Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഒറ്റരാത്രി കൊണ്ട് സമ്പന്നരാകും; കുംഭത്തില്‍ ശനി-ബുധ സംയോഗം, അസ്തമയത്തിലും കരുത്ത് കാട്ടി നീതിദേവന്‍
വേദ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളുടെ ചലനങ്ങള്‍ സമയാധിഷ്ഠിതമാണ്. ഓരോ ഗ്രഹവും സഞ്ചരിക്കുന്നത് അവയുടെ സഞ്ചാരകാലത്തിന് അനുസൃതമായാണ്. 12 രാശികളില് ഓരോന്നിലൂടെ സഞ്ചരിക്കുന്നതും നക്ഷത്രങ്ങള്‍ മാറുന്നതും രാശിചക്രം പൂര്‍ത്തിയാക്കുന്നതും ഇതിന് അനുസൃതമായാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഫെബ്രുവരി 11ന് കുംഭം രാശിയിലേക്ക് എത്തുകയാണ്. ശനിയുടെ സ്വക്ഷേത്രമാണ് കുംഭം. ഫെബ്രുവരിയില്‍ കുംഭം രാശിയില്‍ ശനിയുടെ അസ്തമയവും നടക്കുന്നുണ്ട്. ഫെബ്രുവരിയിലെ ഈ മാറ്റങ്ങള്‍ 12 രാശികളെയും വ്യത്യസ്തരീതിയിലാണ് സ്വാധീനിക്കുക.

അടുത്ത മാസം കുംഭം രാശിയില്‍ നടക്കാന്‍ പോകുന്ന ശനി-ബുധ സംയോഗം ഏതെല്ലാം രാശികള്‍ക്കാണ് ഗുണം നല്‍കുക എന്നറിയാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ബുധനും ശനിയും കുംഭം രാശിയില്‍ ഒന്നിച്ച് വരുന്നത് മിഥുനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങളേകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ സയോഗം നടക്കാന്‍ പോകുന്നത്. ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവമാണ് ഒമ്പത്. ഈ അപൂര്‍വ്വ സംയോഗത്തിലൂടെ മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. ചിലപ്പോള്‍ വിദേശത്തേക്ക് പോയെന്ന് വരാം. ജോലിയില്‍ പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പല ഇടപാടുകളില്‍ നിന്നും ലാഭം വന്നെത്തും. ഭാഗ്യത്തിന്റെ പരിപൂര്‍ണ പിന്തുണ ഉളഅളതിനാല് വലിയ ഓര്‍ഡറുകളോ കരാറുകളോ ഇവരെ തേടിയെത്തും. സാമ്പത്തികമായി അഭിവൃദ്ധപ്പെടുന്ന സമയമായിരിക്കും ഇത്. ഇവരുടെ സമ്പാദ്യം വളരും. ദാമ്പത്യജീവിതവും പ്രണയജീവിതവും സുഖകരവും സന്തോഷകരമായിരിക്കും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ താല്‍പ്പര്യപ്പെടും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ബുധന്റെയും ശനിയുടെയും സംയോഗം ചിങ്ങം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് നടക്കുന്നത്. ഇത് ചിങ്ങം രാശിയില്‍ പിറന്നവരുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറങ്ങളുണ്ടാക്കും. ഉദ്യോഗജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും. കരിയറില്‍ ക്രമാനുഗതമായ വളര്‍ച്ച പ്രകടമാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പുതിയ കരാറുകളിലൂടെയും ഓര്‍ഡറുകളിലൂടെയും സാമ്പത്തികനേട്ടം കൈവരിക്കാനാകും. ബിസിനസില്‍ കൂടുതല്‍ അച്ചടക്കവും മികച്ച മാനേജ്മെന്റും സാധ്യമാകും. ചിങ്ങം രാശിക്കാരുടെ കഠിനാധ്വാനം തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സമയം കൂടിയാണിത്. സാമ്പത്തിക ലാഭത്തിനൊപ്പം ചിലവ് കുറയുകയും ചെയ്യുന്നതിലൂടെ ഈ രാശിക്കാര്‍ക്ക് സമ്പാദ്യത്തിനായി നിശ്ചിതതുക നീക്കിവെക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ഫെബ്രുവരിയില്‍ ഇവരുടെ ജീവിതത്തിലുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ബുധന്റെയും ശനിയുടെയും സംയോഗം തുലാം രാശിക്കാര്‍ക്കും ജീവിതത്തില്‍ അനുകൂലസമയമായി മാറും. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. ഇത് ആളുകളുടെ ജീവിതത്തില്‍ വ്യക്തമായ പ്രതിഫലനമുണ്ടാക്കും. തുലാം രാശിയില്‍ ജനിച്ചവര്‍ ഈ കാലയളവില്‍ കൂടുതലായി ആത്മീയ കാര്യങ്ങളില്‍ മുഴുകും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ഈ രാശിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം അനുഭവപ്പെടും. ജോലിസ്ഥലത്ത് അംഗീകാരവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ഓഹരിവിപണി നിക്ഷേപം നടത്തിയവര്‍ക്ക് ഈ കാലയളവില്‍ അപ്രതീക്ഷിത ലാഭം കൈവരും. ദാമ്പത്യജീവിതം സന്തോഷകരമാകും. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാന്‍ താല്‍പ്പര്യപ്പെടും. തുലാം രാശിക്കാരുടെ ആരോഗ്യം തൃപ്്തികരമായി തുടരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications