Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
2025-ല്‍ ശനി ഇവര്‍ക്കൊപ്പം; കൈ നിറയെ പണവും സ്വത്തുക്കളും സമ്പാദിക്കാന്‍ യോഗം
വേദ ജ്യോതിഷ പ്രകാരം, ശനി 2025 പൂരൂരുട്ടാതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ശനിയില്‍ ഉണ്ടാകുന്ന ഈ നക്ഷത്രമാറ്റം ചില രാശിക്കാരില്‍ ഗുണകരമായി ഭവിക്കുന്നു. അതിനാല്‍, 2025-ല്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇടവം
ദീര്‍ഘകാലമായി സ്വന്തമായി ബിസിനസ്സ് ആരംഭിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ബിസിനസ്സ് ആരംഭിക്കാന്‍ പറ്റിയ സമയമാണ് ഇത്. സാമ്പത്തികപരമായി നിരവധി നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കൂട്ടുപങ്കാളിത്തത്തോടെ ആരംഭിക്കുന്ന ബിസിനസ്സും പച്ചപിടിക്കുന്നതാണ്. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവരാണെങ്കില്‍ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നതാണ്. നിങ്ങളുടെ പ്രോഡക്ടിനെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും ലഭിക്കും. ഇതെല്ലാം ബിസിനസ്സില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ സ്വര്‍ണ്ണ നിക്ഷേപം നടത്തുന്നത് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ സഹായിക്കും. സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും നല്ല സമയമാണ്.
ചിങ്ങം
നല്ല ശമ്പളത്തോടെ ഉയര്‍ന്ന ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ട്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പല അംഗീകരങ്ങളും നിങ്ങളെ തേടി എത്തുന്നതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല വര്‍ഷമായിരിക്കും 2025. കച്ചവടം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സ്ഥലകച്ചവടം ലാഭകരമായിരിക്കും. പുതിയ വീട് പണിയാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ട്. ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കും. വിലപിടിപ്പുള്ള പല വസ്തുക്കളും വാങ്ങി സൂക്ഷിക്കുന്നതായിരിക്കും. മക്കളുമായി ആത്മബന്ധം വര്‍ദ്ധിക്കും. മക്കള്‍ വഴി വിദേശത്തേയ്ക്ക് പോകാനുള്ള യോഗം വരുന്നതാണ്. വീട്ടില്‍ സന്തോഷകരമായ പല സംഭവങ്ങളും നടക്കും. പലരും നിങ്ങളുടെ വാക്കുകള്‍ക്ക് വില നല്‍കും. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് സാമ്പത്തികപരമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും.
കന്നി
പ്രശ്നമാകും എന്ന് കരുതി മാറ്റി വെച്ച പല കാര്യങ്ങളും നല്ലരീതിയില്‍ ഭവിക്കുന്നതായിരിക്കും. 2025-ല്‍ നിരവധി സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളെ കുറ്റം പറഞ്ഞവര്‍ പോലും നിങ്ങളുടെ സഹായത്തിനായി നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നതായിരിക്കും. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ യോഗം കാണുന്നുണ്ട്. പാതി വഴിയില്‍ ഉപേക്ഷിച്ച ബിസിനസ്സ് പ്ലാന്‍ പുനരാരംഭിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. വീട്ടുകാരെ സാമ്പത്തികപരമായി സഹായിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കച്ചവടത്തില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പണം പല മേഖലയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications