Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
5 രാശികള്‍ക്ക് ഇന്ന് മുതല്‍ സൗഭാഗ്യം; ഭാഗ്യത്തിന് മേല്‍ ഭാഗ്യമായി ശനിയുടെ നക്ഷത്രമാറ്റവും രാശിമാറ്റവും
വേദ ജ്യോതിഷം അനുസരിച്ച് കര്‍മ്മഫലദാതാവും ന്യായാധിപനുമായ ശനി ഡിസംബര്‍ 27ന് രാത്രി 10.42ന് പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ആകാശമണ്ഡലത്തിലെ 27 നക്ഷത്രങ്ങളില്‍ 25ാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി. വ്യാഴമാണ് പൂരുരുട്ടാതി നക്ഷത്രത്തിന്റെ അധിപന്. ശനി വ്യാഴത്തിന്റെ നക്ഷത്രത്തില്‍ എത്തിയത് കൊണ്ട് വര്‍ഷവാസാനം തൊട്ട് നല്ലകാലം ആരംഭിച്ച 5 രാശികള്‍ ഉണ്ട്. ഇവര്‍ക്ക് അടുത്ത വര്‍ഷം മുഴുവന്‍ നേട്ടങ്ങളും സാമ്പത്തിക ലാഭവും കൈവരും. ഇവര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ചയും വ്യക്തിജീവിതത്തില്‍ സന്തോഷവും കൈവരും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലമാകുന്ന വര്‍ഷമായിരിക്കും 2025. ജീവിതം കൂടുതല്‍ അച്ചടമുള്ളതാകും. പ്രയത്നത്തിനും പരിശ്രമത്തിനും അര്‍ഹിക്കുന്ന പരിഗണനയും അംഗീകാരവും ലഭിക്കും.

ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം ഗുണകരമാകും. ഇവര്‍ക്ക് ജോലിയില്‍ അപ്രതീക്ഷിത ഉയര്‍ച്ചയുണ്ടാകും. ലക്ഷ്യങ്ങളിലേക്ക് നിഷ്പ്രയാസം എത്തിച്ചേരാന്‍ കഴിയും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകുന്ന വര്‍ഷമായിരിക്കും 2025. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും സമ്പാദ്യം വളരുകയും ചെയ്യും. ദാമ്പത്യത്തില്‍ നന്തോഷവും സമാധാനവും അനുഭവിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്രത്തില്‍ ശനി എത്തിയതിലൂടെ ജീവിതത്തില്‍ നല്ലകാലം ആരംഭിച്ചിരിക്കുകയാണ്. ഇവര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ച നേടാം. ജോലിയില്‍ വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങള്‍ വന്നെത്തും. ബിസിനസിലും ലാഭകാലമാണ് 2025. ഇവര്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. പ്രതിസന്ധികളെയും പ്രതിബദ്ധങ്ങളെയും തകര്‍ത്ത് മുന്നേറാനുള്ള കരുത്ത് ലഭിക്കും. പങ്കാളിയുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
കര്‍ക്കിടകം
ശനി പൂരൂരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് കര്‍ക്കിടകം രാശിയുടെ എട്ട്, ഒമ്പത് ഭാവങ്ങളിലാണ്. അതുകൊണ്ട് പുതുവര്‍ഷം കര്‍ക്കിടകം രാശിക്ക് ഭാഗ്യവും സാഫല്യവും നല്‍കും. ആത്മവിശ്വാസത്തോടെ ഓരോ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. വ്യക്തിജീവിതത്തിലും പൊഫഷണല്‍ ജീവിതത്തിലും വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. ജോലിയോട് കൂടുതല്‍ താല്‍പ്പര്യവും ജോലിയില്‍ ആത്മാര്‍ത്ഥതയും ഉണ്ടാകും. സമൂഹത്തില്‍ നിലയും വിലയും കൈവരും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും നേട്ടങ്ങളുടെ കാലമാണ് 2025. സാമ്പത്തിക സ്ഥിതി വളരെധികം അഭിവൃദ്ധിപ്പെടും. പ്രണയജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. പങ്കാളിയുമായി കൂടുതല്‍ ഐക്യത്തോടെ പെരുമാറും.
തുലാം
ശനി പൂരൂരുട്ടാതി നക്ഷത്രത്തില്‍ എത്തിയത് തുലാം രാശിക്കാര്‍ക്കും ലാഭകരമാണ്. ഏറെക്കാലമായി പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്ന വര്‍ഷമാണ് 2025. സാമ്പത്തികസ്ഥിതിയില്‍ തുലാം രാശിക്കാര്‍ക്ക് ഒട്ടും ആശങ്കകള്‍ ഇല്ലാത്ത വര്‍ഷമായിരിക്കും 2025. വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പൂവണിയും. മക്കളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അവസാനിക്കും. അവരുടെ കഴിവുകളില്‍ അഭിമാനിക്കാന്‍ സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. കരിയറില്‍ ഉയരങ്ങള്‍ താണ്ടും. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനി പൂരൂരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് പലതരത്തിലുള്ള ലാഭങ്ങള്‍ നല്‍കും. ഇവരുടെ ലഗ്ന ഭാവത്തിലാണ് ശനി നക്ഷത്രം മാറിയത്. മാര്‍ച്ചില്‍ രണ്ടാം ഭാവത്തിലാണ് ശനി രാശിമാറ്റം നടത്തുന്നത്. അതുകൊണ്ട് 2025ല്‍ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യകാലമാണ്. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും സന്തോഷനിമിഷങ്ങള്‍ വന്നണയും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകും. ശാരീരികവും മാനസികവുമായ ആരോഗ്യം അഭിവൃദ്ധിപ്പെടും. 2025-ല്‍ ഇവര്‍ ആത്മപരിശോധന നടത്തുകയും മാറ്റങ്ങള്‍ക്ക് തയ്യാറാകുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
