Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശനീശ്വരന് ഉത്രട്ടാതിയില്‍ ശക്തി പ്രാപിക്കും; ഇന്നേക്ക് പത്താംനാള്‍ ശനിയുടെ നക്ഷത്രമാറ്റം, ഫലങ്ങള്‍
Saturn Nakshatra Transit 2025: മാര്‍ച്ച് 29-ലെ രാശിമാറ്റത്തിന് ശേഷം ഏപ്രില്‍ 28-ന്, രാവിലെ 7:52-ന് ശനീശ്വരന് ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. ഈ നക്ഷത്രം ശനിയുടെ സ്വന്തം നക്ഷത്രമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഏപ്രില്‍ 28 മുതല്‍ ശനി കൂടുതല്‍ ശക്തിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റം ചില രാശികള്‍ക്ക്, പ്രത്യേകിച്ച് മകരം, കുംഭം, രാശികള്‍ക്ക് സമൃദ്ധി കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ഈ രാശികളിലുള്ള വ്യക്തികള്‍ക്ക് ബിസിനസ്സില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ലഭിക്കാം. കൂടാതെ, കരിയര്‍ സംബന്ധമായ പല പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടുകയും, കരിയറില്‍ മുന്നേറുന്നതിനുള്ള പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യും. ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നത് കൊണ്ടുണ്ടാകുന്ന പോസിറ്റീവ് ഫലങ്ങളെ കുറിച്ച് വിശദമായി അറിയാം.

മേടം
ശനി സ്വന്തം നക്ഷത്രത്തില്‍ സ്ഥിതിചെയ്യുമ്പോള്‍, മേടം രാശിയിലുള്ളവര്‍ക്ക് പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. സര്‍ക്കാര്‍ സേവനം, ഭരണം, അധികാരം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്‍ സ്ഥിരത വര്‍ദ്ധിക്കും. എന്നാല്‍, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുകയാണെങ്കില്‍, അവരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനും ജോലിഭാരം കൂടാനും സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദ്ദവും ഇവരില്‍ ഉണ്ടാകാം. അതിനാല്‍, ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നത് ഉചിതമാണ്.
മിഥുനം
ശനിയുടെ നക്ഷത്ര മാറ്റം മിഥുനം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ നക്ഷത്ര മാറ്റം ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള മികച്ച അവസരമാണ്. പഴയ പദ്ധതികള്‍ പുനരാരംഭിക്കാനും ജോലിസംബന്ധമായ വെല്ലുവിളികളെ എളുപ്പത്തില്‍ നേരിടാനും ഇത് അനുയോജ്യമായ കാലഘട്ടമാണ്. കുടുംബജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും നിങ്ങളുടെ പരിശ്രമം നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഈ സമയത്ത് സാമ്പത്തിക സ്ഥിരത വന്നുചേരും. ഇത് നിങ്ങളുടെ സാമ്പത്തികകാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ചെലവുകള്‍ നിയന്ത്രിക്കാനും സഹായിക്കും. മിഥുന രാശിക്കാര്‍ക്ക് ജോലിയില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം
ശനിയുടെ നക്ഷത്ര മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വളരെ അനുകൂലമായതായിരിക്കും. ഈ ഘട്ടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍, ഉയര്‍ന്ന സ്ഥാനങ്ങള്‍, പ്രൊഫഷണല്‍ രംഗങ്ങളില്‍ കൂടുതല്‍ അംഗീകാരം എന്നിവ ലഭിക്കാം. ഭരണ, നിയമ, ഉപദേശക, ഗവേഷണ, സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശ്രദ്ധേയമായ വിജയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് തടസ്സപ്പെട്ട ഫണ്ടുകളില്‍ നിന്നും പഴയ നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കുടുംബത്തിലെ മുതിര്‍ന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും അനുഗ്രഹവും മാനസിക പിന്തുണ നല്‍കും.
മകരം
ശനി ഉത്തത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് മകരം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ഈ മാറ്റം മകരം രാശിക്കാര്‍ക്ക് ഏഴരശനിയുടെ പ്രഭാവം കുറയ്ക്കുകയും നിരവധി ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുകയും ചെയ്യും. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ കുറയാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. മാര്‍ക്കറ്റിംഗ്, നെറ്റ്വര്ക്കിംഗ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കുകയും വിവിധ മേഖലകളില്‍ വിജയിക്കാനും കഴിയും. സഹോദരങ്ങളുമായുള്ള ബന്ധം സൗഹൃദപരമായി തുടരും. സാമ്പത്തികമായി, മകരം രാശിക്കാര്‍ക്ക് പുരോഗതി കാണാന്‍ കഴിയും. നിരവധി സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന അവസരം ലഭിക്കും. കഴിവുകള്‍ മെച്ചപ്പെടും. പലതരം സ്രോതസ്സുകളില്‍ നിന്ന് ലാഭം നേടാന്‍ കഴിയും.
കുംഭം
ശനി ഗ്രഹത്തിന്റെ നക്ഷത്രമാറ്റംം കുംഭം രാശിയിലുള്ള വ്യക്തികള്‍ക്ക് വളരെ ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, അവര്‍ ഏഴരശനിയുടെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ കാലയളവില്‍, കുംഭം രാശിക്കാര്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പൂര്‍ത്തിയാക്കാനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിയും. കരിയറില്‍ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ജോലിസ്ഥലത്ത് അവരുടെ നിലയും പ്രശസ്തിയും മെച്ചപ്പെടുകയും ചെയ്യും. അവര്‍ക്ക് പണം സംരക്ഷിക്കാനും വിവിധ ഉറവിടങ്ങളില്‍ നിന്ന് ലാഭം നേടാനും കഴിയും. വിദേശത്ത് നിന്ന് വരുമാനം നേടാനുള്ള അവസരങ്ങള്‍ ഉണ്ടാകാം, ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകമാകും. കൂടാതെ, വ്യത്യസ്ത സാമ്പത്തിക തന്ത്രങ്ങള്‍ രൂപീകരിക്കുന്നത് വലിയ ഗുണം നല്കാന് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
