Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ശനിയുടെ വക്രഗതി: 2024- നവംബര്‍ 15 വരെ 12 രാശിയെ ശനി ബാധിക്കുന്നത് ഇപ്രകാരം: സമ്പൂര്‍ണ ഗുണദോഷഫലം
ശനിയുടെ രാശിമാറ്റവും നക്ഷത്രമാറ്റവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം
ചെയ്യേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും ഇതിന്റെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ചില നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ചിലരില്‍ പലപ്പോഴും ശനി അതിന്റെ മോശം അവസ്ഥയില്‍ ആണ് ഫലങ്ങള്‍ നല്‍കുന്നത്. ശനിയുടം കുംഭം രാശിയിലെ വക്രഗതി സഞ്ചാരം ജൂണ്‍ 30-ന് 12:35 പുലര്‍ച്ചെ ആരംഭിച്ച് 2024 നവംബര്‍ 15-ന് 07:51 വൈകിട്ടാണ് അവസാനിക്കുന്നത്. 139 ദിവസമാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്
ശനിയുടെ 139 ദിവസത്തെ വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതില്‍ ശനി 12 രാശിക്കാരേയും എപ്രകാരം ബാധിക്കുന്ന ഗുണഫലങ്ങള്‍ എന്തൊക്കെ, ദോഷഫലങ്ങള്‍ എന്തൊക്കെ എങ്ങനെ അവയെ എല്ലാം പരിഹരിക്കാം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ശനി അതിന്റെ ദോഷത്തെയാണോ ഗുണത്തെയാണോ നിങ്ങള്‍ക്കായി കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതിയില്‍ വളരെയധികം ക്ഷമ അത്യാവശ്യമാണ്. കാരണം ഈ ഘട്ടത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും കരിയറിലുണ്ടാവുന്ന മാറ്റങ്ങളില്‍ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. തുടക്കത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചേക്കാം. എന്നാല്‍ പിന്നീട് കരിയര്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി അവരുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. പലപ്പോഴും അത് വ്യക്തിപരമോ അല്ലെങ്കില്‍ കരിയര്‍ നേട്ടങ്ങളിലെ തടസ്സമോ സാമ്പത്തികമോ ഏതുമാവാം. ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ക്രമേണ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാവുന്നു. അതുകൊണ്ട് തന്നെ കാത്തിരിക്കണം.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 21)
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ശനി കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. പല കാര്യങ്ങളും വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കാം. പലപ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നില്ല. കൂടുതല്‍ പരിശ്രമം പല കാര്യങ്ങളിലും വേണ്ടി വരുന്നു. ആശയ വിനിമയ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 22 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ആരോഗ്യപരമായ ദോഷങ്ങളാണ് നല്‍കുന്നത്. മാത്രമല്ല ഇത് നിങ്ങളുടെ ജോലിയെ ബാധിക്കുന്ന തരത്തിലേക്ക് എത്തുന്നു. പലപ്പോഴും സമ്മര്‍ദ്ദപൂര്‍ണമായ ഒരു സമയമായിരിക്കും ശനിയുടെ വക്രഗതി സഞ്ചാരം ഈ രാശിക്കാര്‍ക്ക് നല്‍കുന്നത്.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ശനിയുടെ സ്വാധീനം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. കാരണം പലപ്പോഴും ഇത് സമ്മര്‍ദ്ദങ്ങള്‍ തുടക്കത്തില്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ പിന്നീട് വരുന്ന ദിവസങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തികം മികച്ച കുതിച്ച്ചാട്ടം നടത്തുകയില്ല. ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ റൊമാന്റിക് ആയി മാറും.
കന്നി രാശി (ആഗസ്റ്റ് 23 - സെപ്തംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതിയിലെ സഞ്ചാരം അവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. പലപ്പോഴും വീട്, കുടുംബം, സ്നേഹം, വൈകാരിക സുരക്ഷ എന്നിവയെ സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. മുടങ്ങിപ്പോയ കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് പിന്നീട് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. കൂടാതെ അത് നിങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും.
തുലാം രാശി (സെപ്തംബര്‍ 23 - ഒക്ടോബര്‍ 23)
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും ശനി സ്വാധീനിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതം മാറി മറിയുന്നതിലേക്ക് എത്തും. പഠനം, ആശയവിനിമയം എന്നീ മേഖലകളില്‍ പലപ്പോഴും ശനി അതിന്റേതായ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ അവസാനത്തോടെ നല്ല മാറ്റങ്ങള്‍ ശനി നല്‍കുകയും ചെയ്യുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22)
വൃശ്ചികം രാശിയില്‍ വരുന്നവര്‍ക്ക് ശനി അതിന്റെ വക്രഗതി സഞ്ചാരം സാമ്പത്തികം, ആത്മാഭിമാനം എന്നിവയെ ബാധിക്കുന്നു. പലപ്പോഴും കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുന്നു. പിന്നീട് കാര്യങ്ങള്‍ മികച്ച രീതിയിലേക്ക് മാറുന്നു. എന്നാല്‍ അതിന് വളരെയധികം പരിശ്രമിക്കേണ്ട അവസ്ഥയുണ്ടാവും. എങ്കിലും ശ്രദ്ധിക്കണം.
ധനു രാശി (നവംബര്‍ 23 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി നല്‍കുന്നത് പലപ്പോഴും നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന അവസ്ഥയിലേക്കായിരിക്കും. പെട്ടെന്ന് തന്നെ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. എങ്കിലും കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നതിന് അല്പം സമയമെടുക്കുന്നു. ഏത് കാര്യത്തിലും അല്പം കൂടുതല്‍ പരിശ്രമം വേണ്ടി വരും. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ശനി ഗ്രഹം അവരുടെ നേട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. എങ്കിലും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടകരമായി മാറുന്നു. വക്രഗതിയില്‍ സഞ്ചരിക്കുന്ന ശനി നിങ്ങളില്‍ ആത്മനിയന്ത്രണം, ഉത്തരവാദിത്വം എന്നിവയെ സൂചിപ്പിക്കുന്നു. ഇതെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിയില്‍ തന്നെയാണ് ശനി അതിന്റെ വക്രഗതി സഞ്ചാരം നടത്തുന്നത്. ഇത് നിങ്ങളുടെ ആത്മീയമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. പലപ്പോഴും ഉപബോധ മനസ്സില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. പലവിധത്തില്‍ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പ്രതികൂല മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും പലരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ഇത് നിങ്ങളുടെ മനസ്സിനെ വേദനിപ്പിക്കുന്നു. സമയം കടന്ന് പോവുമ്പോള്‍ പക്ഷേ ഇത്തരം വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
