Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
ശനിയുടെ വക്രദൃഷ്ടിയില്‍ രക്ഷയില്ല, അഞ്ച് രാശികള്‍ക്ക് തീരാദുരിതം വക്രഗതിക്കാലം
വേദ ജ്യോതിഷത്തിലെ ഏറ്റവും ശക്തിയുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ദുരിതഫലങ്ങള്‍ നല്‍കുന്നതിലും മുമ്പിലാണ് ശനീശ്വരന്. മകരം, കുംഭം രാശികളുടെ അധിപനായ ശനി കര്‍മ്മഫലദാതാവും ഗ്രഹങ്ങളിലെ ന്യായാധിപനുമൊക്കെയാണ്. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചുള്ള ഫലങ്ങളേ ശനി നല്‍കുകയുള്ളു. അത് നന്മയായാലും തിന്മയായാലും. മുജന്മത്തിലെ കര്മ്മഫലങ്ങള്ക്കുള്ള ശിക്ഷയും നന്മയുമാണ് ഈ ജന്മത്തില് ശനി നല്‍കുക എന്നാണ് വിശ്വാസം.

ശനിയുടെ വക്രഗതിക്കാലം
ജൂണ്‍ 29 മുതല്‍ ശനി കുംഭം രാശിയില്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. നവംബര്‍ 15 വരെ ഈ ഗ്രഹം ഇതേ ഗതിയിലാണ് സഞ്ചരിക്കുക. ശനിയുടെ വക്രഗതിക്കാലത്ത് ഒരുപാട് പോസിറ്റീവ് ആയ കാര്യങ്ങള്‍ ചിലയാളുകളുടെ ജീവിതത്തില്‍ സംഭവിക്കും. പക്ഷേ ഗ്രഹനിലയില്‍ ശനിയുടെ സ്ഥാനം അനുസരിച്ച് അതില്‍ മാറ്റമുണ്ടാകും. ചിലയാളുകള്‍ക്ക് വക്രഗതി കാലത്ത് ശനി ദുരിതങ്ങളും നല്‍കാറുണ്ട്. ശനിയുടെ ഈ വക്രഗതിക്കാലത്ത് ജീവിതത്തില്‍ ദുരിതക്കയത്തില്‍ വീഴുന്നവരും വളരെ ജാഗ്രതയോടെ ഇരിക്കേണ്ടവരും ആരെല്ലാമാണെന്ന് നോക്കാം.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ ശനിയുടെ വക്രഗതിക്കാലത്ത് അസ്വസ്ഥരായിരിക്കും. ഇവര്‍ക്ക് സാമ്പത്തികമായി ചില നഷ്ടങ്ങള്‍ സംഭവിക്കും. ജോലി പോകാനുള്ള സാധ്യതകള്‍ ഉണ്ട്. ആരോഗ്യകാര്യത്തിലും ഇവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. അകാരണമായ ക്ഷീണവും ഊര്‍ജ്ജക്കുറവും ഇവര്‍ക്ക് അനുഭവപ്പെടാം. ഉദരസംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും പ്രതീക്ഷിക്കുന്നവര്‍ അമിത പ്രതീക്ഷ വെച്ചുപുലര്‍ത്താതിരിക്കുക. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കുക. വാക്കുകള്‍ മറ്റുള്ളവരെ മുറിവേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് കുടുംബാംഗങ്ങളെ. ഇതുമൂലം കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിയുടെ അധിപനായ ഗ്രഹം ചൊവ്വയാണ്. ഇവര്‍ക്ക് വക്രഗതിയുടെ കാലത്ത് കുടുംബത്തില്‍ പല പ്രശ്നങ്ങളും അനുഭവപ്പെടും. സ്വത്ത് തര്‍ക്കം ഉണ്ടാകാനിടയുണ്ട്. മാനസികമായി പല പ്രശ്നങ്ങളും അനുഭവിക്കേണ്ടിവരും. ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരാശയും ഈ കാലയളവില്‍ അനുഭവപ്പെടാം. സഹോദരങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ പ്രശ്നങ്ങളും പണത്തിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും ടെന്‍ഷന്‍ ഇടയാക്കും.
മകരം
ശനി തന്നെയാണ് മകരം രാശിയുടെ അധിപന്. ഇവര്‍ക്ക് ഈ കാലയളവില്‍ കരിയറില്‍ ചില പുനര്‍ചിന്തനങ്ങള്‍ വേണ്ടതായി വരും. പ്രത്യേകിച്ച് നേട്ടങ്ങള്‍ ഇല്ലാത്ത ജോലിക്കോ ബിസിനസിനോ വേണ്ടി കഠിനാധ്വനം ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കുക. ചില സൗഹൃദങ്ങളും ഈ കാലയളവില്‍ ഉപേക്ഷിക്കേണ്ടതായി വരും. ഈ സമയത്ത് പ്രണയബന്ധങ്ങളില്‍ പെടുന്നത് നല്ലതല്ല. കാരണം അതില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്.
മേടം
മേടം രാശിയുടെ അധിപന് ചൊവ്വയാണ്. ശനിയുടെ വക്രഗതിക്കാലത്ത് മേചം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. ഈ സമയത്ത് പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ നടത്തുന്നത് ഉചിതമല്ല. അത് സാമ്പത്തികനഷ്ടത്തിനും നിരാശയ്ക്കും വഴിവെച്ചേക്കും.
കര്‍ക്കടകം
ചന്ദ്രന് അധിപനായ കര്‍ക്കടകം രാശിക്കാരും ശനിയാല്‍ വെള്ളം കുടിക്കുന്ന കാലമാണിത്. അമിതചിന്ത, മാനസികമായ പ്രശ്നങ്ങള്‍ എന്നിവ ഇക്കാലയളവില്‍ ഉണ്ടാകാം. ഈ സമയത്ത് ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് ഉചിതമല്ല. ജോലിമാറ്റങ്ങള്‍ സുസ്ഥിരമാകില്ല. ധ്യാനം, യോഗ പോലുള്ളവ പരിശിലീക്കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം നിരാശയും ഒന്നിനും കൊള്ളിലെന്ന സ്വയം ചിന്തയും വന്നുമൂടാനിടയുണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications