വക്രഗതിയില്‍ വട്ടം കറക്കും ശനി: 12 രാശിക്കും വരാനിരിക്കുന്നത് ഗുണമോ ദോഷമോ, സമ്പൂര്‍ണഫലം

Shani Retrograde 2025: ശനിയുടെ വക്രഗതി സഞ്ചാരത്തിന് അടുത്ത മാസം തുടക്കമാവുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സൗരയൂഥത്തിലെ മനുഷ്യരുടെ എല്ലാം ജീവിതത്തെ സ്വാധീനിക്കുന്ന ഗ്രഹമാണ് ശനി. കര്‍മ്മത്തിന്റെ ഫലം നല്‍കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ടു വരുന്നു.

30 വര്‍ഷത്തിനുശേഷം ശനി വ്യാഴത്തിന്റെ രാശിയിലേക്ക് അതായത് മീനം രാശിയിലേക്ക് മാറുകയാണ്. ഇത് ചില രാശിക്കാരില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. ശനി മാര്‍ച്ച് 29-ന് മീനം രാശിയിലേക്ക് പ്രവേശിച്ചു. എന്നാല്‍ ജൂലൈ മാസത്തില്‍ ശനി അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. എന്നാല്‍ ഇതിന്റെ ഫലമായി എത്രത്തോളം മാറ്റങ്ങള്‍ 12 രാശിക്കാരിലും ഉണ്ടാവുന്നു എന്ന് നോക്കാം.

Saturn Retrograde 2025

മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം വളരെയധികം നേട്ടങ്ങള്‍ നല്‍കും. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടവും വരുമാന വര്‍ദ്ധനവും തേടി എത്തുന്നു. എപ്പോഴും പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുന്നതിന് യോഗം കാണുന്നു. കൂടാതെ ഈ സമയത്ത് നിങ്ങളുടെ പണം എവിടെയെങ്കിലും കാര്യത്തില്‍ നിക്ഷേപിച്ചാല്‍, പല തരത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.

ഇടവം
തൊഴില്‍ മാറ്റത്തിനുള്ള സാധ്യത ശനിയുടെ വക്രഗതി സഞ്ചാരത്തിലൂടെ ലഭിക്കുന്നു. പലപ്പോഴും നല്ല ശമ്പളത്തില്‍ നല്ല മാറ്റം തേടി എത്തും. കൂടാതെ അവരുടെ കരിയറിലെ പത്താം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതിനാല്‍ അത്ഭുതകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരും. നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുന്ന വ്യക്തിയെങ്കില്‍ നിങ്ങളുടെ കരിയര്‍ ആരംഭിക്കാന്‍ കഴിയുന്ന സമയമാണിത്. വരാന്‍ പോവുന്ന നാളുകള്‍ നല്ല കാലമാണ് എന്നതാണ് സത്യം. ആരംഭിക്കുന്നതെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം പല വിധത്തിലാണ് ഭാഗ്യം കൊണ്ട് വരുന്നത്. സാമ്പത്തികമായി അനുകൂലമായ ഭാഗ്യം തേടി എത്തുന്നു. കൂടാതെ ജോലിയ്‌ക്കോ ബിസിനസ്സിനോ വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലമാണ് ഉണ്ടാവുന്നത്. സാമ്പത്തിക ലാഭം ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളും ഉണ്ട്. നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാധിക്കുന്നു. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാന്‍ നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയമാണ് എ്ന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല എടുക്കുന്ന തീരുമാനങ്ങള്‍ ആലോചിച്ച് മാത്രം എടുക്കുക. കുടുംബത്തില്‍ പല വിധത്തില്‍ വഴക്കുകള്‍ ഉണ്ടാകും, നിങ്ങള്‍ക്ക് നിരവധി തടസ്സങ്ങള്‍ പലപ്പോഴും നേരിടേണ്ടി വരാം. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രതികൂലമായി ബാധിച്ചേക്കാം. ജോലിയില്‍ പലവിധ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ സംഭവിക്കുന്നു. അതെല്ലാം തന്നെ പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. ശനിയുടെ വക്രഗതി സഞ്ചാരം ഓരോമിനിറ്റിലും അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ നിങ്ങളുടെ കരിയറില്‍ വിജയം തേടി എത്തുന്നു. അത് മാത്രമല്ല പുതിയ ജോലി വാഗ്ദാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സംബന്ധമായ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങിയാല്‍ കുടുംബത്തില്‍ ആശ്വാസം ലഭിക്കാം. നിക്ഷേപിക്കാനുള്ള സമയമാണ് വരാന്‍ ഇരിക്കുന്നത്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം തൊഴില്‍, സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ ബിസിനസ്സിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം, നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണം സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. ശനിയുടെ നക്ഷത്രമാറ്റം മൂലം കന്നി രാശിക്കാര്‍ ഈ സമയം വളരെയധികം ശ്രദ്ധിക്കണം. പല കാര്യങ്ങള്‍ കൊണ്ട് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. കുടുംബവുമായി അഭിപ്രായവ്യത്യാസമുണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

Saturn Retrograde 2025

തുലാം
ശനി ദേവന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ കരിയറില്‍ ശുഭകരമായ ഫലങ്ങള്‍ വക്രഗതി സഞ്ചാരത്തിലൂടെ ലഭിക്കും. ഈ സമയം മംഗളകരമായി മാറുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടാതെ ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത വളരെ കൂടുതലാണ്. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നിങ്ങലെ തേടി എത്തുന്നു. കൂടാതെ പല കാര്യങ്ങളില്‍ ഉപദേശം ലഭിക്കുന്നു. പല ജോലികളും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം
ശനിയുടെ വക്രഗതി സഞ്ചാരം നിങ്ങളില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനം, സ്വത്ത് തുടങ്ങിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വക്രഗതി സഞ്ചാരത്തിലൂടെ നിങ്ങളുടെ നല്ല ദിനങ്ങള്‍ ആരംഭിച്ചു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശനിദേവന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അംഗീകാരവും ബഹുമാനവും ലഭിക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ശനിയുടെ വക്രഗതി സഞ്ചാരം ലഭിക്കുന്നത്. അത് പലപ്പോഴും നിങ്ങളില്‍ പരിശ്രമം, ശ്രദ്ധ, സ്ഥിരോത്സാഹം, ഇച്ഛാശക്തി എന്നിവയില്‍ മാറ്റം വരുത്തുന്നു. കൂടാതെ ജോലിയിലും ബിസിനസ്സിലും കൂടുതല്‍ ശ്രദ്ധിക്കുന്നതിനും യോഗം കാണുന്നു. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ മാറ്റം വരുന്നു. ആരോഗ്യം നിസ്സാരമല്ല. ബിസിനസ്സ് യാത്രകള്‍ നിങ്ങള്‍ക്ക് ഗുണം നല്‍കുന്ന തരത്തിലായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

മകരം
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും സമ്പാദ്യവും മെച്ചപ്പെടുന്നതിന് പലപ്പോഴും വക്രഗതി സഞ്ചാരം ഒരു കാരണമാകുന്നു. നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. കൂടാതെ പല കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ കുടുംബത്തിലെ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നതിനുള്ള യോഗം കാണുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ മാനസിക-ശാരീരിക പിരിമുറുക്കം ഇരട്ടിയാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. ജോലിയില്‍ മികവ് പുലര്ത്തുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഈ വക്രഗതി സഞ്ചാരത്തിലൂടെ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചേക്കാം. കൂടാതെ കരിയറിനെ കുറിച്ച് ആലോചിച്ച് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. പലപ്പോഴും പണമിടപാടുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടം നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിയേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. അത് നിങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion