Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ശനിയുടെ വക്രഗതി സഞ്ചാരം; 139 ദിവസം സമ്പന്ന ജീവിതം, രാജയോഗഫലം തേടിവരുന്ന രാശി
Saturn Retrograde 2024: ജ്യോതിഷത്തില് ശനിദേവനെ നീതിയും കര്മ്മഫലവും നല്കുന്നവനായി കണക്കാക്കപ്പെടുന്നു. ശനിയുടെ സ്ഥാനമാറ്റം എല്ലാ രാശിക്കാരെയും ഏതെങ്കിലും വിധത്തില് ബാധിക്കും. ജ്യോതിഷ പ്രകാരം, 2024 ജൂണ് 29ന് ശനി കുംഭ രാശിയില് വക്രഗതിയില് നീങ്ങിത്തുടങ്ങും. ജൂണ് 29 ന് പുലര്ച്ചെ 12:35ന് ശനി ദേവന് വക്രഗതിയില് പ്രവേശിക്കുകയും 2024 നവംബര് 15 വരെ വക്രഗതിയില് തുടരുകയും ചെയ്യും.
അത്തരമൊരു സാഹചര്യത്തില്, ശനിയുടെ ഈ വിപരീത ചലനം പല രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും. ശനി അതിന്റെ മൂലത്രികോണ രാശിയായ കുംഭത്തില് സഞ്ചരിക്കുന്നത് 139 ദിവസക്കാലം പല രാശികള്ക്കും ലാഭത്തിനും പുരോഗതിക്കും അവസരമൊരുക്കും. അടുത്ത വര്ഷം കുംഭം രാശിയില് നിന്ന് ശനി മീനരാശിയിലേക്ക് പ്രവേശിക്കും. ജൂണ് മുതലുള്ള ശനിയുടെ പ്രതിലോമസഞ്ചാരത്തിന്റെ ഗുണം ലഭിക്കുന്ന ഭാഗ്യ രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശനി വക്രഗതിയില് നില്ക്കുന്നതിനാല് മേടം രാശിക്കാരുടെ ജീവിതത്തില് ഭൗതിക സന്തോഷം വര്ദ്ധിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങള്ക്ക് വിജയം ലഭിക്കും. കരിയറിലും ബിസിനസ്സിലും നിങ്ങള്ക്ക് സാമ്പത്തിക വിജയം ലഭിക്കും, നിങ്ങളുടെ എല്ലാ പ്രവര്ത്തന പദ്ധതികളും ഈ സമയം വിജയം കാണും. നിങ്ങള്ക്ക് ജോലിസ്ഥലത്ത് പ്രമോഷന് ലഭിക്കാന് സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്ക്ക് ഒരു നല്ല വാര്ത്ത ലഭിച്ചേക്കാം. നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം നല്ലരീതിയില് നിലനില്ക്കും. കുടുംബത്തില് ചില നല്ല വാര്ത്തകള് വന്നുചേരും.
ഇടവം
ഇടവം രാശിയിലുള്ള ആളുകള്ക്ക് ശനിയുടെ വക്രഗതി സഞ്ചാരം നിങ്ങള്ക്ക് ബിസിനസ്സില് വിജയം നല്കുമെന്ന് കണക്കാക്കുന്നു. കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. അടുത്തിടെ എന്തെങ്കിലും സര്ക്കാര് ജോലിക്കായി പരീക്ഷ എഴുതിയവര്ക്ക് നല്ല വാര്ത്തകള് ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് സംബന്ധമായ സ്കീമുകളില് പണം സമ്പാദിക്കാനുള്ള അവസരങ്ങള് നിങ്ങള്ക്ക് ലഭിക്കും. സമൂഹത്തില് നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കും.
മകരം
മകരം രാശിക്കാര്ക്ക് അവരുടെ കരിയറില് ശുഭകരമായ ഫലങ്ങള് ലഭിക്കും. നിങ്ങളുടെ എല്ലാ പദ്ധതികളും ഈ സമയം വിജയിക്കും. പണ്ട് നടത്തിയ നിക്ഷേപങ്ങളില് നിന്ന് നിങ്ങള്ക്ക് മികച്ച വരുമാനം ലഭിക്കും. ആരുമായും പണമിടപാട് നടത്തരുത്, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം വഷളായേക്കാം. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സില് നല്ല വരുമാനം ഉണ്ടാകും. സമ്പത്ത് വര്ദ്ധിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ തൊഴില് മേഖലയില് വളരെയധികം പുരോഗതി കൈവരിക്കാനാകും. നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കുകയും ചെയ്യും.
കുംഭം
ശനിയുടെ വക്രഗതി സഞ്ചാരം കുംഭ രാശിക്കാരുടെ ജീവിതത്തില് മികച്ച നേട്ടങ്ങള് നല്കും. നിങ്ങള്ക്ക് മികച്ച വരുമാന സ്രോതസ്സുകള് ലഭിക്കും. ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള് ശ്രദ്ധയോടെ എടുക്കുക, അല്ലാത്തപക്ഷം നഷ്ടങ്ങള് സംഭവിച്ചേക്കാം. നിങ്ങളുടെ ബിസിനസ്സ് വളരെയധികം പുരോഗതി പ്രാപിക്കും. കുടുംബാംഗങ്ങളില് നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കും. നിങ്ങളുടെ കരിയറില് പുരോഗതിക്കുള്ള മികച്ച അവസരങ്ങളുണ്ടാകും. നിങ്ങളുടെ സമ്പാദ്യവും ഈ സമയം വര്ദ്ധിക്കും.
മീനം
ശനി വക്രഗതിയില് നില്ക്കുന്നതിനാല് മീനരാശിക്കാരുടെ ജീവിതത്തില് നല്ല പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സ്നേഹബന്ധങ്ങളില് മാധുര്യം വര്ദ്ധിക്കുകയും കുടുംബാംഗങ്ങളുമായി മികച്ച ഐക്യം ഉണ്ടാവുകയും ചെയ്യും. നിങ്ങള് പങ്കാളിത്തത്തോടെ എന്തെങ്കിലും ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്, ഇത് നിങ്ങള്ക്ക് ഒരു മികച്ച സമയമാണ്. നിങ്ങളുടെ കുടുംബത്തിലെ മുതിര്ന്നവരുടെ അനുഗ്രഹം ലഭിക്കും. ശരിയായ ഉപദേശങ്ങള് നേടാനാകും. ഈ സമയത്ത് നിങ്ങള്ക്ക് നല്ല ജോലി ഓഫറുകളും വന്നേക്കാം.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
