Latest Updates
-
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
ചരിത്രം പറയുന്നു, മീനത്തിലെ ശനി അപകടകാരി; ലോകം ശനീശ്വരന്റെ ശക്തിയറിയാന്‍ ദിവസങ്ങള്‍
Saturn Transit 2025: 2025 മാര്‍ച്ച് 29-ന് ശനി മീനത്തിലേക്ക് പ്രവേശിക്കുന്നത് ജനജീവിതത്തില്‍ മാത്രമല്ല, ദേശീയ, ആഗോള തലത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ്് കരുതുന്നത്. കര്‍ക്കശക്കാരനെന്നും ന്യായാധിപനെന്നും അച്ചടക്ക സ്വഭാവത്തിന്റെ ഗ്രഹമെന്നും അറിയപ്പെടുന്ന ശനിയുടെ ഈ മാറ്റം മേടം ഉള്‍പ്പെടെ് മൂന്ന് രാശികള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സമയമാണെന്ന് കരുതുന്നു. ശനി മീനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വ്യക്തികളില്‍ ഉണ്ടാകാവുന്ന സാധ്യതകളെക്കുറിച്ചും ആഗോള, അന്തര്‍ദേശീയ പ്രത്യാഘാതങ്ങളെ കുറിച്ചും അറിയാം.

ശനിയെ നീതി ദേവന് എന്ന് പലപ്പോഴും വിളിക്കാറുണ്ട്. വ്യക്തികളുടെ പ്രവൃത്തികള്‍ അഥവാ കര്‍മ്മം അടിസ്ഥാനമാക്കിയാണ് ശനി ഫലം നല്‍കുന്നത്. ജ്യോതിഷ വിശ്വാസങ്ങള്‍ പ്രകാരം നല്ല പ്രവൃത്തികള്‍ക്ക് ശനി നല്ല ഫലങ്ങളും, മോശം പ്രവൃത്തികള്‍ക്ക് മോശം ഫലങ്ങളും നല്‍കും. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഏകദേശം രണ്ടര വര്‍ഷം എടുക്കുന്നതിനാല്‍ ശനിയുടെ രാശിമാറ്റം ജ്യോതിഷത്തില്‍ ഒരു പ്രധാന സംഭവമായി കണക്കാക്കപ്പെടുന്നു. 2025 മാര്‍ച്ച് 29-ന് ശനി കുംഭത്തില്‍ നിന്ന് മീനത്തിലേക്ക് മാറും, 2027 ജൂണ്‍ 3 വരെയും ശനി മീനത്തില്‍ തുടരും. ഈ മാറ്റം എല്ലാ 12 രാശികളെയും വ്യത്യസ്തമായി ബാധിക്കും. കൂടാതെ, ശനിയുടെ ഗതിയുമായി ബന്ധപ്പെട്ട് കണ്ടകശനി, ഏഴരശനി തുടങ്ങിയ ജ്യോതിഷീയ സംഭവങ്ങളും ഉണ്ട്. ശനിമാറ്റത്തിന്റെ ഫലങ്ങള്‍ അറിയാം.
ഏഴരശനിയും കണ്ടകശനിയും
ശനി മീനത്തിലേക്ക് കടക്കുമ്പോള്‍, ചില രാശികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടിയേക്കും. ഈ സമയത്ത്, മേടം, കുംഭം, മീനം എന്നീ രാശികള്‍ക്ക് ഏഴരശനിയുടെ സ്വാധീനം അനുഭവപ്പെടും. മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഏഴരശനിയുടെ ആരംഭകാലമായിരിക്കും. ഇവര്‍ക്ക് വരുമാനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ, കുംഭം, ചിങ്ങം, മീനം എന്നീ രാശികളുള്ളവര്ക്കും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം അനുഭവപ്പെടാം. അതുപോലെ ചിങ്ങം, ധനു എന്നീ രാശികളില് ജനിച്ചവര്‍ കണ്ടകശനിയുടെ സ്വാധീനം അനുഭവിക്കാന്‍ തുടങ്ങും.
പ്രകൃതിദുരന്തങ്ങള്‍
ശനി മീനം രാശിയിലേക്ക് കടക്കുമ്പോള്‍, ആഗോളതലത്തില്‍ പ്രകൃതിദുരന്തങ്ങളുടെ സാധ്യത വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ കാലയളവില്‍ ചില പ്രദേശങ്ങളില്‍ ഭൂകമ്പങ്ങള്‍ കൂടുകയും, മറ്റിടങ്ങളില്‍ മഴ, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവ മൂലമുള്ള കെടുതികള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ചരിത്രപരമായി, ശനി മീനം രാശിയിലേക്ക് കടക്കുമ്പോള്‍ ലോകത്ത് ഇത്തരം സംഭവങ്ങള്‍ നടന്നതായി കാണാം. ഉദാഹരണത്തിന്, 1995-ല്‍ ശനി മീനം രാശിയിലേക്ക് പ്രവേശിച്ചപ്പോള്‍ ജപ്പാനില്‍ വലിയൊരു ഭൂകമ്പം അനുഭവപ്പെട്ടു.
ആഭ്യന്തര കലഹങ്ങള്‍
ശനി മീനം രാശിയിലേക്ക് കടക്കുമ്പോള്‍, പല രാജ്യങ്ങളിലും പുതിയതായി ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും നിലവിലുള്ള ഇടങ്ങളില്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. ഇടയാകുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ശക്തമാകാം. ഉദാഹരണത്തിന്, 1995-ല്‍ ശനി മീനം രാശിയില്‍ ആയിരുന്നപ്പോള്‍, ബോസ്നിയന്‍ യുദ്ധത്തില്‍ 8,000-ലധികം ആളുകള്‍ കൊല്ലപ്പെട്ടു.
മനസമാധാനം നഷ്ടപ്പെടും
ശനി ഗ്രഹത്തെ പലപ്പോഴും കോപത്തോടും ക്രൂരതയോടും ബന്ധപ്പെടുത്താറുണ്ട്. നവഗ്രഹങ്ങള്‍ അവയുടെ സ്വഭാവം ആളുകളിലേക്ക് പകരും എന്ന് വിശ്വസിക്കപ്പെടുന്നു. ശനി മീനം രാശിയിലേക്ക് കടക്കുമ്പോള്‍, അത് പല രാശികളിലും ജനിച്ചവര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കോപം പോലുള്ള നെഗറ്റീവ് വികാരങ്ങള്‍ വര്‍ദ്ധിക്കാം. ഇത്തരത്തിലുള്ള കോപം തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഉണ്ടാക്കാന്‍ കാരണമാകാം, ഇത് വ്യക്തികള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications