Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശനിമാറ്റം 2025: 9 നാളുകാര്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍, കഷ്ടകാലമൊഴിഞ്ഞ് സൗഭാഗ്യം വരുന്നൂ
ജ്യോതിഷത്തില്‍ ക്രൂരഗ്രഹമെന്നും പാപഗ്രഹമെന്നും വിളിക്കുന്ന ശനി രണ്ടരവര്‍ഷത്തിന് ശേഷം 2025ല്‍ രാശിമാറ്റം നടത്തുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ശനി സ്വരാശിയില്‍ നിന്നും വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് എത്തുകയാണ്. ശുഭഗ്രഹമായ വ്യാഴത്തിന്റെ രാശിയില്‍ ശനി ഗുണദാതാവാണ്. പൊതുവെ 12 രാശികള്‍ക്കും അനുകൂലമാണ് ശനിയുടെ ഈ മാറ്റം.

മീനത്തിലെ ശനി
സൂര്യപുത്രനായ ശനിയെ ഭയക്കേണ്ടതില്ലെന്നാണ് ജ്യോതിഷ പണ്ഡിതന്മാര് പറയുന്നത്. എല്ലാവരും കരുതുന്നത് പോലെ ആപത്തും കഷ്ടകാലവും മാത്രം നല്കുന്ന ഗ്രഹമല്ല ശനി. നവഗ്രഹങ്ങളില്‍ ഏറ്റവും നീതിപൂര്‍വ്വം, ഓരോരുത്തര്‍ത്തും അവര്‍ അര്‍ഹിക്കുന്ന ഫലങ്ങള്‍ മാത്രം നല്കുന്ന മഹത്തായ ഗ്രഹമാണ് ശനി. ജാതകത്തിലെ ശനിയുടെ സ്ഥാനമാണ് കഷ്ടകാലമാണോ നല്ലകാലമാണ് വരാന്‍ പോകുന്നത് എന്ന് നിര്‍ണ്ണയിക്കുക.
ഏഴരശനി
അവിട്ടം, ചതയം, പുരൂരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നാളുകാര്‍ക്ക് നിലവില്‍ ഏഴരശനിക്കാലമാണ്. ഇവരില്‍ ചില നക്ഷത്രക്കാര്‍ക്ക് പന്ത്രണ്ടിലും ചിര്‍ക്ക് ജന്മശനയും മറ്റുചിലര്‍ക്ക് രണ്ടാം ഭാവത്തില്‍ ശനിയും നില്ക്കുന്നു. ആകയാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ ശനി മൂലം ചില ദോഷങ്ങളും വെല്ലുവിളികളും ഉണ്ടാകാനിടയുണ്ട്.
ഇനി ശനിയുടെ മാറ്റം കൊണ്ട് അടുത്ത വര്‍ഷം മുതല്‍ കഷ്ടതകള്‍ നീങ്ങി ജീവിതത്തില്‍ നല്ലകാലം വരുന്നത് ആര്‍ക്കാണ് എന്ന് നോക്കാം.
ഇടവക്കൂര് (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകീര്യം ആദ്യ രണ്ട്പാദം)
ഈ രാശിക്കാര്‍ക്ക് ശനി പതിനൊന്നാം ഭാവത്തിലേക്ക് വന്നെത്താന്‍ പോകുകയാണ്. ശനി പതിനൊന്നില്‍ നില്ക്കുമ്പോള് ജീവിതത്തില്‍ എല്ലാ ഭാഗ്യങ്ങളും വന്നുഭവിക്കും. എല്ലാം കൊണ്ടും വളരെ അനുകൂലമായ സാഹചര്യമാണ് ഇടവക്കൂറുകാര്‍ക്ക് വരാന്‍ പോകുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചയാണ് ശനിയാല്‍ വന്നുചേരുന്നത്. ധനസമൃദ്ധി, സാമ്പത്തിക ഉയര്‍ച്ച, ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകല്‍, അംഗീകാരങ്ങളും സ്ഥാനമാനങ്ങളും വന്നുചേരല്‍ എന്നതടക്കം ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഇടവക്കൂറുകാര്‍ക്ക് ശനിമാറ്റം കൊണ്ട് സംഭവിക്കുക.
ഇതിന് മുമ്പ് ശനിദോഷത്താല്‍ വലഞ്ഞ ഇടവക്കൂറുകാര്‍ക്ക് ഇനിയങ്ങോട്ട് നല്ല സമയമാണെന്ന് ഉറപ്പിക്കാം. മീനം രാശിയില്‍ ശനി സ്ഥിതി ചെയ്യുന്ന രണ്ടരവര്‍ഷവും ഇടവക്കൂറുകാര്‍ക്ക് ശനിയുടെ ഒരു ഉപദ്രവവും നേരിടേണ്ടി വരില്ല.
തുലാക്കൂര് ( ചിത്തിര പകുതി, ചോതി, വിശാഖം )
തുലാക്കൂറില്‍ പെട്ടവര്‍ക്ക് വലിയൊരു വിഷമസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുന്ന സമയമാണ് ശനിമാറ്റകാലം. ശനി അഞ്ചിലും അഷ്ടമത്തില്‍ വ്യാഴവും സ്ഥിതി ചെയ്യുന്ന ദുര്ഘടസമയമാണ് അതിന് മുമ്പ് തുലാക്കൂറുകാര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ശനി ആറാം ഭാവത്തിലേക്ക് എത്തുന്നതോടെ ഇവര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ടാകും. മെയ് മാസത്തോടെ വ്യാഴവും ഇവര്‍ക്ക് അനുകൂലമാകും.
സാമ്പത്തിക അഭിവൃദ്ധിയും ആഗ്രഹസാഫല്യവും വന്നുചേരുന്ന സമയമാണിത്.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം കാല്‍ഭാഗം)
മൂന്നില്‍ ശനി സഞ്ചരിക്കുമ്പോള്‍ മുടിചൂടാമന്നനാകും എനനാണ് പറയുന്നത്. എല്ലാ മേഖലകളിലും ഇവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകുന്ന സമയമാണ്. ചുറ്റുമുള്ളവരുടെ സഹായവും സഹകരണവും അനുഭവപ്പെടുക, അപ്രതീക്ഷിതമായ ചില സഹായങ്ങള്‍ കൊണ്ട് ജീവിതത്തിനൊന്നാകെ നേട്ടങ്ങള്‍ വരുന്ന സമയമാണിത്. എപ്രില്‍, മെയ് മാസങ്ങളില്‍ വിദേശയാത്രായോഗവും, സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും ഉണ്ടാകുന്ന സമയമാണ് ശനിമാറ്റത്തിലൂടെ ഉണ്ടാകുന്നത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
