Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഡിസംബര്‍ 28ന് ശനിമാറ്റം, പൂരൂരുട്ടാതിയിലേക്കുള്ള നക്ഷത്രമാറ്റം വഴിത്തിരിവാകും; ഭാഗ്യത്തേരില് 3 രാശികള്‍
പുതിയ വര്‍ഷത്തിലേക്ക് കടക്കാന്‍ ഒരാഴ്ച കൂടിയാണ് മുമ്പിലുള്ളത്. പുതിയ വര്‍ഷത്തില്‍ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാകും. വേദ ജ്യോതിഷം അനുസരിച്ച പല പ്രധാന ഗ്രഹങ്ങളും അടുത്ത വര്‍ഷം രാശിമാറ്റം നടത്തുകയാണ്. അതില്‍ ഏവരും ഉറ്റുനോക്കുന്ന ഒരു രാശിമാറ്റം ശനിയുടേതാണ്. 2025 മാര്‍ച്ച് 29നാണ് ശനി കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്ക് കടക്കുന്നത്. എന്നാല്‍ അതിന് മുമ്പായി, അടുത്ത ആഴ്ച ശനി ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്.

ഡിസംബര്‍ 27ന് കര്‍മ്മഫലദാതാവായ ശനി പൂരൂരുട്ടായി നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ഒരു രാശിയില്‍ രണ്ടര വര്‍ഷമാണ് ശനി ഉണ്ടാകുകയെങ്കില്‍ ഒരു നക്ഷത്രത്തില്‍ ഒരു വര്‍ഷമാണ് ശനി ഉണ്ടായിരിക്കുക. രാശിമാറ്റമായാലും നക്ഷത്രമാറ്റമായാലും ശനിമാറ്റം ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പൂരൂരുട്ടാതിയില്‍ ശനിദേവന് എത്തുന്നതിലൂടെ ചില നക്ഷത്രങ്ങള്‍ നേട്ടവും മറ്റുചില നക്ഷത്രങ്ങള്‍ക്ക് ദോഷവും ഉണ്ടാകും. ഡിസംബര്‍ 27ന് ചതയം നക്ഷത്രത്തില്‍ നിന്നും ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക് എത്തുന്നതിലൂടെ ഏതെല്ലാം നക്ഷത്രങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് അറിയാം.
മേടം
(അശ്വതി, ഭരണി, കാര്‍ത്തിക 1/4 മേടം രാശി )
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം ഗുണകരമായി ഭവിക്കും. ഉദ്യോഗസ്ഥരായ മേടം രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഇവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ധനയും ഉണ്ടാകും. കര്‍മ്മരംഗത്ത് ഇവര്‍ക്ക് അംഗീകാരങ്ങള്‍ നേടാന്‍ കഴിയും. തൊഴില്‍രഹിതരായ മേടം രാശിക്കാര്‍ക്ക് ജോലി നേടാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്. കുടുംബബന്ധങ്ങള്‍ ദൃഢമാകും. മാതാപിതാക്കളമായും സഹോദരങ്ങളുമായും കൂടുതല്‍ അടുപ്പമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴിലില്‍ വളര്‍ച്ചയും ഉണ്ടാകും. ഈ രാശിക്കാര്‍ക്ക് മേല്‍ ശനിദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
തുലാം
(ചിത്ര 1/2 ചോതി, വിശാഖം 3/4 തുലാം രാശി )
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ അടുത്ത ആഴ്ചയിലെ നക്ഷത്രമാറ്റം വളരെയധികം ഗുണകരമായിരിക്കും. പഠനത്തിനും കരിയറിലും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന കാലയളവാണിത്. പഠനകാര്യങ്ങളിലെ എല്ലാ തടസ്സങ്ങളും ആശയക്കുഴപ്പങ്ങളും ഈ കാലയളവില്‍ മാറും. സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയവും മറ്റ് നേട്ടങ്ങളും നേടാന്‍ കഴിയും. ജോലിസ്ഥലത്ത് ഇവരുടെ ജോലിമികവ് മറ്റുള്ളവരുടെ അംഗീകാരവും പ്രശംസയും പിടിച്ചുപറ്റും. ചെയ്യുന്ന കഠിനാധ്വാനത്തിനും പ്രയത്നത്തിനും ഉചിതമായ ഫലം തേടിയെത്തും. പണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ എല്ലാ സാമ്പത്തിക പ്രയാസങ്ങളും അവസാനിക്കും. ബന്ധങ്ങളിലെ പ്രതിസന്ധികളും അവസാനിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഇവരുടെ ഇതുവരെയുള്ള കഷ്ടപ്പാടുകള്‍ എല്ലാം ശനിദേവന്റെ പ്രീതിക്ക് കാരണമാകും. ലക്ഷ്യത്തിലെത്താന്‍ ശനിയുടെ അനുഗ്രഹം ഒപ്പമുണ്ടാകും.
കുംഭം
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം ഭാഗ്യം നല്‍കും. ആശങ്കകളും ടെന്‍ഷനും മാറും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തിരിച്ചെത്തും. ഏറെക്കാലമായി ചെയ്യാതെ മാറ്റിവെച്ചിരുന്ന ജോലികള്‍ വീണ്ടും ആരംഭിക്കും. മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ ആഹ്ലാദകരമാകും. സ്നേഹവും അടുപ്പവും വളരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
