Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ശനി ഉദയം 2025: ജീവിത വഴിത്തിരിവ് തേടുന്നവര്‍ക്ക് മുമ്പില്‍ ശക്തനായി ഉദിച്ചുയരും ശനി
Saturn Rise in Pisces: ജ്യോതിഷലോകം കാത്തിരിക്കുന്ന മാര്‍ച്ച് 29-ലെ മഹാശനിമാറ്റത്തിന് പിന്നാലെ ശനി ഗ്രഹം മീനത്തില്‍ ഉദിക്കുകയും ചെയ്യുകയാണ്. ശനിമാറ്റത്തിനൊപ്പം ശനി ഉദയവും നടക്കുന്നത് പല രാശികള്‍ക്കും ജീവിതത്തിലെ പരിവര്‍ത്തനത്തിന്റെ കാലമായി മാറും. വേദ ജ്യോതിഷത്തില്‍ പ്രബലനായ ഗ്രഹമായാണ് ശനി അറിയപ്പെടുന്നത്. വളരെ പതുക്കെ സഞ്ചരിക്കുന്ന ഈ ഗ്രഹമാണ് നമ്മുടെയെല്ലാം ജീവിതവിധി നിശ്ചയിക്കുന്നത്.

നിലവില്‍ കുംഭം രാശിയില്‍ അസ്തമയാവസ്ഥയിലാണ് ശനി. മീനത്തില്‍ എത്തിയതിന് ശേഷം ശനി ഉദയം സംഭവിക്കും. ഇത് ശനിയുടെ രാശിമാറ്റം പോലെ തന്നെ പ്രധാനമാണ്. ഈ കാലയളവ് അഭിവൃദ്ധിയും തൊഴില്‍രംഗത്ത് വളര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം. ശനിയുടെ ഊര്‍ജ്ജം 12 രാശികളെയും പല രീതിയിലാണ് സ്വാധീനിക്കുന്നത്. അതുകൊണ്ട് ശനി ഉദയത്തിലൂടെ ചില രാശികള്‍ക്ക് പുതിയ ചില അവസരങ്ങള്‍ ജീവിതത്തില്‍ വരിതയും കര്‍മ്മത്തിനുള്ള ചില പ്രതിഫലങ്ങള്‍ ലഭിക്കുകയും ചെയ്തേക്കും.
ജീവിതത്തില്‍ വലിയൊരു മാറ്റമോ, വഴിത്തിരിവോ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുപക്ഷേ ശനിയുടെ ഈ മാറ്റങ്ങളിലൂടെ പ്രപഞ്ചമത് സാധിച്ചുതന്നേക്കാം. വലിയൊരു വിജയമായിരിക്കാം ശനി ഇവര്‍ക്ക് നല്‍കുന്നത്. മീനം രാശിയിലെ ശനി ഉദയത്തിലൂടെ ജീവിതത്തിലെ വഴിത്തിരിവിലേക്ക് എത്താന്‍ പോകുന്ന 3 രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
മീനം രാശിയില്‍ ശനിയുടെ ഉദയം കര്‍ക്കിടകം രാശിക്കാര്‍ക്ക് ചിന്തിക്കാനാകാത്ത വിജയവും അനുകൂല ഫലങ്ങളും നല്‍കും. കര്‍ക്കിടകം രാശിയുടെ ഏഴ്, എട്ട് ഭാവങ്ങളുടെ അധിപനാണ് ശനി. ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ശനി ഉദിക്കാന്‍ പോകുന്നത്. ഇത് പല ജീവിതമേഖലകളിലും പുതിയ അവസരങ്ങള്‍ നല്‍കും. ആത്മീയ കാര്യങ്ങളിലും ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിലും ഈ രാശിക്കാര്‍ക്ക് താല്‍പ്പര്യം വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നേറാനും ഉന്നത വിദ്യാഭ്യാസം നേടാനുമുള്ള മികച്ച അവസരമാണ് മുന്നില്‍.
വ്യക്തിജീവിതത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും വന്നുചേരും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ താല്‍പ്പര്യം വര്‍ധിക്കും. ഗുരുക്കന്മാരുംയും മാതാപിതാക്കളും ലക്ഷ്യത്തിലെത്താന്‍ വഴികാട്ടികളാകും. മാതാപിതാക്കളുടെ പിന്തുണയിലൂടെയായിരിക്കും ഇവര്‍ക്ക് ഭാഗ്യം വരിക. ദാമ്പത്യജീവിതം സന്തോഷകരമാകും. സാമ്പത്തികമായി, വരുമാനത്തില്‍ സ്ഥായിയായ വളര്‍ച്ചയും സമ്പത്തില്‍ വര്‍ധനയും കാണാനാകും. പാരമ്പര്യസ്വത്ത് കൈവശം വന്നുചേരാന്‍ ഇടയുണ്ട്. ആത്മവിശ്വാസം കൂടും. ഇത് സമ്പത്ത് നേടാനും എല്ലാ കാര്യങ്ങളിലും വിജയം നേടാനും സഹായിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
മീനം രാശിയില്‍ ശനി ഉദിക്കുന്നതിലൂടെ കന്നി രാശിക്കാര്‍ക്ക് ആവേശകരമായ ചില അവസരങ്ങള്‍ വന്നെത്തും. ഈ രാശിയുടെ അഞ്ച്, ആറ് ഭാവങ്ങളുടെ അധിപനാണ് ശനി. ഇവരുടെ ഏഴാം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. ഇത് അസാധാരണമായ നേട്ടങ്ങള്‍ പല മേഖലകളിലും നല്‍കും. ഏറെക്കാലമായി നീണ്ടുപോകുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. സാമ്പത്തികമായി അഭിവൃദ്ധി നേടും. ദാമ്പത്യത്തിലെ പ്രശ്നങ്ങളും വെല്ലുവിളികളും അവസാനിക്കും. പങ്കാളിയുമായി കൂടുതല്‍ സമരസപ്പെട്ട് ഐക്യത്തോടെ കഴിയും.
കരിയറിലും നേട്ടങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റമോ അംഗീകാരമോ ലഭിക്കാനിടയുണ്ട്. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും പഠനത്തില്‍ വ്യക്തത വരികയും ചെയ്യും. അതിലൂടെ അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനാകും. ബിസിനസുകാര്‍ക്ക് എതിരാളികളെ വെല്ലുന്ന വിജയം നേടാനാകും. പല പ്രശ്നങ്ങളും പരിഹരിക്കാനാകും. ഇത് വിപണിയില്‍ ആധികാരികത വര്‍ധിപ്പിക്കും. റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍ മേഖലകളില്‍ ജോലിയോ ബിസിനസോ ഉള്ളവര്‍ക്ക് സമയം അനുകൂലമാണ്. മൊത്തത്തില്‍ കന്നി രാശിക്കാര്‍ക്ക് ഈ കാലയളവ് വിജയത്തിന്റെയും സ്ഥിരതയുടെയും സമയമാണ്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനി ഉദയ കാലം പുരോഗതിയുടെ സമയമാണ്. ജീവിതത്തില്‍ നിരവധി വിജയാനുഭവങ്ങള്‍ ഉണ്ടാകും. ഇവരുടെ നാലാം ഭാവത്തിലാണ് ശനി ഉദയം നടക്കുക. ജോലിയില്‍ ഉയര്‍ച്ച, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കെല്ലാം വളരെ അനുകൂലമാണ് ഈ മാറ്റം. ആശയവിനിമയശേഷികള്‍ മെച്ചപ്പെടും. മറ്റുള്ളവര്‍ക്ക് ഇവരുടെ സംസാരവും പെരുമാറ്റവും കൂടുതല്‍ ഹൃദ്യമായി അനുഭവപ്പെടും.
സാമ്പത്തികമായി വളരെ നല്ല അവസരങ്ങളാണ് ധനു രാശിക്കാര്‍ക്ക് മുമ്പില്‍ വരാന്‍ പോകുന്നത്. പ്രോപ്പര്‍ട്ടി വാങ്ങുന്നതിലൂടെയോ വില്‍ക്കുന്നതിലൂടെയോ ലാഭം കൈവരും. വീടോ കാറോ വാങ്ങാനാകും. റിയല്‍ എസ്റ്റേറ്റ്, കുടുംബ ബിസിനസ് എന്നിവയിലെ നിക്ഷേപങ്ങള്‍ വലിയ ലാഭം നല്‍കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. കുടുംബത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ നേടും. ജോലിയില്‍ ആത്മാര്‍ത്ഥമായ പരിശ്രമം പകരംവെക്കാനാകാത്ത വിജയം നല്‍കും. കഠിനാധ്വാനത്തിലൂടെ കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഏകാഗ്രതയോടെ, അലസത വെടിഞ്ഞ് അവസരങ്ങള്‍ മുതലാക്കിയാല്‍ ധനു രാശിക്കാര്‍ക്ക് വ്യക്തിപരമായും സാമ്പത്തികമായും വളര്‍ച്ച നേടാനാകുമെന്ന് തീര്‍ച്ചയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.
കര്‍ക്കിടകം, കന്നി, ധനു രാശികളാണ് ശനി ഉദയത്തിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്.
2025 ഏപ്രില്‍ ആറിനാണ് ശനി മീനം രാശിയില്‍ ഉദിക്കുന്നത്.



Click it and Unblock the Notifications
