Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനിയുടെ വക്രഗതി ; കുംഭത്തിലെ ശനി നവംബര്‍ 15 വരെ വട്ടം ചുറ്റിക്കും നാളുകാര്‍
ശനിയുടെ രാശിമാറ്റത്തില്‍ വക്രഗതി സഞ്ചാരം വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ജൂണ്‍ 29-നാണ് ശനി അതിന്റെ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. നവംബര്‍ 15 വരെ ശനിയുടെ വക്രഗതി സഞ്ചാരം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ വ്യതിചലനം പലപ്പോഴും ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ദോഷങ്ങള്‍ നല്കുന്നു. പലപ്പോഴും ശനിയുടെ വക്രഗതി സഞ്ചാരം എപ്പോഴും ദോഷകരമായ ഫലങ്ങള്‍ നല്കുന്നു.
കുടുംബത്തിലും ദാമ്പത്യത്തിലും ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ ശനിയുടെ വക്രഗതി നിമിത്തം ഉണ്ടാവുന്നതാണ്. തൊഴില്‍ മാറ്റങ്ങളും നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കുടുംബത്തിലെ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നിങ്ങളെ വട്ടം ചുറ്റിക്കുന്നു. ചില നക്ഷത്രക്കാര്‍ക്ക് ശനിയുടെ ദശാകാലം അശുഭകരമായി മാറുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്നവര്‍ക്ക് ശനി അവരുടെ ഒന്‍പതാം ഭാവത്തിലാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെങ്കിലും അത് പലപ്പോഴും ദോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ മോശം ഫലങ്ങള്‍ ഉണ്ടാവുന്നതിനും പ്രശസ്തി നഷ്ടപ്പെടുന്നതിനും ഉള്ള സാധ്യതയുണ്ട്. ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെല്ലാം അവസാനം കുറിക്കുന്ന ഒരു സമയമാണ് ശനിയുടെ വക്രഗതി സഞ്ചാരം. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട രഹസ്യം ആരോടും പറയരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിതീവ്രമായ നഷ്ടം ഇവര്‍ക്ക് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വിവേകം വളരെ അത്യാവശ്യമാണ്.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്നവര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇവരില്‍ ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ജോലി മാറാന്‍ ആലോചിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ ബന്ധത്തില്‍ ഉണ്ടാവുന്നു. സെന്‍സിറ്റീവ് ആയ കാര്യങ്ങള്‍ മാത്രം നിങ്ങളെ പിന്തുടര്ന്ന് കൊണ്ടേ ഇരിക്കുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് വക്രഗതിയില്‍ ശനി സഞ്ചരിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിയമപരമായ പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ജോലി സ്ഥലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇതെല്ലാം തന്നെ ജാഗ്രത പാലിക്കേണ്ടി വരുന്ന അവസ്ഥയാണ്. എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരുന്നു. കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കുന്നു. വിഷാദം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ് എന്നതാണ്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ പലപ്പോഴും പന്ത്രണ്ടാം ഭാവത്തിലാണ് വക്രഗതി സഞ്ചാരം വരുന്നത്. പണം ചിലവഴിക്കുന്ന കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഉണ്ടാവുന്നില്ല. ഇത് നിങ്ങളെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ഔദ്യോഗിക ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ജോലി നഷ്ടപ്പെടുന്നതിന് വരെയുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ സമയവും വളരെയധികം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായുള്ള സൗഹൃദം അത്ര നല്ല അവസ്ഥയിലായിരിക്കുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
