Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
2026-ല്‍ ശനി വട്ടം കറക്കുന്നവരില് ഈ രാശി മുന്നില്‍: നിങ്ങളറിയാതെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോവും
ശനിയുടെ മാറ്റം പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ടാക്കും. പലപ്പോഴും നവഗ്രഹങ്ങളില്‍ ഏറ്റവും സാവധാനം സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി. അത് മാത്രമല്ല കര്മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്നതാണ് എപ്പോഴും ശനി. ഒരു രാശിയില്‍ രണ്ടരവര്‍ഷമാണ് ശനി സ്ഥിതി ചെയ്യുന്നത്. 30 വര്‍ഷം കൊണ്ടാണ് രാശിചക്രം ശനി പൂര്‍ത്തിയാക്കുന്നത്. പ്രധാനമായും ശനിയുടെ മാറ്റം പുതുവര്‍ഷത്തില്‍ സംഭവിക്കുന്നില്ല. ശനി മീനം രാശിയില്‍ തന്നെയാണ് ഈ സമയം സ്ഥിതി ചെയ്യുന്നത്.
ശനിയുടെ സ്വാധീനം ഈ സമയം എല്ലാ രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം നില്ക്കുന്നതിനാല് അത് ശനിയുടെ എല്ലാ മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. ശനിയുടെ സംക്രമണം ചില രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ നല്കുമ്പോള് അത് ചിലരില്‍ ഒട്ടും ഗുണാനുഭവങ്ങള്‍ നല്‍കുന്നില്ല. ഇതില്‍ വരുന്ന രാശിക്കാരില്‍ ഒന്നാണ് കന്നി രാശി. ഈ വര്‍ഷം എന്തെല്ലാം നേട്ടങ്ങളും വെല്ലുവിളികളും കന്നി രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

ഗുണദോഷ സമ്മിശ്രം
ശനിയുടെ സ്വാധീനം കന്നിരാശിക്കാരില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് നല്‍കുന്നത്. എന്നാല്‍ അതില്‍ അധികരിച്ച് നില്‍ക്കുന്നത് എപ്പോഴും ദോഷഫലങ്ങള്‍ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു എങ്കിലും ചില സാഹചര്യങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടികളും ശനി കന്നിരാശിക്കാര്‍ക്ക് നല്കുന്നു. അതില്‍ പലപ്പോഴും നിങ്ങളെ അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ പല കാര്യങ്ങളിലും വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു.
കുടുംബം
കുടുംബത്തില്‍ പലപ്പോഴും സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കുമെങ്കിലും അല്പം ശ്രദ്ധയോടെ വേണം ഇവര്‍ മുന്നോട്ട് പോവുന്നതിന്. കാരണം പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ വലുതായി മാറുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് അനുകൂല സാഹചര്യം തേടി എത്തുന്നു. എങ്കിലും മുന്നോട്ടുള്ള ഓരോ ചുവടിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശനി മൂലം സംഭവിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ പുതുവര്‍ഷത്തില്‍ വലിയ വിജയങ്ങള്‍ നേടാന്‍ അവസരമുണ്ടാകും.

ശനിയുടെ വക്രഗതി
ശനിയുട വക്രഗതി സഞ്ചാരത്തിനും ഈ വര്‍ഷം തുടക്കമാവുന്നു. അതിനായി പലപ്പോഴും 2026 ജൂലൈ 27 മുതല്‍ നവംബര്‍ 11 വരെയുള്ള 138 ദിവസവും ശനിയുടെ വക്രഗതി സംഭവിക്കുന്നു. ഈ സമയം കന്നി രാശിക്കാര്‍ക്ക് ഓരോ ചുവടിലും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുന്നു. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഈ സമയം സംഭവിക്കും. കൂടാതെ ആരോഗ്യ നില അല്പം മോശമാവുന്നതിനും അത് ഗുരുതരമായ അവസ്ഥയിലേക്കും എത്തുന്നു. കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും നല്‍കുന്നത് നല്ലതാണ്. മുന്നോട്ടുള്ള ഓരോ ചുവടിലും പലപ്പോഴും ശ്രദ്ധയും മുന്‍കരുതലും അനിവാര്യമാണ്. അല്ലാത്ത പക്ഷം വളരെ വലിയ അപകടം നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം.
സാമ്പത്തികം ശ്രദ്ധിക്കണം
ശനിയുടെ വക്രഗതി സഞ്ചാരം ആരംഭിച്ച് കഴിഞ്ഞാല്‍ പലപ്പോഴും അത് നിങ്ങളുടെ മൊത്തത്തിലുള്ള ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അതിന്റെ ഫലമായി പലപ്പോഴും മുന്നോട്ടുള്ള ഓരോ ചുവടിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അശുഭകരമായ സ്വാധീനം നിമിത്തം പലപ്പോഴും അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവും. ഇത് അല്പം ശ്രദ്ധിക്കണം. കാരണം അശുഭകരമായ പല കാര്യങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കേണ്ടതാണ്.
പരിഹാരം
പലപ്പോഴും ശനിയുടെ ഇത്തരം മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ട് അല്പം ശ്രദ്ധിക്കണം. അതിനായി ഓരോ ശനിയാഴ്ചയും കറുത്ത തുളസിമാല ഉപയോഗിച്ച് ശനി മന്ത്രം ജപിക്കുക. അത് കൂടാതെ ചൊവ്വ, ശനി ദിവസങ്ങളില്‍ ഹനുമാന് ചാലിസ ഭക്തിയോടെ പാരായണം ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. അതോടൊപ്പം എല്ലാ ശനിയാഴ്ചകളിലും ശനിദേവനെ ഭക്തിയോടെ പൂജിക്കുകയും തുളസിയിലകള്‍ കൊണ്ട് അഭിഷേകം ചെയ്യുന്നതിനും ശ്രദ്ധിക്കുക.



Click it and Unblock the Notifications