Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
സൂര്യ-ശനി യുതി: 2025-ല്‍ പുതിയ ജോലിയും വരുമാന വര്‍ദ്ധനവും ധനലാഭവും നേടുന്ന രാശികള്‍
പ്രപഞ്ചത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥിതിയില്‍ സദാ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും പലതരം മാറ്റങ്ങളാണ് ഗ്രഹനക്ഷത്ര മണ്ഡലങ്ങളില്‍ സംഭവിക്കുന്നത്. ഈ മാറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ജ്യോതിഷ ശാസ്ത്രം കരുതുന്നു. ജ്യോതിഷ ശാസ്ത്രം അനുസരിച്ച് നവഗ്രഹങ്ങളിലെ ഒരു ഗ്രഹമാണ് സൂര്യന്. എല്ലാ മാസങ്ങളിലും സൂര്യന് രാശി മാറുന്നുണ്ട്. ഈ രാശിമാറ്റഫലമായി ചില രാശികളില് മറ്റ് ഗ്രഹങ്ങളുമായി സംയോഗമോ ദൃഷ്ടിയോ ഒക്കെ സംഭവിക്കാറുണ്ട്. ഇത്തരം ജ്യോതിഷപ്രതിഭാസങ്ങളും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്.

2025 തുടക്കത്തില്‍ തന്നെ സൂര്യനും സൂര്യപുത്രനെന്ന് കരുതപ്പെടുന്ന ശനിയും കുംഭം രാശിയില്‍ കണ്ടുമുട്ടാന്‍ പോകുകയാണ്. 2025 തുടക്കത്തില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ തന്നെ ആയിരിക്കും. ഫെബ്രുവരി 12ന് സൂര്യനും കുംഭത്തിലേക്ക് എത്തും. മാര്‍ച്ച് 14 വരെ സൂര്യന് കുംഭത്തിലുണ്ടാകും. മാര്‍ച്ച് 19 വരെ ശനിയും കുംഭത്തിലുണ്ടാകും. പിതാവും മകനും തമ്മിലുള്ള ഈ സംയോഗം 12 രാശികളിലും ശുഭാശുഭഫലങ്ങള്‍ ഉണ്ടാക്കും. പിതാവും പുത്രനുമാണെങ്കിലും ഇരുഗ്രഹങ്ങളും ശത്രുഭാവത്തിലുള്ള ഗ്രഹങ്ങളാണ്. എങ്കിലും ചില രാശികളില് ജനിച്ച ആളുകള്‍ക്ക് ഈ സംയോഗം കൊണ്ട് ജീവിതത്തില്‍ നിരവധി നേട്ടങ്ങളും ഭാഗ്യവും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ചിങ്ങം
ചിങ്ങം രാശി സൂര്യന്റെ സ്വന്തം രാശിയാണ്. രാശിയുടെ ഏഴാം ഭാവത്തിലാണ് സൂര്യ-ശനി യുതി നടക്കുന്നത്. സൂര്യന്റെ രാശി ആയതുകൊണ്ട് തന്നെ ചിങ്ങം രാശിക്കാര്‍ക്ക് ഈ സംയോഗത്തിലൂടെ ബംപര്‍ നേട്ടങ്ങള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയം കൊയ്യാനാകും. സൂര്യന്റെ അനുഗ്രഹം കൊണ്ട് സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ധിക്കും. ആത്മവിശ്വാസം കൂടും. എല്ലാ കാര്യങ്ങളും ജോലികളും ധൈര്യത്തോടെ ചെയ്യും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കും. ബിസിനസില്‍ നിന്നും ലാഭം വന്നെത്തും. ജോലിസംബന്ധമായി യാത്രകള്‍ ചെയ്യേണ്ടിവരും. പ്രണയജീവിതം കൂടുതല്‍ സന്തോഷപ്രദമാകും. വിവാബജീവിതത്തിലും സമാധാനവും ഐക്യവും പുലരും. അവിവാഹിതര്‍ക്ക് വിവാഹയോഗം വന്നെത്തും.
ഇടവം
ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന്റെയും ശനിയുടെയും സംയോഗത്തിലൂടെ വളരെയധികം നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യ-ശനി യുതി നടക്കാന്‍ പോകുന്നത്. ജോലി, ബിസിനസ് തുടങ്ങി കര്‍മ്മരംഗത്താണ് ഈ സംയോഗം കൊണ്ട് ഇവര്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത്. അതുകൂടാതെ അപ്രതീക്ഷിത സാമ്പത്തികലാഭം ഇവരെ തേടിയെത്തും. ജോലിയില്‍ നല്ല അവസരങ്ങളും ഉത്തരവാദിത്തങ്ങളും ലഭിക്കും. മാനസിക സംതൃപ്തി കൈവരും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് സൂര്യ-ശനി യുതിയിലൂടെ ഉയര്‍ച്ചയുണ്ടാകും. പുതിയ ഓര്‍ഡറുകള്‍ ഉണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. സമ്പാദ്യം വളരും. പ്രണയജീവിതം കൂടുതല്‍ സുന്ദരമാകും. പങ്കാളികള്‍ക്കിടയിലെ ഐക്യം വര്‍ധിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യ-ശനി യുതി ലാഭകരമായ മാറ്റമാണ്. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സയോഗം നടക്കുന്നത്. അതുകൊണ്ട് ഇവരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. സമ്പത്ത് കൂടും. വാഹനമോ വീടോ മറ്റ് സ്വത്ത് വകകളോ വാങ്ങാനിടവരും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കാന്‍ കഴിയും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ഈ കാലയളവ് വളരെ ഗുണകരമാണ്. പല ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും ഈ സമയത്ത് ലഭിക്കും. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ബിസിനസ് പങ്കാളികളുടെയും സഹകരണമുണ്ടാകും. സമൂഹത്തില്‍ സ്വീകാര്യതയും മതിപ്പും വര്‍ധിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നെത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications