Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശനി രാഹു ദോഷദൃഷ്ടി: 5 രാശിക്ക് കരുതുന്നതിനേക്കാള്‍ വലിയ ദോഷം വരും, ജീവിതം നരകമാക്കും
നിഴല്‍ ഗ്രഹമായ രാഹുവിന്റേയും കര്‍മ്മഫലത്തിന്റെ രാജാവായ ശനിയുടേയും സംയോഗം പല വിധത്തില്‍ ബുദ്ധിമുട്ടിലാക്കുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മാര്‍ച്ച് 29-നാണ് ശനിയും രാഹുവും സംയോജിക്കുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമുള്ള ശനിയുടെ മഹാശനിമാറ്റമാണ് മാര്‍ച്ച് 29-ന് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നേട്ടങ്ങളും കൊണ്ട് വരുന്നു. എങ്കിലും ശനിയോടൊപ്പം രാഹു ചേരുമ്പോള്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
ഈ ഗ്രഹസംക്രമത്തിന്റെ ഫലമായി പലപ്പോഴും ദോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് നിങ്ങളില്‍ കൂടുതല്‍ അപകടകരമായ അവസ്ഥകള്‍ സൃഷ്ടിക്കും. അഞ്ച് രാശിക്കാര്‍ക്കാണ് ശനി രാഹു സംക്രമണം പ്രതിസന്ധികളുണ്ടാക്കുന്നത്. ആ അഞ്ച് രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നോക്കാം. അതിലുപരി ശനി എന്തൊക്കെ ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നതെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ശനിയുടേയും രാഹുവിന്റേയും സംക്രമണം പല വിധത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ചിലവുകളെ നിയന്ത്രിക്കണം. അത് കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല സാമ്പത്തിക സ്ഥിതി വഷളാവാതിരിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. പല കോണില്‍ നിന്നും നെഗറ്റീവ് ഫലങ്ങള്‍ തേടി എത്തും. എങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായാല്‍ പ്രശ്നങ്ങളെ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കുന്നു..
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോഗം പ്രതികൂല ഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. പലപ്പോഴും ബന്ധങ്ങളില്‍ വീഴ്ചസംഭവിക്കാം. പ്രണയിക്കുന്നവര്‍ക്ക് അത് കൂടുതല്‍ അപകടകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നു. അനാവശ്യ സംവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. ഏത് പ്രശ്നത്തേയും ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നതിന് പഠിക്കണം. പ്രശ്നങ്ങള്‍ ധാരാളം നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. കൂടാതെ ആളുകളുമായി ഇടപഴകുന്നത് അല്പം ശ്രദ്ധിച്ച് വേണം. അനാവശ്യ സംസാരം പലപ്പോഴും നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത.
മകരം
മകരം രാശിക്കാര്‍ക്ക് ശനിയും രാഹുവും കൂടി ചേരുന്ന സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ മകരത്തില്‍ ജനിച്ച ആളുകളെങ്കില്‍ ഇവരുടെ കരിയറും ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവും. അതോടൊപ്പം തന്നെ ഭക്ഷണക്രമത്തില്‍ നിയന്ത്രണമില്ലാത്തത് പല വിധത്തിലുള്ള രോഗാവസ്ഥകളെ കൂടെക്കൂട്ടുന്നു. വ്യായാമം സ്ഥിരമാക്കണം. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ജോലിയില്‍ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കും. ഇതെല്ലാം തന്നെ നിങ്ങളെ കൂടുതല്‍ തളര്ച്ചയിലെക്ക് എത്തിക്കും.
കുംഭം
ശനിയും രാഹുവും ഒരേ രാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അത് നിങ്ങളുടെ ജീവിതം കൂടുതല്‍ ദു:സ്സഹമാക്കുന്നു. കൂടാതെ ധാരാളം തടസ്സങ്ങള്‍ നിങ്ങളെ തേടി ത്തെും. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകളും പൊട്ടിത്തെറികളും വര്‍ദ്ധിക്കും. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ നിങ്ങള്‍ പകച്ച് നില്ക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കും. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും നിങ്ങളെ അങ്കലാപ്പിലാക്കും. സാമ്പത്തിക സ്ഥിതി വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
മീനം
മീനം രാശിക്കാര്‍ക്ക് ശനിയുടേയും രാഹുവിന്റേയും സംക്രമണം സൃഷ്ടിക്കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. കൂടാതെ രോഗാവസ്ഥകള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലെക്ക് എത്തിക്കും. ധാരാളം പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടേണ്ട അവസ്ഥയുണ്ടാവും. ചിലവുകള്‍ വര്‍ദ്ധിക്കും. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തികം ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുകയ ശനിയുടേയും രാഹുവിന്റേയും സ്വാധീനത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. അത് കൂടുതല്‍ പ്രശ്നങ്ങളെ നിങ്ങളിലേക്ക് എത്തിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
