Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
മഹാശനിമാറ്റം 2025 ശുഭസൂചന: മീനത്തില്‍ ശനിയുടെ സഞ്ചാരം രജത പാദത്തില്‍, കാത്തിരിക്കുന്നത് ബംപര്‍ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ഏറ്റവും ക്രൂരനായ ഗ്രഹമെന്ന് ആളുകള്‍ കരുതുന്ന, എന്നാല്‍ യഥാര്‍ത്ഥത്തില്‍ നീതിയുടെയും ന്യായത്തിന്റെയും ദേവനായ ശനി അവരവര്‍ക്ക് വേണ്ടുന്ന ഫലങ്ങളാണ് നല്‍കുന്നത്. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ശനി രണ്ടര വര്‍ഷം കൊണ്ടാണ് രാശി പരിവര്‍ത്തനം നടത്തുന്നത്. ഇങ്ങനെ ശനിക്ക് രാശിചക്രത്തിലെ 12 രാശികളിലും സഞ്ചരിക്കാന്‍ ആകെ 30 വര്‍ഷം വേണം. 2025 മാര്‍ച്ചിലാണ് അടുത്ത ശനിമാറ്റം നടക്കുന്നത്.

ശനിയുടെ സ്വരാശിയും മൂലത്രികോണ രാശിയുമായ കുംഭം രാശിയില്‍ നിന്ന് വ്യാഴത്തിന്റെ രാശിയായ മീനം രാശയിലേക്കാണ് ശനി എത്തുന്നത്. മീനം രാശിയില്‍ ശനി രജത പാദത്തിലാണ് സഞ്ചരിക്കുന്നത്. സാധാരണഗതിയില്‍ ഇരുമ്പ്, ചെമ്പ്, വെള്ളി, സ്വര്‍ണ്ണം എന്നീ പാദങ്ങളിലാണ് ഓരോ രാശിയിലും ശനി സഞ്ചരിക്കുന്നതെന്ന് ജ്യോതിഷത്തില്‍ പറയുന്നു. വെള്ളി അഥവാ രജത പാദത്തില്‍ ശനി സഞ്ചരിക്കുമ്പോള്‍ അതീവഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചനയായാണ് അത് കണക്കാക്കപ്പെടുന്നത്.
രജത പാദത്തിലുള്ള ശനിയുടെ ഭാഗ്യാനുഗ്രഹങ്ങള് അനുഭവിക്കാന്‍ യോഗമുള്ള രാശികള്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങളിലേക്ക് ആയിരിക്കും മിഴി തുറക്കുന്നത്. ഇവര്‍ക്ക് പിന്നീട് ജീവിതത്തില്‍ സൗഭാഗ്യവും സന്തോഷവും ഉറപ്പാണ്. 2025 മാര്‍ച്ച് 29ന് രാത്രി 11.1നാണ് ശനി മീനം രാശിയില്‍ പ്രവേശിക്കുന്നത്. മീനം രാശിയുടെ 2,5, 9 ഭാവങ്ങളിലാണ് ശനി രജതപാദത്തില് സഞ്ചരിക്കുന്നത്. ഈ വിശേഷസ്ഥിതിയിലൂടെ ഭാഗ്യം വന്നെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ശനി ഒമ്പതാം ഭാവത്തിലേക്കാണ് വന്നെത്തുന്നത്. അതായത് ഈ രാശിയില്‍ രജതപാദത്തിലാണ് ശനി വന്നെത്തുന്നത്. ഈ മാറ്റത്തോടെ കര്‍ക്കടകം രാശിക്കാര്‍ക്ക് അസുലഭ ഭാഗ്യങ്ങള്‍ വന്നെത്തും. ഒമ്പതാം ഭാവം ഭാഗ്യ ഭാവമാണ്. ഇക്കാലയളവില്‍ പലവിധ നേട്ടങ്ങളും ഭാഗ്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. ഏറെക്കാലമായി അനുഭവിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. ഇവരുടെ കഠിനാധ്വാനം തിരിച്ചറിയപ്പെടുന്ന സമയമാണിത്. വലിയ ഉത്തരവാദിത്തങ്ങള്‍ ഇവരിലേക്ക് വന്നെത്തും. ശമ്പളവര്‍ധനയുണ്ടാകും. ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ നല്ല സര്‍വ്വകലാശാലകളില്‍ അഡ്മിഷന് ലഭിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയും. ബിസിനസില്‍ ലാഭം വന്നെത്തും. ഇത്രയും കാലത്തെ പ്രയത്നത്തിന് ഒന്നിച്ച് ഫലം ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ശനി അഞ്ചാമത്തെ ഭാവത്തിലേക്കാണ് എത്താന്‍ പോകുന്നത്. ഇത് ആ രാശിയില്‍ ജനിച്ചവര്‍ക്ക് വളരെ ഗുണകരമാണ്. എല്ലാ മേഖലകളിലും ഇവര്‍ക്ക് വിജയവും നേട്ടങ്ങളും ഉണ്ടാകും. ചില ആത്മപരിശോധകള്ക്കും അതിലൂടെ മാറ്റങ്ങള്‍ക്കും വിധേയരാകും. വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ഈ കാലയളവില്‍ ജോലിയില്‍ വളര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകും. സ്ഥാനക്കയറ്റത്തിനൊപ്പം ഇവര്‍ക്ക് ശമ്പളവര്‍ധനയും ഉണ്ടാകും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നെത്തും. വീടും വാഹനവും മറ്റ് സ്വത്തുക്കളും സ്വന്തമാക്കുന്നതിന് അനുകൂലമായ സമയമാണ് മുന്നിലുള്ളത്.
കുംഭം
മീനം രാശിയിലേക്കുള്ള ശനിയുടെ മാറ്റം കുംഭം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ശനിയുടെ രജത പാദത്തിന്റെ ഗുണങ്ങള്‍ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് നല്ല അവസരങ്ങള്‍ തേടിയെത്തും. ഏറെക്കാലമായി ചെയ്യാതിരുന്ന ജോലികള്‍ വീണ്ടുമാരംഭിക്കും. പൂര്‍ത്തിയാക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ഈ മാറ്റം വളരെ ഗുണകരമാണ്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ജോലിയില്‍ പ്രവര്‍ത്തന മികവ് പ്രകടമാക്കും. പ്രശംസയും അംഗീകാരവും തേടിയെത്തും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
