Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ശനി ചതയത്തിലെത്തിയാല് കഷ്ടകാലം തീരും; രണ്ടാഴ്ചയ്ക്ക് ശേഷം നല്ലകാലം എത്തുന്നത് ആര്‍ക്കെല്ലാം
വേദ ജ്യോതിഷത്തില്‍ ദുഷ്ടനായ ഗ്രഹമെന്ന നിലയിലാണ് ശനി അറിയപ്പെടുന്നത്. ശനിദേവന്റെ കോപത്തിന് പാത്രമായാല്‍ അവരുടെ ജീവിതത്തില്‍ കഷ്ടകാലം വിരുന്നെത്തുമെന്നാണ് പറയപ്പെടുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള ഫലമാണ് ശനി നല്‍കുന്നത്. കര്‍മ്മഫലദാതാവാണ് ശനി. അതുകൊണ്ടുതന്നെ നീതിയുടെ ദേവനായും ശനി അറിയപ്പെടുന്നു.

രണ്ടരവര്‍ഷമാണ് ശനി ഒരു രാശിയില്‍ സംക്രമണം ചെയ്യുന്നത്. പക്ഷേ അതിനിടയില്‍ രാശികളില് ശനി ഉദിക്കുകയും അസ്തമിക്കുകയും നക്ഷത്രം മാറുകയും ചെയ്യുന്നു. ശനി നക്ഷത്രം മാറുമ്പോള്‍ വരെ ആളുകളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഒക്ടോബര്‍ മൂന്നിന് ശനി ചതയം നക്ഷത്രത്തിലേക്ക് എത്തുകയാണ്. ഡിസംബര്‍ 27 വരെ ശനി ഈ നക്ഷത്രത്തിലായിരിക്കും ഉണ്ടായിരിക്കുക. ചതയം നക്ഷത്രത്തിലെ ശനി ചില രാശികള്‍ക്ക് വളരെ ശ്രേഷ്ഠമായ ഫലങ്ങള്‍ നല്‍കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.
ചതയം നക്ഷത്രത്തിന്റെ പ്രത്യേകത
27 നക്ഷത്രങ്ങളില്‍ 24ാമത്തെ നക്ഷത്രമാണ് ചതയം. രാഹുവാണ് ചതയത്തിന്റെ അധിപനായ ഗ്രഹം. കുംഭം രാശിക്ക് കീഴിലാണ് ചതയം നക്ഷത്രം വരുന്നത്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ കാണാന്‍ വളരെ ഭംഗിയുള്ളവരും കുലീന സ്വഭാവമുള്ളവരും ആയിരിക്കും. അവര്‍ വളരെ ബുദ്ധിശാലികളും ആയിരിക്കും.
നിഗൂഢത, ആത്മീയത എന്നിവയും ഈ നക്ഷത്രക്കാരുടെ പ്രത്യേകതകളാണ്.
ശനി ചതയം നക്ഷത്രത്തിലേക്ക് എത്തുന്നതിലൂടെ ഭാഗ്യം തെളിയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ശനി ചതയം നക്ഷത്രത്തില്‍ എത്തുന്നത് മേടം രാശിയില്‍ ജനിച്ചവര്‍ക്ക് വളരെ ഗുണകരമാണ്. ഏറെക്കാലമായി തീര്‍ക്കാതെ കിടന്നിരുന്ന ജോലികളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തിയാക്കാം. മേടം രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് മുമ്പില്‍ ഭാഗ്യത്തിന്റെ എല്ലാ വാതിലുകളും തുറക്കപ്പെടും. അവരുടെ സാമ്പത്തികശേഷി വളരെയധികം മെച്ചപ്പെടും. ജോലിയില്‍ വിജയം വരിക്കാനുള്ള എല്ലാ സാധ്യതകളും മുമ്പിലുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകുകയും അതില്‍ സംതൃപ്തി തോന്നുകയും ചെയ്യുന്ന ഒരു സമയമാണിത്.
മേടം രാശിക്കാരുടെ സാമ്പത്തികസ്ഥിതി ഈ കാലയളവില്‍ വളരെയധികം മെച്ചപ്പെടും. കടബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. മേടം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനും ജോലിയില്‍ സംതൃപ്തരാകാനും കഴിയും. ജോലിസ്ഥലത്തെ ആളുകളെല്ലാം ഇവരുടെ ജോലിയില്‍ തൃപ്തി പ്രകടിപ്പിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ സമയം ഗുണകരമാണ്. പുതിയ പ്രോജക്ടുകളോ ഓര്‍ഡറുകളോ ലഭിക്കാനിടയുണ്ട്. ഈ കാലയളവില്‍ ആരോഗ്യവും വളരെ തൃപ്തികരമായിരിക്കും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകളുടെ പണം ഏറെക്കാലമായി എവിടെയെങ്കിലും തടയപ്പെട്ട് കിടക്കുന്നുണ്ടെങ്കില്‍ ഈ സമയത്ത് അവര്‍ക്കത് തിരിച്ചുലഭിക്കും. പൂര്‍ത്തിയാകാതെ കിടക്കുന്ന എല്ലാ ജോലികളും ഈ കാലയളവില്‍ പൂര്‍ത്തിയാകും. ഉദ്യോഗസ്ഥരായ ആളുകളെ സംബന്ധിച്ചെടുത്തോളം ജോലിയില്‍ നിന്നും സാമ്പത്തിലാഭം ഉണ്ടാകാനിടയുണ്ട്. തൊഴില്‍രഹിതരായ ആളുകള്‍ക്ക് ഈ സമയം ജോലി ലഭിക്കും. കരിയറിലെ ഏറ്റവും മികച്ച സമയമായിരിക്കും ഇത്. ഭൗതികമായ എല്ലാ സന്തോഷങ്ങളും ഈ കാലയളവില്‍ അവരെ തേടിയെത്തും.
ധനു രാശിയില്‍ ജനിച്ച ആളുകളുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ പല മാറ്റങ്ങളും സംഭവിക്കും. അവരുടെ ആരോഗ്യം ഈ കാലയളവില്‍ വളരെയധികം മെച്ചപ്പെടും. മാനസിക പിരിമുറുക്കം കുറയും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം കൈവരും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ചതയം നക്ഷത്രത്തിലേക്ക് ശനിയെത്തുന്നത് നേട്ടമേകും. എല്ലാ മേഖലകളിലും ഇവര്‍ വിജയം നേടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പുലരും. ഭാര്യയ്ക്കും ഭര്ത്താവിനുമിടയില് സ്നേഹവും പരസ്പര സഹകരണവും വര്‍ധിക്കും. ജീവിതപങ്കാളിക്കൊപ്പം ഏറ്റവും നല്ല ദിവസങ്ങള്‍ ചിലവഴിക്കും. വിദ്യാഭ്യാസ രംഗത്ത് ചിങ്ങം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.
ഈ രാശിക്കാര്‍ക്ക് ഈ കാലയളവില്‍ കൂടുതല്‍ ധൈര്യം അനുഭവപ്പെടും. പല മേഖലകളിലും ഇവര്‍ക്ക് വിജയം നേടാന്‍ കഴിയും. വിദേശത്ത് ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പല ഡീലുകളില്‍ നിന്നായി ലാഭം വന്നെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
