Latest Updates
-
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി-ബുധ സംയോഗം; പുതിയ ജോലിയും പണവും കയ്യിലെത്തുന്ന നാളുകാര്‍
Saturn Mercury Conjunction:നിരന്തരമായ സഞ്ചാരത്തിലൂടെ രാശികളും നക്ഷത്രങ്ങളും മാറുന്ന ഗ്രഹങ്ങള്‍ അടിക്കടി ഒരേ രാശിയില്‍ മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകാറുണ്ട്. രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വന്നെത്തുമ്പോള്‍ അത് പ്രപഞ്ചത്തിലും ആളുകളുടെ ജീവിതത്തിലും ചില പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് വേദ ജ്യോതിഷം പറയുന്നു. ഗ്രഹ സംയോഗങ്ങളുടെ ഫലമായി ശുഭയോഗങ്ങളും അശുഭയോഗങ്ങളും ഉണ്ടാകാറുണ്ട്. ഗ്രഹങ്ങള്‍ പരസ്പരം പുലര്‍ത്തുന്ന ഭാവവും സ്വാധീനവുമാണ് ഫലങ്ങളെ സ്വാധീനിക്കുന്നത്.

എപ്രില്‍ മൂന്ന് വ്യാഴാഴ്ച ബുധന്‍ പൂരൂരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കുകയാണ്. ശനി ഇതിനകം തന്നെ പൂരൂരുട്ടാതിയില്‍ ഉണ്ട്. അങ്ങനെ ഈ നക്ഷത്രങ്ങള്‍ ശക്തരായ രണ്ട് ഗ്രഹങ്ങളുടെ സംയോഗമുണ്ടാകാന് പോകുകയാണ്. നീതിദേവനായ ശനിയും ബുദ്ധിയുടെയും ആശയവിനിമയത്തിന്റെയും കാരകനായ ബുധനും ഒരു നക്ഷത്രത്തില്‍ ഒന്നിക്കുന്നത് ചില രാശികള്‍ക്ക് വളരെ ഗുണകരമാണ്. ഇവര്‍ക്ക് വലിയ ഭാഗ്യമാണ് ഇതിലൂടെ സിദ്ധിക്കുക. ഇവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനും കൂടുതല്‍ വരുമാനം നേടാനും പ്രമോഷന് നേടാനും യോഗമുള്ള സമയമാണ്. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധനും ശനിയും ഒരു നക്ഷത്രത്തില്‍ ഒന്നിക്കുന്നത് ലാഭകരമാണ്. ഇക്കാലയളവില്‍ ഇവര്‍ക്ക് സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കാനാകും. ധാരാളം പണം കയ്യില്‍ വരികയോ ചിലവുകള്‍ കുറയുകയോ ലാഭകരമായ അവസരങ്ങള്‍ കൈവരികയോ ചെയ്യാം. ജീവിതത്തില്‍ പൊതുവെ ശുഭപ്രഭാവം അനുഭവപ്പെടും. മനസ്സില്‍ കൂടുതല്‍ സന്തോഷവും ഉത്സാഹവും തോന്നും. ഉദ്യോഗസ്ഥരായ ആളുകളാണ് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുക. ഇവര്‍ക്ക് പ്രമോഷനും ശമ്പളക്കയറ്റവും ഉണ്ടാകാം. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടത്തിയെടുക്കാനുള്ള ആര്‍ജ്ജവും ഇക്കാലയളവില്‍ ഉണ്ടാകും. ജോലിയില്ലാത്ത തുലാം രാശികള്‍ക്ക് നല്ല ജോലി നേടാനും ഇത് ഉചിതമായ സമയമാണ്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ബുധനും ശനിയും തമ്മിലുള്ള സയോഗം ലാഭകരമാകുന്ന അടുത്ത രാശി ഇടവം രാശിയാണ്. ഈ കാലയളവില്‍ ഇവരുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടും. കിട്ടാനുള്ളതോ കടം കൊടുത്തതോ ആയ പണം തിരികെ ലഭിക്കാനിടയുണ്ട്. ബിസിനസ് രംഗത്തുള്ള ഇടവം രാശിക്കാര്‍ക്കും ഇത് വളരെ അനുകൂലമായ സമയമാണ്. കരിയറില്‍ സംതൃപ്തിയും സന്തോഷവും തോന്നും. കരിയര്‍ കൂടുതല്‍ ഉയരങ്ങളിലെത്തും. ബന്ധങ്ങളില്‍ അടുപ്പം കൂടും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനിടയുണ്ട്. മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഉത്തരവാദിത്തങ്ങളെല്ലാം കൃത്യമായി ചെയ്യാനാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെയും ബുധന്റെയും സംയോഗം ഗുണകരമാണ്. ഇവരുടെ വ്യക്തിത്വം തന്നെ ഇക്കാലയളവില്‍ കൂടുതല്‍ ആകര്‍ഷകമാകും. ഇവരില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും കൂടുതല്‍ ധൈര്യത്തോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും. തൊഴില്‍രഹിതരായ മീനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജോലി നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. വിദ്യാഭ്യാസ രംഗത്തും മീനം രാശിക്കാര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം. മക്കളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനാകും. സമൂഹത്തില്‍ ഇവരുടെ സ്വീകാര്യത കൂടും. കോടതിവിഷയങ്ങളില് ഉള്‍പ്പെട്ടവര്‍ക്ക് അനുകൂലവിധി നേടാനാകും. ഇവരുടെ ധൈര്യവും തന്റേടവും വര്‍ധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications