Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനി നല്കുന്ന കേന്ദ്ര ത്രികോണ രാജയോഗം: ജ്യോതിഷം കടുകിട മാറാതെ 3 രാശിക്കാര്‍
കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നതിന് ഇനി അധികം സമയമില്ല. ശനിവക്രിയുടെ ഫലമായി കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടുന്നു. ഇത് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം കാലാകാലങ്ങളില്‍ സംഭവിക്കുന്നു. ഇതിന്റെ ഫലമായി ശുഭ-അശുഭ മാറ്റങ്ങള്‍ പലപ്പോഴും സംഭവിക്കുന്നു.
ഇതാകട്ടെ എല്ലാ രാശിക്കാരേയും സ്വാധീനിക്കുകയും ചെയ്യുന്നു. ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. പിന്നീട് ജൂണ്‍ മാസത്തില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഈ സമയം ചില രാശിക്കാരില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. അതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് എല്ലാ തരത്തിലും അനുകൂല ഫലങ്ങള്‍ നല്കന്നു. 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് കേന്ദ്ര ത്രികോണ രാജയോഗം ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കേന്ദ്ര ത്രികോണ രാജയോഗം നല്കുന്നു. ഇത് കൂടാതെ ഈ യോഗം കുംഭം രാശിയില്‍ ഒന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത് പലരിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും പതിവിലും വിപരീതമായി അനുഗ്രഹഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ജീവിതത്തില്‍ ഇത് പുരോഗതി കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ ജീവിതത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു. ജോലിക്കാരില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ജീവിതത്തിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വരുമാനസ്രോതസ്സില്‍ മാറ്റം വരുകയും എല്ലാ പദ്ധതികളും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ആഗ്രഹിച്ച സ്ഥലത്തേക്ക് തന്നെ സ്ഥലം മാറ്റം ലഭിക്കുകയും ശമ്പള വര്‍ദ്ധനവുണ്ടാവുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാരില്‍ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഇവരില്‍ ഏത് അവസ്ഥയിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാവുന്നു. എല്ലാ ജോലികളിലും മികച്ച മാറ്റങ്ങളും അനുകൂല സാഹചര്യങ്ങളും ഉണ്ടാവുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വകുന്നു. പല യാത്രകളും സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കുന്നതിന് സാിക്കുന്നു. മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്സ്കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications