Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
30 വര്‍ഷത്തിന് ശേഷം മീനത്തില്‍ ശനി ഉദയം; ദോഷങ്ങള്‍ തീര്‍ന്ന് ഭാഗ്യത്തിലേക്ക് നടന്നുകയറുന്നവര്‍
Saturn Rise 2025: ഫെബ്രുവരി അവസാനത്തോടെ കര്‍മ്മഫലദാതാവും നീതിദേവനുമായ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭം രാശിയില്‍ അസ്തമിക്കാന്‍ പോകുകയാണ്. 12 രാശികളെയും ഗുണകരമായും ദോഷകരമായും ബാധിക്കുന്ന പ്രതിഭാസമാണ് ശനിയുടെ അസ്തമയം. എന്നാല്‍ അതിന് ശേഷം ഏപ്രില്‍ 30-ന് മീനം രാശിയില്‍ ശനി ഉദിക്കും. മാര്‍ച്ച് 29നാണ് രണ്ടരവര്‍ഷത്തിന് ശേഷമുള്ള മഹാശനിമാറ്റം നടക്കുന്നത്. തൊട്ടടുത്ത മാസം 30 വര്‍ഷത്തിന് ശേഷം ശനി മീനത്തില്‍ ഉദിച്ചുയരും.

ശനിമാറ്റം
നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനായ ഗ്രഹമെന്നാണ് ശനി അറിയപ്പെടുന്നത്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹവും ശനിയാണ്. രണ്ടര വര്‍ഷം കൊണ്ട് മാത്രമാണ് ശനി ഒരു രാശിയിലൂടെയുള്ള സഞ്ചാരം പൂര്ത്തിയാക്കുന്നുള്ളു. ഈ ഗതിയില്‍ ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ശനി 30 വര്‍ഷമെടുക്കുന്നു. മീനം രാശിയിലെ സഞ്ചാരം പൂര്‍ത്തിയായാല്‍ ഇനി 2055-ല്‍ മാത്രമാണ് ശനി വീണ്ടും മീനത്തിലെത്തുക. അതുകൊണ്ട് ശനിയുടെ ഓരോ മാറ്റങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ജ്യോതിഷലോകം കാണുന്നത്. ഈ മാറ്റങ്ങള്‍ 12 രാശികളിലും സാരമായ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും സൃഷ്ടിക്കും.
ഫെബ്രുവരി 28-നാണ് കുംഭം രാശിയില്‍ ശനി അസ്തമയം നടക്കുന്നത്. തുടര്‍ന്ന് ഏതാണ്ട് 37 ദിവസത്തോളം ശനി അസ്തമയാവസ്ഥയില് ആയിരിക്കും. പിന്നീട് ഏപ്രില്‍ ആറിന് പുലര്‍ച്ചെ 5.5ന് ശനിയുടെ ഉദയം നടക്കും. ഇതിനിടയില്‍ ശനി മീനം രാശിയിലേക്ക് എത്തുകയും ചെയ്യും. ഉദയത്തിലൂടെ ശനി കൂടുതല്‍ ശക്തനാകുകയും നിരവധി ശുഭഫലങ്ങള്‍ നല്‍കുകയും ചെയ്യും. വിദ്യാഭ്യാസ കാര്യങ്ങളിലും മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തടസ്സങ്ങള്‍ നീങ്ങി അനുകൂലസാഹചര്യം വന്നെത്തും. പല ആഗ്രഹങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസില്‍ നിന്നും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ വേണ്ടിവരും. ധനനേട്ടങ്ങള്‍ ഉണ്ടാകും.
ശനിയുടെ ഉദയത്തോടെ ജീവിതത്തിലെ ഭാഗ്യകാലം ആരംഭിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ശനിയുടെ ഉദയം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ശനി ഉദിക്കുന്നത്. ഇതിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയവും സാഫല്യവും ഉണ്ടാകും. കര്‍മ്മരംഗത്ത് ഏറ്റവും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കും. ചെറിയ രീതിയിലുള്ള ജോലി സമ്മര്‍ദ്ദം അനുഭവപ്പെടുമെങ്കിലും ക്രമേണ ഇത് കുറഞ്ഞുവരും. കുടുംബത്തില്‍ കാലങ്ങളായി തുടരുന്ന ചില പ്രശ്നങ്ങള്‍ അവസാനിക്കും. മാതാപിതാക്കളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധവും കൂടുതല്‍ ഊഷ്മളമാകും. പല ആഗ്രഹങ്ങളും പ്രാപ്തമാക്കാന്‍ സാധിക്കും. ഇക്കാലയളവില്‍ ഉടനീളം ഭാഗ്യം ഒപ്പമുണ്ടാകും. കരിയറില്‍ വലിയ ഉയരങ്ങളില്‍ എത്തിച്ചേരും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ശനിയുടെ ഉദയത്തോടെ ജീവിതത്തില്‍ കരകയറാന്‍ പോകുന്ന മറ്റൊരു രാശി തുലാം രാശിയാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തിന്റെ പല മേഖലകളിലും വിജയവും സാഫല്യവും കൈവരും. എതിരാളികളുടെ മേല്‍ വിജയം നേടാന്‍ സാധിക്കും. കര്‍മ്മരംഗത്ത്, സഹപ്രവര്‍ത്തകരുടെയും മേലുദ്യോദസ്ഥരുടെയും ഇഷ്ടവും പ്രശംസയും പിടിച്ചുപറ്റുകയും ജോലികള്‍ സമയബന്ധിതമായി തീര്‍ക്കുകയും ചെയ്യും. ഇത്രയും കാലത്തെ കഠിനാധ്വാനത്തിനെല്ലാം ഫലം ലഭിക്കുന്ന സമയമാണ് മുന്നിലുള്ളത്. മറ്റ് നേട്ടങ്ങള്‍ക്കൊപ്പം ശമ്പളവര്‍ധനയും ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമ്പാദ്യം വളരും. കോടതി വിഷയങ്ങളില്‍ വിജയമുണ്ടാകും. പാരമ്പര്യ സ്വത്ത് കൈവശം വന്നുചേരും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിശേഷ വിജയമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications