Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മഹാശനിമാറ്റം 2025: അതികഠിനം അഷ്ടമശനി, മൂന്ന് നക്ഷത്രങ്ങള്‍ ഏറെ കരുതലോടെ ഇരിക്കണം
മഹാശനിമാറ്റത്തിന് സാക്ഷിയാകാന്‍ പോകുന്ന വര്‍ഷമാണ് 2025. സ്വക്ഷേത്രമായ കുംഭത്തില്‍ ആയിരുന്ന ശനി രണ്ടര വര്‍ഷത്തിന് ശേഷം മീനം രാശിയിലേക്ക് വന്നെത്താന്‍ പോകുന്നു. ശനിയുടെ ഈ മാറ്റത്തെ വളരെ പ്രാധാന്യത്തോടെയാണ് ജ്യോതിഷം കാണുന്നത്. കാരണം നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം ആയതുകൊണ്ട് ഏറെക്കാലം രാശിമാറ്റം കൊണ്ടുള്ള ശനിയുടെ സ്വാധീനം ജീവിതത്തില്‍ ഉണ്ടാകും. പലര്‍ക്കും മഹാശനിമാറ്റം 2025-ലൂടെ ജീവിതത്തില്‍ വളരെ നല്ല ഫലങ്ങള്‍ വന്നുചേരും. അതോടൊപ്പം ചിലയാളുകള്‍ക്ക് ഏഴരശനിയും, കണ്ടകശനിയും, അഷ്ടമശനിയും ജന്മശനിയുമെല്ലാം അനുഭവിക്കേണ്ടതായി വരും.

2025-ലെ ശനിമാറ്റം കൊണ്ട് അഷ്ടമശനി അനുഭവിക്കേണ്ടി വരുന്ന രാശിയെ കുറിച്ചും അഷ്ടമശനിയുടെ പ്രത്യേകതകളെ കുറിച്ചും ദോഷ പരിഹാരത്തെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയാം.
എന്താണ് അഷ്ടമശനി
കര്‍മ്മഫലം, ന്യായം, അച്ചടക്കം, ആയുസ്സ് എന്നിവയുടെയെല്ലാം കാരകനായാണ് ശനിയെ കണക്കാക്കുന്നത്. സ്വന്തം രാശിയുടെ അല്ലെങ്കില്‍ ജനനസമയത്ത് ചന്ദ്രന് സ്ഥിതി ചെയ്യുന്ന രാശിയുടെ എട്ടാം ഭാവത്തില്‍ (അഷ്ടമം) ശനി സഞ്ചരിക്കുന്ന കാലമാണ് അഷ്ടമശനിക്കാലം. രണ്ടരവര്‍ഷക്കാലമാണ് അഷ്ടമശനി. ഒരു മനുഷ്യായുസ്സില്‍ മൂന്ന് അഷ്ടമശനിക്കാലം അനുഭവിക്കേണ്ടി വരുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
ഫലങ്ങള്‍
ലഗ്നത്തില്‍ നിന്നുള്ള അഷ്ടമഭാവം മരണവുമായും ആരോഗ്യപ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അഷ്ടമത്തിലെ ശനി ആയുസ്സ് നല്‍കുമെന്നും പറയുന്നുണ്ട്. പക്ഷേ, പൊതുവെ സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ് അഷ്ടശനി. വെച്ചുനീട്ടിയ ഭാഗ്യം പോലും അഷ്ടശനി തട്ടിക്കളയുമെന്ന് ജ്യോതിഷത്തില്‍ പറയാറുണ്ട്. പല ഭാഗ്യങ്ങളും യോഗങ്ങളും അനുഭവത്തില്‍ വരാതെ വെച്ചുനീട്ടപ്പെടുകയോ തട്ടിമാറ്റപ്പെടുകയോ ചെയ്യുമെന്നാണ് ഇതിനര്‍ത്ഥം. വീട്, സ്ഥലം എന്നിവ വാങ്ങാന്‍ ഉറപ്പിച്ചാല്‍ പോലും അത് രണ്ടരവര്‍ഷത്തേക്ക് അനാവശ്യമായി നീണ്ടുപോകാം. ചിലവുകള്‍ വര്‍ധിക്കും. വാഹനമോ വീടോ ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്ന നമ്മുടെ വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഇതെച്ചൊല്ലി വാക്കുതര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാം.
അഷ്ടമശനിക്കാലത്ത് കേസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട് അലയേണ്ടി വന്നേക്കാം. ഈ കാലയളവില്‍ പണം കടം വാങ്ങാതിരിക്കാനും കൊടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. രാത്രിയാത്രകള്‍ ഒഴിവാക്കുക. അന്യഭവനങ്ങളില്‍ താമസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ കാലയളവില്‍ നിശ്ചയിക്കുന്ന വിവാഹങ്ങള്‍ അകാരണമായി നീണ്ടുപോകാം. വിവാഹം നടത്താനും ഉചിതമായ സമമല്ല ഇത്. ദാമ്പത്യത്തില്‍ ദമ്പതിമാര്‍ക്കിടയില്‍ കലഹങ്ങള്‍ ഉണ്ടായേക്കാം. ദാമ്പത്യത്തില്‍ വേര്‍പിരിയല്‍ വരെ ഉണ്ടായേക്കാം. ബന്ധുക്കളുടെ മരണം, ആരോഗ്യപ്രശ്നങ്ങള്‍, ആശുപത്രിവാസം എന്നിവ സംഭവിച്ചേക്കാം.സമൂഹത്തില്‍ വില നഷ്ടപ്പെടുക, മാനഹാനി, അപകീര്‍ത്തി, ജോലിസ്ഥലത്ത് തടസ്സങ്ങള്‍, മേലുദ്യോഗസ്ഥരുടെ അനിഷ്ടം, സ്ഥാനനഷ്ടങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ക്ക് മടിക്കുക, മോശം കൂട്ടുകെട്ട്, അലസത, അച്ചടക്കം ഇല്ലാതാകുക എന്നിവയും അഷ്ടമശനിയുടെ ഫലങ്ങളാണ്.
പൊതുവെ ദോഷഫലങ്ങളാണ് അഷ്ടശനി നല്കുന്നതെങ്കിലും ശനിയുടെ സ്ഥാനം അനുകൂലമാണെങ്കിലും മറ്റ് ഗ്രഹങ്ങള്‍ ശനിയുടെ ദോഷത്തെ നിര്വീര്യമാക്കുമെങ്കിലും അഷ്ടമശനി അധികം കഷ്ടപ്പെടുത്തില്ല.
2025-ല്‍ അഷ്ടമശനി ആര്‍ക്കെല്ലാം
2025, മാര്‍ച്ചിലെ മഹാശനിമാറ്റം നിമിത്തം അടുത്ത വര്‍ഷം അഷ്ടശനി അനുഭവിക്കുന്നത് ചിങ്ങം രാശിയാണ്. ചിങ്ങം രാശിയില്‍ ജനിച്ച മകം, പൂരം, ഉത്രം നക്ഷത്രത്തിന്റെ ആദ്യപാദം എന്നിവര്‍ക്ക് അടുത്ത വര്‍ഷം അഷ്ടമശനി ആരംഭിക്കും. ഇവര്‍ക്ക് കര്‍മ്മരംഗത്ത് ബുദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളും ശത്രുശല്യവും അനുഭവപ്പെടാം. എന്നാല്‍ അടുത്ത വര്‍ഷം തന്നെ നടക്കുന്ന വ്യാഴമാറ്റത്തിലൂടെ ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക് വ്യാഴം എത്തുന്നത് കൊണ്ട് അഷ്ടമശനിയുടെ ദോഷങ്ങള്‍ കുറയാം. അതുപോലെ ജാതകത്തില്‍ ശനി ബലവാനാണെങ്കിലും ഇഷ്ടഭാവത്തില്‍ ആണെങ്കിലും ശനിദോഷം കഠിനമാകില്ല.
പരിഹാരങ്ങള്‍
അഷ്ടമശനി കൊണ്ടുള്ള ദോഷങ്ങള്‍ മാറാന്‍ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുകയും ശാസ്താവിനെ ഭജിക്കുന്നത് പതിവാക്കുകയും ചെയ്യുക. എള്ളുപായസം നേദിക്കുക, എള്ളുതിരി കത്തിക്കുക, മഹാദേവനെ ഭജിക്കുക, ശിവന് കൂവളമാല സമര്‍പ്പിക്കുക എന്നിവ ചെയ്യാം. ശനീശ്വരനെ സദാ ഭജിക്കുക. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക, സത്ചിന്തകള്‍ ഉണ്ടായിരിക്കുക, അന്നദാനം നടത്തുക, മറ്റുള്ളവര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുക, മറ്റുള്ളവരോട് നല്ലരീതിയില്‍ ഇടപെടുക.
വേണ്ടവിധത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയും അലസത വെടികഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകുകയും ചെയ്താല്‍ ശനിയുടെ ഉപദ്രവം ഉണ്ടാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications