Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
4 ദിവസത്തിനുള്ളില്‍ ശനി കണ്ണ് തുറക്കും: വക്രഗതിയില്‍ സൃഷ്ടിക്കും ധനരാജയോഗം, 3 രാശിക്ക് നെറുകയില്‍ ഭാഗ്യം
ശനിയുടെ ഓരോ മാറ്റവും ഓരോ തരത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും അനുകൂലമെങ്കില്‍ ചിലപ്പോള്‍ അത് പ്രതികൂലമായിരിക്കും. എന്നാല്‍ എത്രത്തോളം ഇത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ് ശ്രദ്ധേയം. ജൂലൈ 130ന് ശനി അതിന്റെ വക്രഗതി സഞ്ചാരം മീനം രാശിയില്‍ ആരംഭിക്കുന്നു. ഇതിന്റെ ഫലമായി ഗുണഫലങ്ങളുംദോഷഫലങ്ങളും അനുഭവിക്കേണ്ടി വരുന്നു. ശനിയുടെ മാറ്റം പക്ഷേ ധനപരമായ മാറ്റങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്.
വക്രഗതിയിലുള്ള സഞ്ചാരം പൊതുവേ ദോഷഫലങ്ങള്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ശനിയുടെ ഈ മാറ്റം 12- രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു. ധനരാജയോഗമാണ് ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്നത്. പലപ്പോഴും ഈ 3 രാശിക്കാരുടേയും ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങളാണ് ശനി നല്‍കുന്നത്. പലപ്പോഴും അത് എതൊക്കെ രാശിക്കാരാണ് എന്തൊക്കെയാണ് കാത്തിരിക്കുന്ന ഭാഗ്യ ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍
ഒരു ഗ്രഹം എപ്പോഴും വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ അത് അതിന്റെ എതിര്‍ദിശയിലൂടെയാണ് കടന്ന് പോവുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അതല്ല. വാസ്തവത്തില്‍ ആ ഗ്രഹം അതിന്റെ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ വക്രഗതിയില്‍ സഞ്ചരിക്കുന്ന ആ ഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത് വരുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നതായി തോന്നുന്നത്. ശനി വര്‍ഷത്തില്‍ 138 ദിവസത്തോളം വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഈ മാറ്റം ധനരാജയോഗം നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മീനം രാശി
ഇപ്പോള്‍ മീനത്തില്‍ സ്ഥിതി ചെയ്യുന്ന ശനി 13-നാണ് അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. അതിന്റെ ഫലമായി ഈ രാശിയില്‍ ശനി അതിന്റെ ഏഴരശനിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇവര്‍ക്ക് പക്ഷേ വക്രഗതി സഞ്ചാരം നല്കുന്ന ഗുണാനുഭവങ്ങള്‍ ഏഴരശനിയുടെ ദോഷത്തെ ഇല്ലാതാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും മാനസികാരോഗ്യം മികച്ച് നില്ക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ തീരുമാനം എടുക്കുന്നതിനുള്ള കഴിവും നിങ്ങള്‍ക്കുണ്ടാവുന്നു. നാലാമത്തെ ഭാവത്തിലാണ് ഈ സമയം ശനി സ്ഥിതി ചെയ്യുന്നത്. കരിയറില്‍ മികച്ച ജോലി ലഭിക്കുകയും ബിസിനസില്‍ ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. അത് കൂടാതെ ആത്മീയമായി കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്കും ശനിയുടെ വക്രഗതി സഞ്ചാരം ധാരാളം അനുകൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ഇവരുടെ മൂന്നാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. അത് ഈ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നല്കുന്നു. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അതോടൊപ്പം തന്നെ ആരോഗ്യത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ പിന്തുണ ഏത് പ്രതിസന്ധി ഘട്ടത്തിലും നിങ്ങളുടെ കൂടെയുണ്ടാവുന്നു. കൂടാതെ വിദേശ യാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ച സമയത്തിലൂടെയാണ് അവര്‍ കടന്ന് പോവുന്നത്. അപ്രതീക്ഷിതമായി ഇവരെ തേടി ധനലാഭം എത്തുന്നു.
വൃശ്ചികം രാശി
ശനിയുടെ വക്രഗതി സഞ്ചാരം ധനരാജയോഗം വൃശ്ചികം രാശിക്കാരിലും സൃഷ്ടിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. വിദേശ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അതിന് ഏറ്റവും അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല.



Click it and Unblock the Notifications
