Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
30 വര്‍ഷത്തിന് ശേഷം ശനിയും രാഹുവും സൃഷ്ടിക്കും മഹാവിനാശകരമായ പിശാച് യോഗം; ഫലങ്ങള്‍ അറിയാം
കര്‍മ്മഫല ദാതാവായ ശനി നവഗ്രഹങ്ങളില്‍ ഏറെ മഹത്വമുള്ള ഗ്രഹമാണ്. ഓരോരുത്തര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ഫലങ്ങളാണ് ശനി നല്‍കുന്നത്. ഒരു രാശിയില്‍ ഏതാണ്ട് രണ്ടരവര്‍ഷം ഭ്രമണം ചെയ്യുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് ഒരേ രാശിയില്‍ മുപ്പത് വര്‍ഷം കൂടുമ്പോഴേ ശനി വന്നെത്തുകയുള്ളു.

2025 മാര്‍ച്ചില്‍ ശനി മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. മീനം രാശിയില്‍ ഇതിനകം രാഹുവും സ്ഥിതി ചെയ്യുന്നുണ്ട്. അങ്ങനെ മീനത്തില്‍ ശനി-രാഹു സംയോഗം ഉണ്ടാകുകയാണ്. അതിലൂടെ മഹാവിനാശകരമായ പിശാച് യോഗവും സൃഷ്ടിക്കപ്പെടുന്നു. വളരെ അപകടകരമായ യോഗമാണിത്. ഈ യോഗം നിമിത്തം 2025ല്‍ ചില രാശികള്‍ക്ക് ജീവിതത്തില്‍ പല പ്രതിസന്ധികളും കഷ്ടപ്പാടുകളും വന്നെത്തും. ഏതെല്ലാമാണ് ഈ രാശികള്‍ എന്നും പിശാച് യോഗത്തിന്റെ ഫലങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.
മീനം
മീനം രാശിയുടെ ലഗ്ന ഭാവത്തിലാണ് ശനി-രാഹു സംയോഗം നടക്കുന്നത്. തന്മൂലം ഈ രാശികളില് ജനിച്ചവരുടെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യം മോശമാകും. വലിയ ചില അസുഖങ്ങളും ഇവര്‍ക്ക് പിടിപെട്ടേക്കാം. ശാരീരികമായ അസുഖങ്ങളെ കൂടാതെ മാനസികമായ ബുദ്ധിമുട്ടുകളും ഇവരെ തേടിയെത്തും. ജോലിയിലും ബിസിനസിലും വളരെ ശ്രദ്ധയോടെ ഇടപെടണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ആലോചിക്കണം. മേലുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും സംസാരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ദാമ്പത്യജീവിതത്തിലും പലതരത്തിലുള്ള പ്രതിസന്ധികള്‍ വന്നുചേരും.
മകരം
മകരം രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് പിശാച് യോഗം സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ വളരെ ജാഗ്രതയോടെ കഴിയേണ്ട സമയമാണ്. സഹോദരങ്ങള്‍ക്കിടയില്‍ ഐക്യം കുറയും. ചെയ്യുന്ന ജോലിയുടെ ഫലമോ കഠിനാധ്വാനത്തിന് അംഗീകാരമോ ലഭിക്കില്ല. ഇക്കാരണങ്ങളാല്‍ മാനസികമായി തളരും. വീട്ടുകാരും സുഹൃത്തുക്കളുമായും ഉള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് വളരെ ജാഗ്രതയോടെ വേണം എല്ലാവരോടും ഇടപെടാന്‍. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധവേണം. പ്രശ്നങ്ങളോ വഴക്കുകളോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. രാഹുവിന്റെ സ്വാധീനം കൂടുതലുള്ള സമയമായതിനാല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ആലോചിച്ച് മാത്രം എടുക്കുക.
കന്നി
സൂര്യന്റെയും ശനിയുടെയും സംയോഗം കാരണം രൂപപ്പെടുന്ന പിശാച് യോഗം കന്നി രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ആളുകള്‍ വളരെ ജാഗരൂകരായിരിക്കണം. നിക്ഷേപങ്ങള്‍ നടത്താന്‍ ഈ കാലയളവ് ഒട്ടും അനുകൂലമല്ല. എത്ര കഷ്ടപ്പെട്ടാലും അതിനൊത്ത ഫലം ലഭിക്കില്ല. ദാമ്പത്യജീവിതത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് എന്തെങ്കിലും വിഷയങ്ങളെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടാകുകയും അത് പരിഹരിക്കപ്പെടാതെ പോകുകയും ചെയ്യും. കുടുംബജീവിതത്തില്‍ സമാധാനം കുറവായിരിക്കും. പങ്കാളിത്ത ബിസിനസുകള്‍ തകരാനും നഷ്ടത്തിലാകാനും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
