ശനി വക്രത്തില്‍: അപൂര്‍വ്വമാറ്റം ശനിക്ക്, 27-ല്‍ 20 നാളിനും അതിഗംഭീര യോഗം

ശനിയുടെ വക്രഗതി സഞ്ചാരത്തോട് അനുബന്ധിച്ച് ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മന്ദഗതിയിലുള്ള ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. നവംബര്‍ 15 വരെ ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നു. ശനി രണ്ടര വര്‍ഷമാണ് ശനി ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ ജൂണ്‍ 30-ന് സംഭവിച്ച വക്രഗതി മാറ്റങ്ങള്‍ പലപ്പോഴും 27 നക്ഷത്രക്കാര്‍ക്ക് ചില മാറ്റങ്ങള്‍ നല്‍കുന്നു. ചില നക്ഷത്രക്കാരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ശനിയുടെ വക്രഗതി 27 നക്ഷത്രക്കാരെ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

Saturn Retrograde

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പലപ്പോഴും സന്തോഷാനുഭവങ്ങള്‍ നല്‍കുന്നു. മാത്രമല്ല കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ നല്‍കുന്നു.. സന്തോഷകരമായ കുടുംബ ജീവിതത്തിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്നവര്‍ക്ക് പലപ്പോഴും കണ്ടകശനിയാണ് ബാധിക്കുന്നത്. പല പ്രയാസങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. ഓരോ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയുണ്ടാവുന്നു. ബിസിനസിലെ മാറ്റങ്ങള്‍ പലപ്പോഴും ദോഷകരമായി മാറുന്നു. ബിസിനസിലെ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ കൂടതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. പലപ്പോഴും കടബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശത്രുശല്യം കുറയുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എട്ടാം ഭാവത്തില്‍ ശനി പ്രവേശിക്കുന്നത് വഴി നല്ല ഫലങ്ങള്‍ ലഭിക്കുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികം ശക്തമായിരിക്കും.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് ശനിയുടെ വക്രഗതി സഞ്ചാരം സഹായിക്കുന്നു. ശത്രുശല്യം കുറയുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വീട് മാറി താമസിക്കുന്നതിനുള്ള യോഗം കാണുന്നു.

കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രയാസം നേരിടുന്ന സമയാണ്. എങ്കിലും ശനിയുടെ വക്രഗതി സഞ്ചാരം അധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ല. പലപ്പോഴും സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നു. പക്ഷേ അതില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വീടിന്റെ അറ്റകുറ്റ പണികള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് എത്തുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമല്ലാത്ത ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും തടസ്സപ്പെട്ട് കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ചിലവുകള്‍ എല്ലാം തന്നെ നിയന്ത്രണാതീതമാവുന്നു. കടങ്ങള്‍ എല്ലാം തന്നെ വീട്ടുന്നതിനും അവക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ ജോലിയാണ് ശനി വക്രഗതി നല്‍കുന്നത്. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വീട് പണി പെട്ടെന്ന് നടക്കുന്നു. അപ്രതീക്ഷിതമായ ധനാഗമം നിങ്ങളെ തേടി എത്തുന്നു. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏഴരശനിയാണ് ഫലം ലഭിക്കുന്നത്. ശമ്പള വര്‍ദ്ധനവിലേക്ക് നിങ്ങള്‍ എത്തുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സഹായം പല കോണില്‍ നിന്നും ലഭിക്കുന്നു.

കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ച ശനിയുടെ വക്രഗതി സഞ്ചാരം വഴി ലഭിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന വസ്തുക്കളെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ പല കാര്യത്തിലും സംഭവിക്കും.

മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏഴരശനിയാണ് ഫലത്തില്‍ വരുന്നത്. എങ്കിലും ഇവര്‍ക്ക് ശനിയുടെ വക്രഗതി ഗുണഫലങ്ങള്‍ നല്‍കുന്നു. ഏത് പ്രശ്‌നത്തേയും തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സന്തോഷത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, July 2, 2024, 17:37 [IST]
X
Desktop Bottom Promotion