Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മഹാശനിമാറ്റത്തോടൊപ്പം മീനത്തില്‍ ശനി ഉദയവും; സ്വപ്നം കണ്ടത് പോലെ സുഖജീവിതം നേടുന്നവര്‍
Saturn Rise 2025:നീതിയുടെയും ന്യായത്തിന്റെയും ദേവനെനന് അറിയപ്പെടുന്ന ശനി 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മീനം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാറ്റത്തിനൊപ്പം, ശനി മീനത്തിലും ഉദിക്കുകയും ചെയ്യും. ഒമ്പത് ഗ്രഹങ്ങളില്‍ ഏറ്റവും മന്ദഗതിയില്‍ സഞ്ചരിക്കുന്ന ശനി മാര്‍ച്ച് 29-നാണ് സ്വന്തം രാശിയായ കുംഭത്തില്‍ നിന്നും മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. കൂടാതെ, മാര്‍ച്ച് 29-ന് രാവിലെ 10:37-ന്, മീനത്തില്‍ ഉദിക്കുകയും ചെയ്യും. ഈ മഹാശനിമാറ്റത്തിന് മുമ്പ്, ഫെബ്രുവരി 28-ന്, ശനി കുംഭത്തില്‍ അസ്തമിക്കും. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ശനി ദേവന്റെ മീനത്തിലെ ഉദയം ചില രാശികളുടെ ഭാഗ്യോദയം കൂടിയാണ്. ശനിയുടെ ഈ ഉദയത്തില്‍ നിന്ന് ഏതെല്ലാം രാശികള്‍ക്കാണ് ലാഭം ഉണ്ടാകുന്നതെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശനി ഇടവം രാശിയുടെ പതിനൊന്നാം ഭവനത്തിലാണ് ഉദിക്കാന്‍ പോകുന്നത്. ഇത് ഈ രാശിയിലുള്ള വ്യക്തികളെ സ്വാധീനിക്കും. ഈ കാലയളവില്‍ മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകും. കൂടാതെ, ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടും. ഈ സമയത്ത് നിരവധി ശുഭകരമായ സംഭവങ്ങള്‍ കുടുംബത്തില്‍ പ്രതീക്ഷിക്കാം. ഒരു കുടുംബാംഗത്തിന്റെ വിവാഹം നടക്കാനിടയുണ്ട്. ഈ ഘട്ടം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഗുണകരമായിരിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയുടെ പത്താം ഭാവത്തില്‍ ശനി ഉദിക്കുന്നതിനാല്‍, ഇവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഈ ഘട്ടത്തില്‍ ഇവരുടെ ആഗ്രഹപ്രകാരമുള്ള വിജയം ഉണ്ടാകുകയും സമൂഹത്തില്‍ ഇവര്‍ക്ക് കൂടുതല്‍ ബഹുമാനവും അംഗീകാരവും ലഭിക്കുകയും ചെയ്യും. ജീവിതത്തിലെ സുഖനിലവാരങ്ങള് ഉയരും. കൂടാതെ നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് ലഭിക്കാനുള്ള സാധ്യതയുണ്ട്. തടസ്സപ്പെട്ട പദ്ധതികള്‍ക്ക് ശ്രദ്ധേയമായ പുരോഗതി കാണാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ അവരുടെ സംരംഭങ്ങളില്‍ വളര്‍ച്ചയും തുടര്‍ച്ചയായ വലിയ വിജയവും കാണാന്‍ പോകുകയാണ്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയുടെ ആറാം ഭാവത്തില്‍ ശനി ഉദിക്കാന്‍ പോകുന്നു. ഇത് തുലാം രാശിക്കാര്‍ക്ക് സത്ഫലങ്ങള്‍ നല്‍കും. ഇതിലൂടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും പ്രമോഷനുകളും ലഭിക്കും. കൂടാതെ, ഈ സമയത്ത് അന്താരാഷ്ട്ര യാത്രയ്ക്കുള്ള സാധ്യതകളും ഉണ്ട്. തുലാം രാശിക്കാര്‍ക്ക് ഈ മാറ്റത്തോടെ കൂടുതല്‍ ആഡംബരവും സൗകര്യങ്ങളും ഉള്ള ജീവിതം പ്രതീക്ഷിക്കാം. കൂടാതെ, കുറച്ചുകാലമായി നീണ്ടുപോയിരുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും ഈ കാലഘട്ടം അനുകൂലമാണ്.
വൃശ്ചികം
Saturn Rise 2025:
വൃശ്ചികം രാശിയുടെ നിങ്ങളുടെ ആറാാം ഭാവത്തില്‍ ശനി ഉദിക്കാന്‍ പോകുന്നു. ഇത് നിങ്ങളുടെ എല്ലാ പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. എങ്കിലും, എങ്കിലും ചില പ്രയാസങ്ങളും വെല്ലുവിളികളും വരാം. ഈ തടസ്സങ്ങള്‍ക്കിടയിലും, നിങ്ങള്‍ നിങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഫലപ്രദമായി നിറവേറ്റും. കൂടാതെ, നിങ്ങള്‍ക്ക് മേലധികാരികളുമായി ബന്ധം സ്ഥാപിക്കാനും അതില്‍ നിന്ന് നേട്ടമുണ്ടാക്കാനും കഴിയും. ഈ സമയത്ത് നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ദ്ധിക്കാനുമാണ് സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
