Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
27 വര്‍ഷത്തിന് ശേഷമുള്ള ശനിമാറ്റം, കാത്തിരിക്കുന്നത് ദുര്‍ഘട സമയം, സൂക്ഷിക്കേണ്ട രാശികള്‍
രണ്ടര വര്‍ഷം കൂടുമ്പോള്‍ രാശിയും ഒരു വര്‍ഷം കൂടുമ്പോള്‍ നക്ഷത്രവും മാറുന്ന ഗ്രഹമാണ് ശനി. നവഗ്രഹങ്ങളില്‍ ക്രൂരഗ്രഹമെന്ന് വിളിക്കുന്ന ശനിയെ പലരും ഭയക്കുന്നു. കണ്ടകശനിയും ഏഴരശനിയും അഷ്ടമശനിയും ശനിദശയും അതിന് കാരണങ്ങളാണ്. ജീവിതത്തിലെ പ്രതിസന്ധി കാലങ്ങളാണ് ഇവയെല്ലാം. പക്ഷേ ഈ പരീക്ഷണകാലത്ത് ഒരു വ്യക്തി ജീവിതത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്.

27 വര്‍ഷങ്ങള്‍ കൊണ്ടാണ് ശനി മുഴുവന്‍ നക്ഷത്രങ്ങളിലൂടെയുമുള്ള സഞ്ചാരം പൂര്‍ത്തിയാക്കുക. അതായത് 27 വര്‍ഷം കൂടുമ്പോഴാണ് ശനി ഒരു നക്ഷത്രത്തിലെത്തുക. ഡിസംബര്‍ 27നാണ് ശനി പൂരൂരുട്ടാതി നക്ഷത്രത്തില്‍ എത്തിയത്. ഇനി ഏപ്രില്‍ 28ന് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് എത്തുകയാണ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നക്ഷത്രമായ ഉത്രട്ടാതിയിലേക്ക് ശനി എത്തുന്നത് ചില രാശികള്‍ക്ക് അത്ര ഗുണകരമാകില്ല. കര്‍മ്മം, ഘടന, അച്ചടക്കം എന്നിവയുടെ ഗ്രഹമായ ശനി ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഗ്രഹമാണ്.
ഉത്രട്ടാതിയിലെ ശനി ഏതെല്ലാം രാശികള്‍ക്കാണ് കഷ്ടകാലം നല്‍കുക എന്നറിയാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ഉത്രട്ടാതി നക്ഷത്രത്തിലേക്ക് ശനി എത്തുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് അത്ര ഗുണകരമാകില്ല. അതുകൊണ്ട് ആ രാശിയില്‍ ജനിച്ചവര്‍ ഏപ്രിലിന് ശേഷം വളരെ കരുതലോടെ ഇരിക്കണം. ജീവിതത്തില്‍ പലവിധ പ്രശ്നങ്ങള്‍ ഇവര്‍ നേരിടേണ്ടിവരും. കര്‍ക്കിടകം രാശിയുടെ എട്ടാം ഭാവത്തിലാണ് ശനിയുടെ ഈ മാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ അലട്ടും. ജീവിതത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, തടസ്സങ്ങള്‍, ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുക എന്നിവയെല്ലാം ശനിമാറ്റം കൊണ്ട് സംഭവിക്കാം. തൊഴിലില്ലായ്മ ഇക്കാലയളവിലെ പ്രധാന പ്രതിസന്ധിയായി മാറും. വളരെ ക്ഷമയോടെ വേണം ഈ സമയത്തെ നേരിടാന്‍. ആരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കണം. അല്ലെങ്കില്‍ അനാരോഗ്യം പിടിമുറുക്കും. ഏപ്രിലിലെ ശനിമാറ്റത്തോടെ കര്‍ക്കിടകം രാശിക്ക് കണ്ടകശനി തുടങ്ങുകയാണ്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഉത്രട്ടാതിയിലേക്കുള്ള ശനിമാറ്റം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ചിങ്ങം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ശനിമാറ്റം നടക്കുന്നത്. ഇത് പലതരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തിലുണ്ടാക്കും. മാര്‍ച്ച് വരെ ചിങ്ങം രാശിക്കാര്‍ക്ക് വലിയ പ്രശ്നങ്ങളില്ലാത്ത സമയമായിരിക്കും. എന്നാല്‍ അതിന് ശേഷം സാമ്പത്തിക പ്രശ്നങ്ങളും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെടും. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇക്കാലയളവില്‍ ഉണ്ടാകും. അതിനായി തയ്യാറെടുക്കുക. വീട്ടുകാരുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴാം. വ്യക്തിജീവിതത്തിലും പ്രശ്നങ്ങള്‍ അനുഭവപ്പെടും. സാമ്പത്തികപ്രശ്നങ്ങളില്‍ സമാധാനപരമായ സമീപനമാണ് വേണ്ടത്. നല്ലകാലം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാന്‍ ചിങ്ങം രാശിക്കാര്‍ തയ്യാറാകണം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് എത്തുന്നത് മകരം രാശിക്കാര്‍ക്കും അനുകൂലമാകില്ല. മാനസികമായ പ്രശ്നങ്ങളും ശാരീരിക പ്രശ്നങ്ങളും ഇക്കാലയളവില്‍ അനുഭവപ്പെടും. ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. പക്ഷേ അവ ശരിയായി ചെയ്യാനോ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനോ കഴിയാതെ വരും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പ്രതിസന്ധി നേരിടും. ഈ സാഹചര്യത്തില്‍ ആരോഗ്യപരമായും മകരം രാശിക്കാര്‍ വളരെ ദുര്‍ബലരായിരിക്കും. പലതരത്തിലുള്ള ചിലവുകള്‍ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കും. ഇത്തരം പ്രശ്നങ്ങളും വെല്ലുവിളികളും നേരിടാന്‍ മകരം രാശിക്കാര്‍ തയ്യാറാകണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications