മഹാശനിമാറ്റം 2025: കണ്ടകശനി, ഏഴരശനി, ആരംഭവും അവസാനവും, ഇവര്‍ വെള്ളം കുടിയ്ക്കും

ശനിയുടെ ഓരോ മാറ്റവും ഓരോ തരത്തിലാണ് മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നത്. കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്ന ഗ്രഹമായതിനാല്‍ കര്‍മ്മകാരകനാണ് ശനി. കുംഭം രാശിയിലായിരുന്നു ശനിയുടെ സ്ഥാനം നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മീനം രാശിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ശനി. 2025-ല്‍ അതുകൊണ്ട് തന്നെ മഹാശനിമാറ്റത്തിനാണ് ഈ വര്‍ഷം സാക്ഷിയാവുന്നത്. ഇത് മകരം രാശിക്കാരുടെ ഏഴര ശനിയെ ഇല്ലാതാക്കുകയും മേടം രാശിക്കാര്‍ക്ക് ഏഴര ശനി ആരംഭമാവുകയും ചെയ്യും.

മാര്‍ച്ച് 29 രാത്രി 10.07നാണ് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഏകദേശം രണ്ടര വര്‍ഷത്തോളം ശനി ഒരേ രാശിയില്‍ തന്നെ തുടരുന്നു. മാത്രമല്ല ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായതിനാല്‍ ശനിയുടെ ഫലവും അത്രയും തന്നെ നമ്മള്‍ അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ശനിയുടെ മാറ്റങ്ങള്‍ 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. എപ്രകാരമാണ് ഫലങ്ങളെന്ന് നോക്കാം.

Saturn Transit 2025

മേടം
മേടം രാശിക്കാര്‍ക്ക് പലപ്പോഴും ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റം അത്ര ഗുണഫലങ്ങള്‍ അല്ല നല്‍കുന്നത്. മാത്രമല്ല ഇത് നിങ്ങളുടെ വരുമാനത്തേയും ചിലവിനേയും വരെ ബാധിച്ചേക്കാം. കൂടാതെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലേക്ക് മാറുന്നതിനും സാധ്യതയുണ്ട്. ആരോഗ്യകരമായ ആശങ്കകള്‍ ഉണ്ടാവാം. പലപ്പോഴും അപകടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും സാധ്യത വര്‍ദ്ധിക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണഫലങ്ങളാണ് ശനിയുടെ മാറ്റം നല്‍കുന്നത്. അതിന്റെ ഫലമായി ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. കൂടാതെ കൈവെയ്ക്കുന്ന മേഖലകളില്‍ എല്ലാം വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ജോലിയുടെ കാര്യത്തിലും സാമ്പത്തിക സ്ഥിതിയും നേട്ടവും അനുസരിച്ച് മികച്ച മാറ്റങ്ങളുണ്ടാവാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ശനിമാറ്റം കൊണ്ട് ഉണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി അവസരങ്ങള്‍ കൊണ്ട് വരും. സമ്മര്‍ദ്ദത്തെ എപ്രകാരം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു എന്നത് ഈ സമയത്തെ പ്രത്യേകത തന്നെയാണ്. അതിന് നിങ്ങളെ സഹായിക്കുന്നു എപ്പോഴും ശനിമാറ്റം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സമയമാണ് ഈ വര്‍ഷം.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങൡലുണ്ടായിരുന്ന തടസ്സങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. കൂടാതെ ധാരാളം യാത്രകള്‍ നടത്തേണ്ടി വരുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളിലേക്ക് വഴി വെയ്ക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഈ സമയം മികച്ചതായി മാറുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒന്നിനേയും നിസ്സാരമാക്കരുത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കണ്ടകശനിയുടെ ആരംഭമാണ് ഈ വര്‍ഷം. ശനിമാറ്റത്തിന്റെ ഫലമായി പലപ്പോഴും വിട്ടുമാറാത്ത ഒരു രോഗം നിങ്ങളെ ബാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അതുകൊണ്ട് തന്നെ ഒരിക്കലും അവഗണിക്കരുത്. കടങ്ങള്‍ പെട്ടെന്ന് തന്നെ തിരിച്ചടയ്ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ കൊണ്ട് വരും. ജോലിയുമായി ബന്ധപ്പെട്ട ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് വിജയത്തിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് പ്രണയത്തിനുള്ള അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ദാമ്പത്യ ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.

തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ശനിയുടെ രാശിമാറ്റം. നിങ്ങളുടെ ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ അനുകൂലമായിരിക്കും. അലസതയില്ലാതെ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശ്രദ്ധാപൂര്‍വ്വം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരം കാണാന്‍ വളരെയധികം ശ്രദ്ധിക്കണം. പരിശ്രമങ്ങളെല്ലാം തന്നെ ഫലം കാണുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ശനി മാറ്റം ഗുരുതരമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ആത്മാര്‍ത്ഥതയോടെ എല്ലാ കാര്യത്തിലും സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. ജോലികളും അതുപോലെ തന്നെ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കുക. തൊഴില്‍ സംബന്ധമായ പ്രതിസന്ധികളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുകയില്ല. ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ ലാഭകരമായി മാറും. പരിശ്രമത്തിന്റെ ഫലം കാണാന്‍ സാധിക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് വെല്ലുവിളി നിറഞ്ഞ ഒരു സമയമാണ് വരാന്‍ പോവുന്നത് എന്നതാണ് സത്യം. പലപ്പോഴും ജോലിമാറ്റത്തിനുള്ള സമയമാണ് ഇത്. എന്നാല്‍ അത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കണം എന്നില്ല. പലപ്പോഴും എല്ലാ കാര്യത്തെക്കുറിച്ചും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ജോലിയില്‍ അതികഠിനമായി കഷ്ടപ്പെട്ടാല്‍ മാത്രമേ ഗുണഫലങ്ങള്‍ ഉണ്ടാവുകയുള്ളൂ. ആരോഗ്യം നിസ്സാരമാക്കരുത്.

മകരം
മകരം രാശിക്കാര്‍ക്ക് ശനിമാറ്റം നിദേശ യാത്രാ യോഗം നല്‍കുന്നു. പലപ്പോവും ആത്മീയമായ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഇവര്‍ ഈ സമയം കൈകാര്യം ചെയ്യും. പുരോഗതിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിജയത്തിലേക്കുള്ള ചവിട്ട് പടികള്‍ അത്ര എളുപ്പമായിരിക്കുകയില്ല. ദഹനപ്രശ്‌നങ്ങളെ നിസ്സാരമാക്കുത്. പലപ്പോഴും കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഏഴരശനിയുടെ അവസാന ഘട്ടത്തിനാണ് 2025 തുടക്കം കുറിക്കുന്നത്. പലപ്പോഴും സമ്പത്തിലേക്കുള്ള തുടക്കം കൂടിയാണ് ഈ സമയം. പണം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ പ്രശ്‌നങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം.

മീനം
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. മാര്‍ച്ച് 29-ന് ശേഷം സംഭവിക്കുന്ന മഹാശനിമാറ്റത്തില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കാം. പലപ്പോഴും ദാമ്പത്യ ീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളും ഏറ്റക്കുറച്ചിലുകളും ഉണ്ടാവാം. ശാരീരിക സമ്മര്‍ദ്ദങ്ങളെ നിസ്സാരമാക്കുത്. ജാഗ്രതയോടെ മുന്നോട്ട് പോവേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, December 10, 2024, 15:30 [IST]
X
Desktop Bottom Promotion