Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മാര്‍ച്ചിനുള്ളില്‍ രണ്ട് ശനിമാറ്റങ്ങള്; ഭാഗ്യം തെളിയുന്നത് മൂന്ന് രാശികള്‍ക്ക്, ജീവിതഗതിയില്‍ സമൂലമാറ്റം
കര്‍മ്മഫലദാതാവും നീതിദേവനും അച്ചടക്കത്തിന്റെയും ഘടനയുടെയും ദേവനായ ശനി 2025-ല്‍ മഹാമാറ്റത്തിനൊരുങ്ങുകയാണ്. മാര്‍ച്ച് 29ന് ശനി തന്റെ സ്വരാശിയായ കുംഭം വിട്ട് മീനത്തിലെത്തും. രണ്ടര വര്‍ഷത്തിന് ശേഷമുള്ള ശനിമാറ്റം എല്ലാ രാശികളിലും മാറ്റത്തിന് കാരണമാകും. എന്നാല്‍ മാര്‍ച്ചിന് മുമ്പായി ശനി രണ്ട് തവണ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 28ന് ശനി സ്വരാശിയില്‍ അസ്തമിക്കും. പിന്നീട് മാര്‍ച്ചില്‍ ശനിയുടെ രാശിമാറ്റവും നടക്കും. ശനിയുടെ ഈ മാറ്റങ്ങള്‍ ഏതാണ്ട് എല്ലാ രാശികള്‍ക്കും അനുഭവവേദ്യമാകുമെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ ചില രാശികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. ഇവര്‍ക്ക് കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ ലഭിക്കുന്നതടക്കം ജീവിതത്തില്‍ പല ഭാഗ്യങ്ങളും സംഭവിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

മകരം
ശനിയുടെ രാശിമാറ്റം മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ലാഭപ്രദമായിരിക്കും. മാര്‍ച്ചില്‍ ശനി മീനം രാശിയിലേക്ക് എത്തുകയാണ്. അതോടെ മീനം രാശിക്ക് ഏഴരശനി അവസാനിക്കും. ഉദ്യോഗസ്ഥരായ മകരം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനിടയുണ്ട്. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. പ്രോപ്പര്‍ട്ടി ബിസിനസുകളില്‍ നിന്നും ലാഭം കൈവരും. ഓഹരിവിപണി, ലോട്ടറി എന്നിവയില്‍ നിന്നും പ്രതീക്ഷിനാകാത്തത്ര ലാഭമുണ്ടാകും. സമ്പത്ത് കൂടുകയും ആഡംബര വസ്തുക്കള്‍ വാങ്ങിക്കാനാകുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇക്കാലയളവില്‍ ലാഭശതമാനം ഉയരും.
ഇടവം
ശനിദേവന് രാശിമാറുന്നത് ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുഭഫലദായകമാണ്. കാരണം ശനി ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവരുടെ വരുമാനത്തില്‍ അപ്രതീക്ഷിത ഉയര്‍ച്ചയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുകയോ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ധനം വരികയോ ചെയ്യും. കര്‍മ്മരംഗം പുഷ്ടിപ്പെടും. ജോലിസ്ഥലത്ത് പേരും പ്രശസ്തിയും കൈവരും. സാമ്പത്തികമായ നേട്ടവും ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ച് ഈ കാലയളവ് സാമ്പത്തികലാഭത്തിന്റെ സമയമായിരിക്കും. അനാവശ്യചിലവുകള്‍ ഇല്ലാതാകും. ജോലിസ്ഥലത്ത് പുതിയ മാറ്റങ്ങളും വിജയവും നേടും. പ്രത്യേകമായ ചില നേട്ടങ്ങള്‍ ജോലിസ്ഥലത്ത് ഉണ്ടാകും. ബിസിനസുകാര്‍ ചില വലിയ കരാറുകളില്‍ ഒപ്പുവെക്കും.
ധനു
ശനിയുടെ സ്ഥിതിമാറ്റവും രാശിമാറ്റവും ധനുരാശിയില്‍ ജനിച്ചവര്‍ക്കും ലാഭപ്രദമാണ്. ശനി ഇവരുടെ നാലാം ഭാവത്തിലാണ് രാശിമാറ്റം നടത്തുന്നത്. ഇത് സുഖസൗകര്യങ്ങളുമായും സമ്പത്തുമായും ബന്ധപ്പെട്ട ഭാവമാണ്. പുതിയ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള അവസരം കൈവരും. കൂടാതെ ഈ കാലയളവില്‍ വീട്ടില്‍ സന്തോഷം വന്നെത്തും. അഭിപ്രായഭിന്നതകള്‍ പരിഹരിക്കപ്പെടും.റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഇടപാടുകളിലൂടെ ലാഭം കൈവരും. ജോലിയിലും ബിസിനസിലും മികച്ച പ്രകടനം കാഴ്ചവെക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
