Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം!
ഇനി വെറും 5 ദിവസം ശനി മീനത്തില്‍ വക്രഗതിയില്‍: വാഴുന്നവരും വീഴുന്നവരും-12 രാശിക്കും സമ്പൂര്‍ണഫലം
മീനം രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം ആരംഭിക്കാന്‍ പോവുകയാണ്. വെറും അഞ്ച് ദിവസത്തിനുള്ളില്‍ ശനി മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ജൂലൈ 13-നാണ് വക്രഗതിയിലേക്ക് ശനി സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. പൊതുവേ ശനിയെ ദുരിതങ്ങളുടെ ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ ഓരോ മാറ്റവും വളരെയധികം സൂക്ഷ്മതയോടെയാണ് പലരും കണക്കാക്കുന്നത്.
ശനിയുടെ ഉദയവും അസ്തമയും വക്രഗതി സഞ്ചാരവും എല്ലാം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്കുന്നതിനാല് നിങ്ങളുടെ ജീവിതത്തില്‍ ശനിയുടെ ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കണം. ശനിയുടെ മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് ശനിയുടെ വക്രഗതി സഞ്ചാരം. എല്ലാ തരത്തിലും സാമ്പത്തിക മികവ് തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. പലപ്പോഴും ആവേശകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു ശനിയുടെ വക്രഗതിയില്‍. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതാണ്. പല കാര്യങ്ങളിലും ജാഗ്രതയോടെ വേണം തീരുമാനം എടുക്കുന്നതിന്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കരിയറിലും മറ്റും മാറ്റങ്ങള്‍ വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു ഈ സമയം. എന്നാല്‍ ശനി പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ധാരണപ്പിശകുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജോലിയുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും അധികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള പ്രതിസന്ധികള്‍ സംഭവിക്കുന്നു. വൈകാരിക മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കടവും പരാധീനതകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വൈകാരികമായ പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായി മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പങ്കാളിത്തത്തോടെ ചെയ്യുന്ന പല കാര്യങ്ങളും മികച്ചതായി മാറുന്നു. ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ജോലിയുടെ ദിനചര്യകളില്‍ മാറ്റം സംഭവിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് സാധിക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. സ്വന്തമായി തുടങ്ങുന്ന കാര്യങ്ങള്‍ക്കെല്ലാം പലപ്പോഴും പ്രശ്നങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
വൃശ്ചികം
പ്രണയ ബന്ധങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളിലും കാലതാമസം നേരിടേണ്ടി വരുന്നു. ശനിയുടെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വീടുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മികച്ച സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് സഹോദരന്മാരുടെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ആശയവിനിമയ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. പ്രധാനപ്പെട്ട പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ആത്മാഭിമാനത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വരുമാനത്തില്‍ കാലതാമസം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം പലപ്പോഴും അമിതമായി വിമര്‍ശിക്കപ്പെടുന്നു. ചിന്തിച്ച് വേണം ഓരോ കാര്യത്തിനും ഇടപെടുന്നത്. അത് മാത്രമല്ല നിങ്ങളുടെ ലക്ഷ്യങ്ങളെകുറിച്ച് വളരെയധികം ബോധവാന്മാരായിരിക്കണം. ഓരോ കാര്യവും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി പ്രശ്നത്തിലായിരിക്കും.



Click it and Unblock the Notifications