Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വക്രഗതിയിലുള്ള ശനിയുടെ സഞ്ചാരം ഗുണകരമാകില്ല, ചില രാശികള്‍ക്ക് ഈ രോഗങ്ങള്‍ക്ക് സാധ്യത
വേദ ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളില്‍ എല്ലാ ഗ്രഹങ്ങളും മനുഷ്യജീവിതങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. എങ്കിലും ജീവിതത്തിന്റെ പല മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ചില ഗ്രഹങ്ങളുണ്ട്. ഉദാഹരണത്തിന് ശുക്രന്റെ അനുഗ്രഹമുണ്ടെങ്കില്‍ സുഖജീവിതം നയിക്കാമെന്നും ബുധന്റെ അനുഗ്രഹമുള്ളവര്‍ക്ക് ബുദ്ധികൂര്‍മ്മതയും മികച്ച ആശയവിനിമയ ശേഷിയും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ മനുഷ്യജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ അനുഗ്രഹം ഇല്ലാതെ വന്നാല്‍ ജീവിതത്തില്‍ പല ദുരിതങ്ങളും അനുഭവിക്കേണ്ടതായി വരും.

ശനിയുടെ സ്വാധീനം
ജീവിതത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ശനി. ശനിയുടെ നേര്ഗതിയിലുള്ള ചലനവും വക്രഗതിയിലുള്ള ചലനവും പലതരത്തിലുള്ള ഫലങ്ങള്‍ നല്കുന്നു. ഈ കാലയളവില്‍ ചില രാശികള്‍ക്ക് ഉയര്‍ച്ചയും മറ്റുചില രാശികള്‍ക്ക് പതനവും ഉണ്ടാകുന്നു. ഈ മാസം ശനി കുംഭം രാശിയില്‍ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കുകയാണ്. ഇത് ആളുകളുടെ ആരോഗ്യത്തില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കും.
ജൂണ്‍ 29 രാത്രി 11.40നാണ് ശനി വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങുന്നത്. ശനിയുടെ ഈ സഞ്ചാരമാറ്റം വിവിധ രാശികളുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുക എന്ന് നോക്കാം.
ആരോഗ്യം മികച്ചതാകുന്ന രാശി
മേടം: മേടം രാശിയുടെ പത്ത്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശനി. രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ മേടം രാശിയില്‍ ജനിച്ചവരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. അതേസമയം ജലദോഷം, ചുമ പോലുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ആരോഗ്യം ശ്രദ്ധിക്കേണ്ട രാശികള്‍
മീനം: മീനം രാശിയുടെ പതിനൊന്ന്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശനി. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങുന്നത്. ഈ കാലയളവില്‍ മീനം രാശിക്കാര്‍ക്ക് കാലില്‍ വേദന, മരവിപ്പ് എന്നിവ അനുഭവപ്പെടാം.
മകരം: മകരം രാശിയുടെ പ്രഥമഭാവത്തിന്റെയും രണ്ടാം ഭാവത്തിന്റെയും അധിപനാണ് ശനി. ഇവിടെ രണ്ടാം ഭാവത്തിലാണ് ശനി വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങുന്നത്. ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് നേത്രസംബന്ധമായ രോഗങ്ങളോ അസുഖങ്ങളോ വരാനിടയുണ്ട്.
കുംഭം: കുംഭം രാശി ശനിയുടെ സ്വന്തം രാശിയാണ്. ഈ രാശിയുടെ ഒന്ന്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന് കൂടിയാണ് ശനി. ഒന്നാം ഭാവത്തിലാണ് ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങുന്നത്. ഈ കാലയളവില്‍ കുംഭം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇവര്‍ക്ക് ഉദരരോഗങ്ങളോ ദഹനസംബന്ധമായ പ്രശ്നങ്ങളോ ഉണ്ടാകാന്‍ ഇടയുണ്ട്.
ധനു: ധനു രാശിയുടെ രണ്ട്, മൂന്ന് ഭാവങ്ങളുടെ അധിപനാണ് ശനി. മൂന്നാം ഭാവത്തിലാണ് ഇവിടെ ശനി വക്രഗതിയില്‍ സഞ്ചരിക്കാനിരിക്കുന്നത്. ഇതുമൂലം ധനു രാശിക്കാര്‍ക്ക് ചുമ, ജലദോഷം പോലുള്ള നേരിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. പൊതുവേ പ്രതിരോധശേഷി കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക.
വൃശ്ചികം: വൃശ്ചികം രാശിയുടെ മൂന്ന്, നാല് ഭാവങ്ങളുടെ അധിപനാണ് ശനി. ഇവിടെ നാലാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ വണ്ടി ഓടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കാരണം ഇവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാലുകളില്‍ നീരോ ഉളുക്കോ ഉണ്ടാകാം.
മിഥുനം: മിഥുനം രാശിയുടെ എട്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശനി. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശനി വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കുന്നത്. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് കാലുവേദന അനുഭവപ്പെടാം.
കര്‍ക്കിടകം: കര്‍ക്കിടകം രാശിയുടെ ഏഴ്, എട്ട് ഭാവങ്ങളുടെ അധിപനാണ് ശനി. എട്ടാം ഭാവത്തിലാണ് ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം നടക്കുക. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ കാലുവേദന അനുഭവപ്പെടാം. ഈ കാലയളവില്‍ ഇവരുടെ പ്രതിരോധശേഷി കുറയാനും സാധ്യതയുണ്ട്.
കന്നി: കന്നി രാശിയുടെ അഞ്ച്. ആറ് ഭാവങ്ങളുടെ അധിപനാണ് ശനി. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചാരം തുടങ്ങുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കന്നി രാശിക്കാര്‍ മരുന്നുകള്‍ കഴിക്കേണ്ടതായി വരും. ആരോഗ്യകാര്യത്തില്‍ കരുതലുള്ളവരായിരിക്കണം.
തുലാം: തുലാം രാശിയുടെ നാല്, അഞ്ച് ഭാവങ്ങളുടെ അധിപനാണ് ശനി. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ആരോഗ്യപരിചരണത്തിനും ചികിത്സയ്ക്കുമായി ഈ കാലയളവില്‍ തുലാം രാശിക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരും. ഇവരുടെ കുട്ടികള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.
ചിങ്ങം: ചിങ്ങം രാശിയുടെ ആറ്, ഏഴ് ഭാവങ്ങളുടെ അധിപനാണ് ശനി. ഏഴാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ ചിങ്ങം രാശിക്കാര്‍ക്ക് മുട്ടുവേദന അനുഭവപ്പെടാം.
ഇടവം: ഇടവം രാശിയുടെ ഒമ്പത്, പത്ത് ഭാവങ്ങളുടെ അധിപനാണ് ശനി. ഇവരുടെ പത്താം ഭാവത്തിലാണ് ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങുന്നത്. ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് നേത്രാരോഗ്യപ്രശ്നങ്ങള് ഉണ്ടാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
