാണ് ശനി വന്നെത്തുന്നത്. അതുകൊണ്ട് മകരം രാശിക്കാര്‍ നേട്ടങ്ങളുടെ കൊടുമുടി കയറാന്‍ പോകുകയാണ്. ഇവരുടെ ആരോഗ്യം തൃപ്തികരമാകും. ഇവര്‍ക്ക് ധനം കൈവശം വന്നുചേരുകയും വാക്കുകള്‍ക്ക് മറ്റുള്ളവര്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്യും. തൊഴില്‍രംഗത്ത് പ്രതീക്ഷിച്ച ഉയര്‍ച്ചയുണ്ടാകും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം പോലെയുള്ള ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികലാഭം വന്നുചേരുകയും ബിസിനസ് കൂടുതല്‍ വിപുലമാക്കുകയും ചെയ്യും. ദാമ്പത്യപ്രശ്നങ്ങള്‍ മാറിക്കിട്ടും. കടം വീട്ടാനാകും. പണം കയ്യില്‍ വരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications