Latest Updates
-
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
ശനിമാറ്റം 2025: 12 രാശിയും ശനിയുടെ ശക്തിയറിയും, ഭൂമിയിലും പ്രതിഫലനങ്ങള്‍ അനുഭവപ്പെടും
2025-ല്‍ ലോകം കാത്തിരിക്കുന്ന വലിയ മാറ്റം ശനിമാറ്റമാണ്. വര്‍ഷം തുടങ്ങി മൂന്നാംമാസം, മാര്‍ച്ച് 29-ന് ശനി കുംഭത്തില്‍ നിന്നും മീനത്തിലേക്ക് എത്തും. സൗരയൂഥത്തിലെ ഏറ്റവും ശക്തിയുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. കുംഭം, മകരം രാശികളുടെ അധിപനാണ് ശനി. മാര്‍ച്ചില്‍ ശനി രാശി മാറുമ്പോള്‍ ലോകം മുഴുവന്‍ ആ മാറ്റം അനുഭവിച്ചറിയും. ജലതത്വരാശിയായ മീനത്തിലേക്ക് ശനി വന്നെത്തുമ്പോള്‍ പ്രപഞ്ചത്തിലെ ഊര്‍ജനിലയില്‍ അസാധാരണമായ മാറ്റം അനുഭവപ്പെടുമെന്നാണ് പറയുന്നത്. 12 രാശികളിലും ജനിച്ച ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഇതെത്തുടര്‍ന്ന് ഉണ്ടാകും. ആ മാറ്റം ശുഭകരവുമാകാം, അശുഭകരവുമാകാം. ജീവിതത്തിലെ ഏറ്റവും വലിയ ഭയങ്ങളും വെല്ലുവിളികളും പരിമിതികളും അരക്ഷിതാവസ്ഥകളും നേരിടേണ്ടി വന്നേക്കാം. അതുപോലെ ജീവിതകാലം മുഴുവന്‍ അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും മാറി അധ്വാനത്തിന്റെ മുഴുവന്‍ ഫലവും ഒന്നിച്ച് ലഭിച്ചേക്കാം. എന്തായാലും മഹാശനിമാറ്റം നിസ്സാരമായിരിക്കില്ല.

2025 മാര്‍ച്ച് 29-ന് രാത്രി 11.01നാണ് ശനി മീനത്തില്‍ പ്രവേശിക്കുക.
മീനത്തിലെ ശനി
30 വര്‍ഷത്തിന് ശേഷമാണ് ശനി മീനത്തില്‍ എത്തിയിരിക്കുന്നത്. ഇതുകഴിഞ്ഞാല്‍ വീണ്ടും മുപ്പത് വര്‍ഷം കഴിഞ്ഞാലേ ശനി മീനത്തില്‍ എത്തുകയുള്ളു. പ്രായോഗികതയും സാമ്പ്രദായികവുമായ സമീപനമാണ് ശനിയുടേതെങ്കില്‍, ഉള്‍വിളികളും വൈകാരിക സത്തയുമാണ് മീനം രാശിയുടെ പ്രത്യേകത. ഇവ രണ്ടും കൂടിച്ചേരുമ്പോള്‍ സവിശേഷമായ വളരെ ശക്തിയുള്ള ഊര്‍ജമാണ് ലോകത്ത് അനുഭവപ്പെടുക. തത്ഫലമായി ആളുകളില്‍ ആത്മബോധവും അത്മീയ വളര്‍ച്ചയും വലിയ മാറ്റങ്ങളും ഉണ്ടാകും.
വലിയ മാറ്റം
മീനം രാശിയിലെ ശനി സംക്രമണം ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിന് തന്നെ കാരണമായേക്കും. മുന്‍ഗണനകളും കാഴ്ചപ്പാടുകളും ജീവിത ലക്ഷ്യങ്ങളും തന്നെ ആഴത്തില്‍ വിലയിരുത്താനും മാറ്റങ്ങള്‍ വരുത്താനും ആളുകള്‍ പ്രേരിതരാകും. ഉള്ളിലുള്ള ഭയങ്ങളെയും അരക്ഷിതാവസ്ഥകളെയും പരിമിതികളെയും അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറാകും.
മാറ്റങ്ങള്‍ ഏതെല്ലാം മേഖലകളില്‍
ആത്മീയ വളര്‍ച്ച
മീനത്തിലെ ശനി ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചിലുത്താന്‍ ആളുകളെ പ്രേരിപ്പിക്കും. പ്രപഞ്ചരഹസ്യങ്ങള്‍ തേടാനും അതില്‍ നമ്മുടെ പങ്ക് അറിയാനും ശ്രമിക്കും.
വൈകാരിക വളര്‍ച്ച
വൈകാരികമായ ദൗര്‍ബല്യങ്ങളെ അതിജീവിക്കാനും വൈകാരികമായി കൂടുതല്‍ സ്ഥിരത നേടാനും കഴിയും. ഹ്രസ്വമായ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ വൈകാരിക പക്വത നേടും. പക്ഷേ ഈ കാലയളവില്‍ വ്യത്യസ്തമായ വികാരങ്ങള്‍ കൂടുതലായി അനുഭവപ്പെടും.
പങ്കാളിത്തങ്ങള്‍
മീനം രാശിയില്‍ ശനി വരുന്നത് പങ്കാളിത്തങ്ങള്‍ കുറയാനിടയാകും. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ വിലയിരുത്താനും കൂടുതല്‍ അര്‍ത്ഥവത്തായ, ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധങ്ങള്‍ക്കായിരിക്കും ആളുകള്‍ താല്‍പ്പര്യം കാണിക്കുക.
ജോലി, ലക്ഷ്യങ്ങള്‍
ജീവിതത്തിലെ ലക്ഷ്യങ്ങളെ കുറിച്ചും ജോലിയെ കുറിച്ചുമെല്ലാം ആഴത്തില്‍ ചിന്തിക്കുന്ന ഒരു സമയമായിരിക്കും ഇത്. ലക്ഷ്യങ്ങളിലും ജോലിയിലും സ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനമെടുക്കും. താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കി ലക്ഷ്യവും തൊഴില്‍ മേഖലകളും പുനഃക്രമീകരിക്കും. കൂടുതല്‍ സമാധാനവും സംതൃപ്തിയും നല്‍കുന്ന ജോലികള്‍ക്ക് മുന്‍ഗണന നല്‍കും.
വ്യക്തിപരമായ വളര്‍ച്ച
ശനിമാറ്റം കൊണ്ട് വ്യക്തിപരമായ വളര്‍ച്ചയില്‍ കാര്യമായ പുരോഗതി നേടും. വൈകാരികമായി പക്വതയും അച്ചടക്കവും സ്വബോധവും കൈവരിക്കും.
പ്രകൃതി ദുരന്തങ്ങള്‍
ചൊവ്വയും ശനിയും മീനത്തില്‍ സംഗമിക്കുന്ന അവസ്ഥ സംജാതമാകുന്നത് കൊണ്ട് ഭൂമികുലുക്കമോ സുനാമിയോ പ്രളയമോ പോലെ കൂടുതല്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായേക്കും.
യാഥാര്‍ത്ഥ്യത്തിലേക്ക് വരും
ആളുകള്‍ക്ക് ലളിതജീവിതത്തില്‍ താല്‍പ്പര്യം വര്‍ധിക്കും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകും. മനസ്സമാധാനം തരുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാകും. ആത്മാവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കും.
അഗ്നിപര്‍വ്വത സ്‌ഫോടനം
ശനിമാറ്റത്തിന്റെ സ്വാധീനം കൊണ്ട് അഗ്നിപര്‍വ്വത സ്‌ഫോടനമോ സമുദ്രത്തിനടിയില്‍ എന്തെങ്കിലും അസ്വാഭാവിക പ്രതിഭാസങ്ങളോ സംഭവിക്കാം.
സംഘര്‍ഷങ്ങള്‍
ശനിയും ചൊവ്വയും തുല്യശക്തിയോടെ മീനത്തില്‍ വരുന്നത് കൊണ്ട് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമോ ആഭ്യന്തരപ്രശ്‌നങ്ങളോ ആഗോള പ്രശ്‌നങ്ങളോ ഉണ്ടാകാനിടയുണ്ട്.
തയ്യാറെടുക്കാം ശനിമാറ്റത്തിനായി
ലോകത്ത് ഇത്രയേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള ശനിമാറ്റത്തിനായി ആളുകള്‍ ഒരുങ്ങിയിരിക്കണം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണം. മഹാശനിമാറ്റത്തോട് അനുബന്ധിച്ച് എന്തെല്ലാം മാറ്റങ്ങളാണ് ജീവിതത്തില്‍ വരുത്തേണ്ടത് എന്ന് നോക്കാം.
ആത്മീയത പരിശീലനം
എല്ലാ ദിവസവും യോഗ, ധ്യാനം, പ്രാര്‍ത്ഥന തുടങ്ങി ആത്മീയമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക. ബാഹ്യലോകത്തെ ആന്തരികലോകവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.
വൈകാരികമായി കരുത്ത് നേടുക
വൈകാരികമായി ശക്തിപ്പെടാന്‍ തെറാപ്പികളോ എഴുത്തോ അങ്ങനെയെന്തെങ്കിലും ശീലിക്കുക. വൈകാരികപ്രശ്‌നങ്ങളെ നേരിടാനും അതില്‍ നിന്ന് മുക്തമാകാനും അതാണ് വഴി.
തളരാതെ, ഉയര്‍ത്തെഴുന്നേല്‍ക്കുക
സ്വയം പ്രാധാന്യം നല്‍കുകയും കരുതല്‍ നല്‍കുകയും ചെയ്യുക. സുഹൃത്തുക്കള്‍ക്കും, വീട്ടുകാര്‍ക്കും, ഗുരുക്കന്മാര്‍ക്കും ഒപ്പം സമയം ചിലവഴിച്ച് പ്രിയപ്പെട്ടവരുടെ സ്‌നേഹവും സാമീപ്യവും ആസ്വദിക്കുക. മാനസികമായി വളര്‍ച്ച് തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുക.
മുന്‍ഗണനകള്‍ വിലയിരുത്തുക
മുന്‍ഗണനകളും മൂല്യങ്ങളും ലക്ഷ്യങ്ങള്‍ വിലയിരുത്തുകയും അവ നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളുമായും താല്‍പ്പര്യങ്ങളുമായും ഒത്തുപോകുന്നവയാണോ എന്ന് പരിശോധിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











